📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Politics

വീണ്ടും മത്സരത്തിനൊരുങ്ങി മുകേഷ്; കൊല്ലത്ത് ചർച്ചയായി ചിന്ത ജെറോമിന്റെ പേരും; സി.പി.ഐ.എമ്മിൽ വൻ അഴിച്ചുപണി

Canada Varthakal by Canada Varthakal
January 9, 2026
in Politics, INSIGHT, Kerala
Reading Time: 1 min read
decide-no-opposition-mukesh

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും ജനവിധി തേടാനുള്ള താത്പര്യം പ്രകടിപ്പിച്ച് കൊല്ലം എം.എൽ.എ എം. മുകേഷ് രംഗത്തെത്തി. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ വിജയകരമായി പൂർത്തിയാക്കിയെന്ന ആത്മവിശ്വാസമുണ്ടെന്നും, പാർട്ടി ആവശ്യപ്പെട്ടാൽ വീണ്ടും മത്സരിക്കാൻ തയ്യാറാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ജനസേവനത്തിന് എം.എ.എ പദവി നിർബന്ധമല്ലെങ്കിലും പാർട്ടിയുടെ തീരുമാനത്തിനൊപ്പം നിൽക്കാനാണ് തന്റെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

പൊതുപ്രവർത്തനത്തോടൊപ്പം തന്നെ സിനിമാ കരിയറും മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനമെന്ന് മുകേഷ് അറിയിച്ചു. കഴിഞ്ഞ രണ്ട് തവണയായി കൊല്ലം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മുകേഷ്, പാർട്ടിയുടെ നിലപാടിന് അനുസൃതമായി മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്നും കൂട്ടിച്ചേർത്തു. അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി മറികടക്കാൻ സി.പി.ഐ.എം സംസ്ഥാന വ്യാപകമായി വലിയ അഴിച്ചുപണിക്കാണ് ഒരുങ്ങുന്നത്.

ADVERTISEMENT

യുവനേതാക്കളെ മുൻനിർത്തി വോട്ടർമാരിലും പ്രവർത്തകരിലും പുതിയ ആവേശം നിറയ്ക്കാനാണ് സി.പി.ഐ.എം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പ്രമുഖ യുവനേതാക്കളെ വിവിധ മണ്ഡലങ്ങളിലേക്ക് പാർട്ടി പരിഗണിച്ചു വരികയാണ്. കൊല്ലം മണ്ഡലത്തിൽ മുകേഷിന് പുറമെ ചിന്ത ജെറോമിന്റെ പേരും സജീവമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. ജില്ലയിൽ വിജയസാധ്യതയുള്ള യുവരക്തത്തെ പരീക്ഷിക്കാനാണ് ഒരു വിഭാഗം നേതാക്കളുടെ താല്പര്യം.

ADVERTISEMENT

ഡി.വൈ.എഫ്.ഐ സംസ്ഥാന ഭാരവാഹികളായ വി. വസീഫിനെ എലത്തൂരിലോ കുന്നമംഗലത്തോ പരിഗണിക്കുമ്പോൾ, സംസ്ഥാന സെക്രട്ടറി വി.കെ. സനോജിനെ കണ്ണൂർ ജില്ലയിലെ മട്ടന്നൂർ അല്ലെങ്കിൽ തളിപ്പറമ്പ് മണ്ഡലങ്ങളിൽ മത്സരിപ്പിക്കാനാണ് സാധ്യത. കെ.കെ. ഷൈലജ ഇത്തവണ മത്സരരംഗത്തില്ലെങ്കിൽ സനോജിനെ മട്ടന്നൂരിലേക്ക് പരിഗണിക്കാനാണ് പാർട്ടിയിലെ പ്രാഥമിക ധാരണ. എലത്തൂർ മണ്ഡലം എൻ.സി.പിയിൽ നിന്ന് ഏറ്റെടുക്കുന്നതടക്കമുള്ള രാഷ്ട്രീയ നീക്കങ്ങളും സി.പി.ഐ.എം ചർച്ച ചെയ്യുന്നുണ്ട്.

യുവനിരയിൽ നിന്ന് എസ്.എഫ്.ഐ മുൻ അഖിലേന്ത്യ പ്രസിഡന്റ് വി.പി. സാനു തവനൂരിലും, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ ഷൊർണ്ണൂരിലും ജനവിധി തേടിയേക്കുമെന്നാണ് സൂചന. വരാനിരിക്കുന്ന സംസ്ഥാന സമിതി യോഗങ്ങളിൽ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട കൂടുതൽ വ്യക്തതയുണ്ടാകും. ഭരണത്തുടർച്ച ലക്ഷ്യമിട്ടുള്ള തന്ത്രപരമായ നീക്കങ്ങളുടെ ഭാഗമായാണ് ഈ അഴിച്ചുപണി.

Mukesh is preparing to contest again; Chinta Jerome's name is being discussed in Kollam


കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Tags: Chinta JeromeMukesh
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ksrtc
Kerala

കെഎസ്ആർടിസിയിൽ ജെൻഡർ ടിക്കറ്റിംഗ് തുടങ്ങി; സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കാൻ നടപടി

by Canada Varthakal
May 9, 2026
ന്യൂ ബ്രൺസ്‌വിക് ആശുപത്രികളിൽ ജീവനക്കാരുടെ ക്ഷാമം: ബോണസും നിയമന നടപടികളും ശക്തമാക്കണമെന്ന് ആവശ്യം
Politics

ആൽബർട്ട ഹിതപരിശോധനയിൽ വിദേശ ഇടപെടലിന് സാധ്യത: ജാഗ്രതാ നിർദ്ദേശവുമായി CSIS

by Canada Varthakal
May 9, 2026
പ്രമുഖ മാധ്യമപ്രവർത്തകൻ വിക്ടർ ജോസഫ് അന്തരിച്ചു; സംസ്കാരം നാളെ പയ്യാവൂരിൽ
Kerala

പ്രമുഖ മാധ്യമപ്രവർത്തകൻ വിക്ടർ ജോസഫ് അന്തരിച്ചു; സംസ്കാരം നാളെ പയ്യാവൂരിൽ

by Canada Varthakal
May 7, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.