📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കുടിയേറ്റ നിയന്ത്രണം തിരിച്ചടിയായി; ക്യുബെക്കിലെ ജനസംഖ്യാ വളർച്ച കുറഞ്ഞു

Canada Varthakal by Canada Varthakal
January 16, 2026
in Canada
Reading Time: 1 min read
People arrive at a treatment centre at the Saint-Bernard-de-Lacolle border crossing

credits Graham Hughes/The Canadian Press

മോൺട്രിയൽ: താൽക്കാലിക കുടിയേറ്റക്കാർക്ക് ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ കാനഡയിലെ ക്യുബെക് പ്രവിശ്യയുടെ ജനസംഖ്യാ വളർച്ചാ നിരക്കിൽ വൻ ഇടിവുണ്ടാക്കി. ഇൻസ്റ്റിറ്റ്യൂട്ട് ഡി ലാ സ്റ്റാറ്റിസ്റ്റിക് ഡു ക്യുബെക് (ISQ) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, 2024-2025 കാലയളവിൽ ജനസംഖ്യാ വളർച്ചാ നിരക്ക് വെറും 0.7 ശതമാനമായി ചുരുങ്ങി. തൊട്ടു മുൻവർഷം ഇത് 2 ശതമാനമായിരുന്നു.

താൽക്കാലിക വിദേശ തൊഴിലാളികൾ, അന്തർദ്ദേശീയ വിദ്യാർത്ഥികൾ, അഭയാർത്ഥികൾ എന്നിവരുടെ എണ്ണത്തിൽ ഉണ്ടായ ഗണ്യമായ കുറവാണ് ഈ മാറ്റത്തിന് പ്രധാന കാരണം. കുടിയേറ്റക്കാരെ ഏറ്റവും കൂടുതൽ ആകർഷിച്ചിരുന്ന മോൺട്രിയൽ നഗരത്തിലാണ് ഏറ്റവും വലിയ തകർച്ച രേഖപ്പെടുത്തിയത്. മോൺട്രിയലിലെ ജനസംഖ്യാ വളർച്ച 3.4 ശതമാനത്തിൽ നിന്ന് 0.3 ശതമാനത്തിലേക്ക് താഴ്ന്നു. ലാവൽ, ക്യുബെക് സിറ്റി എന്നീ മേഖലകളിലും സമാനമായ ഇടിവ് ദൃശ്യമാണ്.

ADVERTISEMENT

അതേസമയം, കുടിയേറ്റം നടന്നില്ലെങ്കിൽ പ്രവിശ്യയിലെ ജനസംഖ്യ തന്നെ അപകടത്തിലാകുന്ന അവസ്ഥയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. മിക്ക പ്രദേശങ്ങളിലും ജനനത്തേക്കാൾ കൂടുതൽ മരണം സംഭവിക്കുന്നതിനാൽ കുടിയേറ്റം മാത്രമാണ് നിലവിൽ ജനസംഖ്യ നിലനിർത്തുന്നത്. നോർഡ്-ഡു-ക്യുബെക് മേഖലയിൽ മാത്രമാണ് ജനനനിരക്ക് മരണനിരക്കിനേക്കാൾ കൂടുതലായിട്ടുള്ളത്.

ADVERTISEMENT

കുടിയേറ്റക്കാരുടെ വിന്യാസത്തിലും കാലത്തിനനുസരിച്ച് വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. 20 വർഷം മുൻപ് 75 ശതമാനം കുടിയേറ്റക്കാരും മോൺട്രിയൽ നഗരത്തിലാണ് താമസിച്ചിരുന്നതെങ്കിൽ, ഇപ്പോൾ അത് 45 ശതമാനമായി കുറഞ്ഞു. ലാനോഡിയർ, ലോറന്റൈഡ്സ് തുടങ്ങിയ പ്രാദേശിക മേഖലകളിലേക്ക് ആളുകൾ മാറിത്താമസിക്കുന്ന പ്രവണതയും വർധിച്ചുവരികയാണ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Temporary immigration slowdown slows Quebec’s population growth

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കാനഡയുടെ അഭയാർത്ഥി നിയമത്തിൽ രക്ഷിതാക്കളില്ലാത്ത പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ഇളവ്; ചരിത്രപരമായ തീരുമാനവുമായി സർക്കാർ
Canada

കാനഡയുടെ അഭയാർത്ഥി നിയമത്തിൽ രക്ഷിതാക്കളില്ലാത്ത പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ഇളവ്; ചരിത്രപരമായ തീരുമാനവുമായി സർക്കാർ

by Canada Varthakal
May 21, 2026
പുലർച്ച ഭീകരശബ്ദം, ഭിത്തിതുളച്ച് വെടിയുണ്ട; ക്രിക്കറ്റ് കാനഡ പ്രസിഡന്റിന്റെ വീടിന് നേരെ വെടിവെപ്പ്: പിന്നിൽ അധോലോക ഭീഷണിയെന്ന് സൂചന
Canada

പുലർച്ച ഭീകരശബ്ദം, ഭിത്തിതുളച്ച് വെടിയുണ്ട; ക്രിക്കറ്റ് കാനഡ പ്രസിഡന്റിന്റെ വീടിന് നേരെ വെടിവെപ്പ്: പിന്നിൽ അധോലോക ഭീഷണിയെന്ന് സൂചന

by Canada Varthakal
May 21, 2026
എബോള ഭീതി: കോംഗോ സ്വദേശി വിമാനത്തിൽ; എയർ ഫ്രാൻസ് വിമാനം കാനഡയിലേക്ക് തിരിച്ചുവിട്ട് യുഎസ്!
Canada

എബോള ഭീതി: കോംഗോ സ്വദേശി വിമാനത്തിൽ; എയർ ഫ്രാൻസ് വിമാനം കാനഡയിലേക്ക് തിരിച്ചുവിട്ട് യുഎസ്!

by Canada Varthakal
May 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.