ഒട്ടാവ: ക്യുബെക് – ഒന്റാറിയോ അതിർത്തി മേഖലയിൽ നേരിയ ഭൂചലനം. ചൊവ്വാഴ്ച പുലർച്ചെ 4:55-ഓടെയാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 2.8 തീവ്രത രേഖപ്പെടുത്തിയതായി Earthquakes Canada സ്ഥിരീകരിച്ചു. ബക്കിംഗ്ഹാം, ഗാറ്റിനോ, ഹോക്സ്ബറി, ഒട്ടാവ എന്നീ നഗരങ്ങളിലാണ് പ്രധാനമായും പ്രകമ്പനം അനുഭവപ്പെട്ടത്.
നിലവിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഇത്രയും കുറഞ്ഞ തീവ്രതയുള്ള ചലനങ്ങൾ മൂലം അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയില്ലെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി റിക്ടർ സ്കെയിലിൽ 5.0-ന് മുകളിൽ തീവ്രതയുള്ള ഭൂചലനങ്ങൾ വരെ ഈ മേഖലയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Small earthquake felt near Quebec-Ontario border



