📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ചൈനീസ് ഇവി കരാർ: ഫെഡറൽ സർക്കാരിനെതിരെ ഒന്റാരിയോ പ്രീമിയർ ഡഗ് ഫോഡ്

Canada Varthakal by Canada Varthakal
January 16, 2026
in Canada
Reading Time: 1 min read
Ontario Premier Doug Ford

ഒന്റാറിയോ: ചൈനയിൽ നിന്നുള്ള ഇലക്ട്രിക് വാഹനങ്ങളുടെ (EV) ഇറക്കുമതിക്കായി ഫെഡറൽ സർക്കാർ ഒപ്പുവെച്ച പുതിയ വ്യാപാര കരാറിനെതിരെ ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് രംഗത്ത്. ചൈനീസ് വാഹനങ്ങൾക്ക് കുറഞ്ഞ താരിഫ് അനുവദിക്കുന്ന നടപടി പ്രാദേശിക വാഹന നിർമ്മാണ മേഖലയെ തകർക്കുമെന്നും തൊഴിലാളികളുടെ തൊഴിൽ സുരക്ഷയെ ബാധിക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു. പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ച ഈ നീക്കം കനേഡിയൻ വിപണിയിൽ ചൈനയ്ക്ക് അനാവശ്യ സ്വാധീനം നൽകുമെന്ന് ഫോർഡ് കുറ്റപ്പെടുത്തി.

കാനഡയിൽ നിന്നുള്ള കാനോല, സമുദ്രോൽപ്പന്നങ്ങൾ, പച്ചക്കറികൾ എന്നിവയ്ക്ക് ചൈന ഏർപ്പെടുത്തിയിരുന്ന കർശനമായ താരിഫുകൾ നീക്കം ചെയ്യാനുള്ള ഒത്തുതീർപ്പ് വ്യവസ്ഥയുടെ ഭാഗമായാണ് വെള്ളിയാഴ്ച പുതിയ കരാർ പ്രഖ്യാപിച്ചത്. ഇതനുസരിച്ച് പ്രതിവർഷം 49,000 ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്ക് 6.1 ശതമാനം എന്ന കുറഞ്ഞ താരിഫിൽ കാനഡയിലേക്ക് ഇറക്കുമതി ചെയ്യാൻ അനുമതി ലഭിക്കും. എന്നാൽ, ആഭ്യന്തര വാഹന നിർമ്മാണ മേഖലയിൽ ആവശ്യമായ നിക്ഷേപങ്ങൾ ഉറപ്പാക്കാതെയുള്ള ഏകപക്ഷീയമായ തീരുമാനമാണിതെന്ന് ഫോർഡ് ചൂണ്ടിക്കാട്ടി.

ADVERTISEMENT

വിലകുറഞ്ഞ ചൈനീസ് വാഹനങ്ങളുടെ വരവ് കാനഡയുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയായ അമേരിക്കയുമായുള്ള ബന്ധത്തെ ബാധിക്കുമെന്നും ഡഗ് ഫോഡ് മുന്നറിയിപ്പ് നൽകി. ചൈനീസ് ഇ.വികൾക്ക് താരിഫ് ഇളവ് നൽകുന്നത് യു.എസ്.എം.സി.എ (USMCA) കരാറുമായി ബന്ധപ്പെട്ട ചർച്ചകളിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രകോപിപ്പിക്കാൻ ഇടയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബ്രാംപ്ടൺ, ഒഷാവ തുടങ്ങിയ പ്രവിശ്യയിലെ പ്രമുഖ വാഹന നിർമ്മാണ കേന്ദ്രങ്ങളിലെ തൊഴിലവസരങ്ങൾ സംരക്ഷിക്കുന്നതിന് പകരം വിദേശ രാജ്യത്തെ സഹായിക്കുന്ന നിലപാടാണ് ഫെഡറൽ സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ADVERTISEMENT

2024-ൽ ചൈനീസ് വാഹനങ്ങൾക്ക് കാനഡ 100 ശതമാനം താരിഫ് ഏർപ്പെടുത്തിയതിനെത്തുടർന്ന് ചൈന കനേഡിയൻ കാർഷിക ഉൽപ്പന്നങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഈ തർക്കം പരിഹരിക്കാനാണ് പുതിയ കരാറിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ ഇലക്ട്രിക് വാഹന മേഖലയിലെ നിർബന്ധിത നയങ്ങൾ അവസാനിപ്പിക്കണമെന്നും ഒന്റാരിയോയിലെ ഫാക്ടറികളിലേക്ക് നിക്ഷേപം കൊണ്ടുവരുന്നതിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും ഡഗ് ഫോഡ് ആവശ്യപ്പെട്ടു. രാജ്യത്ത് ഇ.വികൾക്ക് വില ഉയരുന്ന സാഹചര്യത്തിലാണ് പുതിയ നയത്തെച്ചൊല്ലി തർക്കം രൂക്ഷമാകുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Chinese Ivy Deal: Ontario Premier Doug Ford lashes out at federal government
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കാനഡയുടെ അഭയാർത്ഥി നിയമത്തിൽ രക്ഷിതാക്കളില്ലാത്ത പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ഇളവ്; ചരിത്രപരമായ തീരുമാനവുമായി സർക്കാർ
Canada

കാനഡയുടെ അഭയാർത്ഥി നിയമത്തിൽ രക്ഷിതാക്കളില്ലാത്ത പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ഇളവ്; ചരിത്രപരമായ തീരുമാനവുമായി സർക്കാർ

by Canada Varthakal
May 21, 2026
പുലർച്ച ഭീകരശബ്ദം, ഭിത്തിതുളച്ച് വെടിയുണ്ട; ക്രിക്കറ്റ് കാനഡ പ്രസിഡന്റിന്റെ വീടിന് നേരെ വെടിവെപ്പ്: പിന്നിൽ അധോലോക ഭീഷണിയെന്ന് സൂചന
Canada

പുലർച്ച ഭീകരശബ്ദം, ഭിത്തിതുളച്ച് വെടിയുണ്ട; ക്രിക്കറ്റ് കാനഡ പ്രസിഡന്റിന്റെ വീടിന് നേരെ വെടിവെപ്പ്: പിന്നിൽ അധോലോക ഭീഷണിയെന്ന് സൂചന

by Canada Varthakal
May 21, 2026
എബോള ഭീതി: കോംഗോ സ്വദേശി വിമാനത്തിൽ; എയർ ഫ്രാൻസ് വിമാനം കാനഡയിലേക്ക് തിരിച്ചുവിട്ട് യുഎസ്!
Canada

എബോള ഭീതി: കോംഗോ സ്വദേശി വിമാനത്തിൽ; എയർ ഫ്രാൻസ് വിമാനം കാനഡയിലേക്ക് തിരിച്ചുവിട്ട് യുഎസ്!

by Canada Varthakal
May 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.