📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home New Brunswick

ദുരന്തത്തിന് മുന്നിൽ തോൽക്കാതെ സെന്റ് ജോർജ്; ഫുഡ് ബാങ്ക് പുനരുദ്ധാരണത്തിന് ഹോക്കി ടീമും വ്യാപാരികളും

Canada Varthakal by Canada Varthakal
January 9, 2026
in New Brunswick
Reading Time: 1 min read
Food is weighed at the temporary St. George & Area Foodbank location at the Masonic Lodge in St. George, N.B

സെന്റ് ജോർജ് : കഴിഞ്ഞ ഞായറാഴ്ചയുണ്ടായ തീപിടുത്തത്തിൽ വൻ നാശനഷ്ടം സംഭവിച്ച സെന്റ് ജോർജ് ഫുഡ് ബാങ്കിനെ പുനരുദ്ധരിക്കാൻ ഒറ്റക്കെട്ടായി നാട്. ഈസ്റ്റേൺ ഷാർലറ്റിലെ 400-ഓളം പേർക്ക് ആറുമാസത്തേക്ക് നൽകാനായി സംഭരിച്ചിരുന്ന പതിനായിരക്കണക്കിന് ഡോളർ വിലമതിക്കുന്ന ഭക്ഷണസാധനങ്ങളാണ് തീപിടുത്തത്തിൽ നശിച്ചത്. എന്നാൽ ദുരന്തത്തിന് പിന്നാലെ കമ്മ്യൂണിറ്റി ഒന്നടങ്കം ഫുഡ് ബാങ്കിന് സഹായവുമായി രംഗത്തെത്തി.

തീപിടുത്തത്തെത്തുടർന്ന് സെന്റ് ജോർജ് മസോണിക് ലോഡ്ജിന്റെ ബേസ്‌മെന്റിലേക്കാണ് ഫുഡ് ബാങ്ക് താല്കാലികമായി മാറ്റിയത്. ഞായറാഴ്ച കേവലം ഏതാനും സൂപ്പ് ക്യാനുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത്, അഞ്ച് ദിവസത്തിനുള്ളിൽ ഒൻപതിനായിരം പൗണ്ടിലധികം ഭക്ഷണസാധനങ്ങൾ എത്തിയതായി ഫുഡ് ബാങ്ക് ചെയർമാൻ ടോണി മൺ അറിയിച്ചു. പ്രദേശത്തെ ചെറുകിട വ്യാപാരികളും സാധാരണക്കാരും തങ്ങളാൽ കഴിയുന്ന സഹായങ്ങൾ എത്തിച്ചു നൽകുന്നുണ്ട്.

ADVERTISEMENT

സെന്റ് ജോർജ് നിവാസികൾക്ക് പുറമെ ന്യൂ ബ്രൺസ്‌വിക് പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സഹായങ്ങൾ പ്രവഹിക്കുന്നുണ്ട്. കെ.വി വാരിയേഴ്സ് ഹോക്കി ടീമിലെ അംഗങ്ങൾ സമാഹരിച്ച 145 പൗണ്ട് ഭക്ഷണസാധനങ്ങൾ വെള്ളിയാഴ്ച ഫുഡ് ബാങ്കിലെത്തിച്ചു. ടീമിലെ കുട്ടികളും കുടുംബങ്ങളും ഒത്തൊരുമയോടെ ഈ ദൗത്യത്തിൽ പങ്കാളികളായതിൽ അഭിമാനമുണ്ടെന്ന് ടീം കോർഡിനേറ്റർ ജേസൺ മള്ളിൻസ് പറഞ്ഞു.

ADVERTISEMENT

ഫുഡ് ബാങ്കിനെ പൂർണ്ണസ്ഥിതിയിലാക്കാൻ ശനിയാഴ്ച വിപുലമായ ഭക്ഷണ സമാഹരണ യജ്ഞം നടക്കും. 2020-ൽ അന്തരിച്ച ഹി ലാരി ഹൂപ്പറിന്റെ സ്മരണാർത്ഥം എല്ലാവർഷവും ഏപ്രിൽ മാസത്തിൽ നടക്കാറുള്ള ‘ഹിലാരിസ് ഹോപ്പ് ഫോർ ഹംഗർ’ എന്ന ക്യാമ്പയിൻ, നിലവിലെ അടിയന്തര സാഹചര്യം പരിഗണിച്ച് നേരത്തെ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഹി ലാരിയുടെ അമ്മ പാറ്റി ബോർത്ത് വിക്കിന്റെ നേതൃത്വത്തിലാണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെ മസോണിക് ലോഡ്ജിലാണ് അടിയന്തര ഫുഡ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. നിലവിൽ ആറ് മുതൽ ഏഴ് ആഴ്ചത്തേക്ക് നൽകാനുള്ള ഭക്ഷണസാധനങ്ങൾ ലഭ്യമായിട്ടുണ്ടെന്നും ശനിയാഴ്ചത്തെ സമാഹരണത്തിലൂടെ കൂടുതൽ ശേഖരം കണ്ടെത്താനാവുമെന്നും സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.

we-have-9000-pounds-st-george-foodbank-rebuilding-stock-following-fire

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി
: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: -st-george-foodbank
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

താരിഫ് പ്രതിസന്ധി: ന്യൂ ബ്രൺസ്‌വിക്കിലെ തൊഴിലാളികൾക്ക് 13.7 മില്യൺ ഡോളറിന്റെ ധനസഹായം
New Brunswick

താരിഫ് പ്രതിസന്ധി: ന്യൂ ബ്രൺസ്‌വിക്കിലെ തൊഴിലാളികൾക്ക് 13.7 മില്യൺ ഡോളറിന്റെ ധനസഹായം

by Canada Varthakal
May 22, 2026
counterfeit money
New Brunswick

ഓൺലൈൻ വിൽപനക്കാരുടെ ശ്രദ്ധയ്ക്ക്! ‘കള്ളനോട്ടുമായി’ തട്ടിപ്പുസംഘം വിലസുന്നു; മുന്നറിയിപ്പുമായി പോലീസ്

by Canada Varthakal
May 21, 2026
കാട്ടുതീ പ്രതിരോധം ശക്തമാക്കാൻ ന്യൂ ബ്രൺസ്വിക്ക് പ്രവിശ്യ; നാല് പുതിയ വിമാനങ്ങൾ കൂടി വാങ്ങി
New Brunswick

കാട്ടുതീ പ്രതിരോധം ശക്തമാക്കാൻ ന്യൂ ബ്രൺസ്വിക്ക് പ്രവിശ്യ; നാല് പുതിയ വിമാനങ്ങൾ കൂടി വാങ്ങി

by Canada Varthakal
May 20, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.