📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home World

ഗ്രീൻലാൻഡും കാനഡയും വെനിസ്വേലയും അമേരിക്കയുടെ ഭാഗം?; വിവാദ ഭൂപടം പങ്കുവെച്ച് ഡൊണാൾഡ് ട്രംപ്

Canada Varthakal by Canada Varthakal
January 20, 2026
in World, Canada
Reading Time: 1 min read
trump-new-map-canada

വാഷിംഗ്ടൺ: കാനഡ, ഗ്രീൻലാൻഡ്, വെനിസ്വേല എന്നീ രാജ്യങ്ങളെ അമേരിക്കൻ ഭൂഭാഗങ്ങളായി ചിത്രീകരിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) നിർമ്മിത ഭൂപടം പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപിന്റെ ഉടമസ്ഥതയിലുള്ള ‘ട്രൂത്ത് സോഷ്യൽ’ പ്ലാറ്റ്‌ഫോമിലൂടെയാണ് വിവാദ ചിത്രം പുറത്തുവിട്ടത്. വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ യൂറോപ്യൻ നേതാക്കളുമായി ട്രംപ് കൂടിക്കാഴ്ച നടത്തുന്ന ചിത്രത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ഭൂപടമുള്ളത്. ഇതിന് പുറമെ, ഗ്രീൻലാൻഡ് 2026-ൽ അമേരിക്കൻ പ്രദേശമായി സ്ഥാപിച്ചുവെന്ന് രേഖപ്പെടുത്തിയ മറ്റൊരു ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഗ്രീൻലാൻഡിനെച്ചൊല്ലി യൂറോപ്യൻ രാജ്യങ്ങളുമായി നയതന്ത്ര തർക്കം നിലനിൽക്കുന്നതിനിടെയാണ് ട്രംപിന്റെ ഈ നീക്കം.

ദേശീയ സുരക്ഷയ്ക്ക് ഗ്രീൻലാൻഡ് അത്യന്താപേക്ഷിതമാണെന്നും റഷ്യയുടെയോ ചൈനയുടെയോ ഇടപെടൽ തടയാൻ ദ്വീപ് അമേരിക്കയുടെ നിയന്ത്രണത്തിൽ വരണമെന്നുമാണ് ട്രംപിന്റെ നിലപാട്. എന്നാൽ ഡെന്മാർക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡ് വിൽപ്പനയ്ക്കില്ലെന്ന് ഡാനിഷ് സർക്കാരും ഗ്രീൻലാൻഡ് ഭരണകൂടവും ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

ADVERTISEMENT

വിദേശ സൈന്യം അതിക്രമിച്ചു കയറാൻ ശ്രമിച്ചാൽ പ്രത്യാക്രമണം നടത്താൻ ഡാനിഷ് സൈന്യത്തിന് നിർദ്ദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്. ഡെന്മാർക്കിനെ പിന്തുണയ്ക്കുന്ന യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ ഫെബ്രുവരി ഒന്ന് മുതൽ പത്ത് ശതമാനം നികുതി ചുമത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനം അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ADVERTISEMENT

ഭൂപടത്തിൽ കാനഡയെയും വെനിസ്വേലയെയും ഉൾപ്പെടുത്തിയതും വലിയ ചർച്ചയായിട്ടുണ്ട്. കാനഡ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാകണമെന്ന ട്രംപിന്റെ നേരത്തെയുള്ള പ്രസ്താവനയെ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി തള്ളിയിരുന്നു. വെനിസ്വേലയിൽ കഴിഞ്ഞദിവസം അമേരിക്ക നടത്തിയ സൈനിക നീക്കത്തിലൂടെ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടി യുഎസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെ വെനിസ്വേലയുടെ ഭരണം അമേരിക്ക നിയന്ത്രിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. വിക്കിപീഡിയയിലെ തന്റെ പ്രൊഫൈലിൽ ‘വെനിസ്വേലയുടെ ആക്ടിങ് പ്രസിഡന്റ്’ എന്ന് വിശേഷിപ്പിക്കുന്ന ചിത്രവും ട്രംപ് ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.

trump-new-map-canada-venezuela-greenland-us-territory-geopolitical-tensions-tariffs

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Tags: geopolitical-tensions-tariffsGreenlandnew-map-canada-venezuela
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കാനഡ വിദേശകാര്യ മന്ത്രാലയത്തിൽ ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നു; പ്രതിസന്ധിയിലായി നയതന്ത്ര ദൗത്യങ്ങൾ
Canada

കാനഡ വിദേശകാര്യ മന്ത്രാലയത്തിൽ ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നു; പ്രതിസന്ധിയിലായി നയതന്ത്ര ദൗത്യങ്ങൾ

by Canada Varthakal
May 20, 2026
കാനഡയിലെ കടുത്ത ഒറ്റപ്പെടലും പ്രതിസന്ധികളും; പുതിയ കുടിയേറ്റക്കാർ അതിജീവിക്കുന്നത് എങ്ങനെ? പഠനറിപ്പോർട്ട്
Canada

കാനഡയിലെ കടുത്ത ഒറ്റപ്പെടലും പ്രതിസന്ധികളും; പുതിയ കുടിയേറ്റക്കാർ അതിജീവിക്കുന്നത് എങ്ങനെ? പഠനറിപ്പോർട്ട്

by Canada Varthakal
May 20, 2026
കാനഡയിലെ വിലക്കയറ്റത്തിന് തടയിടാൻ മാനിറ്റോബ; ജനങ്ങൾക്ക് താങ്ങായി പെട്രോൾ നികുതി കുറച്ചും പി.എസ്.ടി ഒഴിവാക്കിയും സർക്കാർ
Manitoba

കാനഡയിലെ വിലക്കയറ്റത്തിന് തടയിടാൻ മാനിറ്റോബ; ജനങ്ങൾക്ക് താങ്ങായി പെട്രോൾ നികുതി കുറച്ചും പി.എസ്.ടി ഒഴിവാക്കിയും സർക്കാർ

by Canada Varthakal
May 20, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.