Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

തായ്‌ലാന്റിൽ അതിവേഗ റെയിൽ പദ്ധതിയുടെ നിർമ്മാണത്തിനിടെ അപകടം;30 മരണം നിരവധി പേർക്ക് പരിക്ക്

Canada Varthakal by Canada Varthakal
January 14, 2026
in World
Reading Time: 1 min read
തായ്‌ലാന്റിൽ അതിവേഗ റെയിൽ പദ്ധതിയുടെ നിർമ്മാണത്തിനിടെ അപകടം;30 മരണം നിരവധി പേർക്ക് പരിക്ക്

image credits by ap news

ബാങ്കോക്ക്: വടക്കുകിഴക്കൻ തായ്‌ലാന്റിലെ നഖോൺ റാച്ചസിമ പ്രവിശ്യയിൽ ഓടിക്കൊണ്ടിരുന്ന പാസഞ്ചർ ട്രെയിനിന് മുകളിലേക്ക് നിർമ്മാണ ക്രെയിൻ വീണ് മുപ്പതോളം പേർ കൊല്ലപ്പെട്ടു. ബുധനാഴ്ച രാവിലെ നടന്ന അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. ബാങ്കോക്കിൽ നിന്ന് ഉബോൺ രച്ചതാനിയിലേക്ക് പോവുകയായിരുന്ന ട്രെയിനിന് മുകളിലേക്കാണ് റെയിൽവേയുടെ ആകാശപാത നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന ക്രെയിൻ പതിച്ചത്. ക്രെയിൻ വീണതിനെത്തുടർന്ന് ട്രെയിൻ പാളം തെറ്റുകയും ബോഗികൾക്ക് തീപിടിക്കുകയും ചെയ്തു.

അപകടസമയത്ത് ട്രെയിനിൽ 171 യാത്രക്കാരുണ്ടായിരുന്നതായാണ് വിവരം. ഇതിൽ നാല് പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് പ്രവിശ്യാ ഗവർണർ അനുഫോങ് സുക്സോംനിത് അറിയിച്ചു. തകർന്ന ബോഗികൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി എട്ട് മണിക്കൂറിലേറെയായി തിരച്ചിൽ തുടരുകയാണ്. അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ ഗതാഗത മന്ത്രി പിഫാത് രച്ചകിത്പ്രകാർ നിർദ്ദേശം നൽകി. ചൈനയെയും തെക്കുകിഴക്കൻ ഏഷ്യയെയും ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽവേ പദ്ധതിയുടെ ഭാഗമായാണ് ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിരുന്നത്.

ADVERTISEMENT

ഇറ്റാലിയൻ-തായ് ഡെവലപ്‌മെന്റ് (Italthai) എന്ന കമ്പനിയാണ് പദ്ധതിയുടെ കരാറുകാർ. ചൈനീസ് കമ്പനിക്കാണ് നിർമ്മാണ മേൽനോട്ട ചുമതല. കരാർ കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സ്റ്റേറ്റ് റെയിൽവേ ഓഫ് തായ്‌ലൻഡ് അറിയിച്ചു. അപകടത്തിൽ ട്രെയിനിന് ഏകദേശം 10 കോടി ബാറ്റ് (32 ലക്ഷം ഡോളർ) നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. അപകടത്തിൽ ദുഃഖം പ്രകടിപ്പിച്ച കമ്പനി, മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരവും പരിക്കേറ്റവരുടെ ചികിത്സാച്ചെലവും വഹിക്കുമെന്ന് പ്രസ്താവനയിലൂടെ വ്യക്തമാക്കി.

നേരത്തെയും സമാനമായ അപകടങ്ങൾ ഈ കരാർ കമ്പനിയുടെ കീഴിൽ നടന്നതായി റിപ്പോർട്ടുകളുണ്ട്. 2024 ഓഗസ്റ്റിൽ ഇതേ പാതയിലെ തുരങ്കം തകർന്ന് മൂന്ന് തൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു. കൂടാതെ കഴിഞ്ഞ മാർച്ചിൽ ബാങ്കോക്കിലെ സ്റ്റേറ്റ് ഓഡിറ്റ് കെട്ടിടം തകർന്ന് നൂറോളം പേർ മരിച്ച സംഭവത്തിലും ഇതേ കമ്പനിക്ക് പങ്കുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. നിർമ്മാണ മേഖലയിലെ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന കമ്പനികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്ന നടപടികൾ കർശനമാക്കുമെന്ന് പ്രധാനമന്ത്രി അനുതിൻ ചാൻവിരാകുൽ വ്യക്തമാക്കി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Accident during construction of high-speed rail project in Thailand; 30 dead, many injured

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

New York London and Paris ranked among top cities in 2026
World

ലോകത്തിലെ മികച്ച 10 നഗരങ്ങൾ പ്രഖ്യാപിച്ചു; 2026-ലെ ഗ്ലോബൽ സിറ്റീസ് ഇൻഡെക്സ് പുറത്ത്

by Canada Varthakal
September 25, 2026
Pope Leo XIV arrives in France for four-day visit
World

മാർപാപ്പയുടെ ഫ്രാൻസ് സന്ദർശനത്തിന് തുടക്കം; വിപുലമായ ഒരുക്കങ്ങളുമായി പാരീസ്

by Canada Varthakal
September 25, 2026
European defense forces preparing for Russian threat
World

റഷ്യൻ ഭീഷണി നേരിടാൻ പ്രതിരോധ രംഗത്ത് വേഗത്തിലുള്ള മാറ്റങ്ങൾ വേണം; യൂറോപ്യൻ ഡിഫൻസ് ഏജൻസി

by Canada Varthakal
September 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.