Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

നിയമങ്ങൾ കടുപ്പിച്ച് അമേരിക്ക; വിസ ബോണ്ട് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചു ; പുതിയ മാറ്റങ്ങൾ ജനുവരി 21 മുതൽ

Canada Varthakal by Canada Varthakal
January 8, 2026
in World
Reading Time: 1 min read
plane

ന്യൂഡൽഹി: സന്ദർശക വിസ കാലാവധി കഴിഞ്ഞും അമേരിക്കയിൽ തുടരുന്നത് തടയുന്നതിനായി വിസ ബോണ്ട് നിയമം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് ട്രംപ് ഭരണകൂടം. പുതുതായി ഉൾപ്പെടുത്തിയ ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ എന്നിവയുൾപ്പെടെ ആകെ 38 രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർ ഇനിമുതൽ വിസ ബോണ്ട് തുക നൽകേണ്ടി വരും. ജനുവരി 21 മുതൽ പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിച്ചു.

നിലവിൽ ഏഴ് രാജ്യങ്ങൾക്ക് മാത്രമുണ്ടായിരുന്ന ഈ നിബന്ധനയിലേക്ക് 25 രാജ്യങ്ങളെക്കൂടി പുതുതായി ഉൾപ്പെടുത്തുകയായിരുന്നു. ഇതോടെ നിയമത്തിന്റെ പരിധിയിൽ വരുന്ന രാജ്യങ്ങളുടെ എണ്ണം മൂന്നിരട്ടിയായി വർധിച്ചു. വിസ കാലാവധിക്ക് ശേഷം നിയമവിരുദ്ധമായി രാജ്യത്ത് തുടരുന്നത് തടയാൻ ബോണ്ട് തുക ഈടാക്കുന്നത് ഫലപ്രദമായ മാർഗമാണെന്നാണ് അമേരിക്കൻ ഭരണകൂടത്തിന്റെ വിലയിരുത്തൽ.

ADVERTISEMENT

പുതിയ നിയമപ്രകാരം, ബിസിനസ് (B-1), ടൂറിസ്റ്റ് (B-2) വിസകൾക്കായി അപേക്ഷിക്കുന്ന നിശ്ചിത രാജ്യങ്ങളിലെ പൗരന്മാർ 5,000 ഡോളർ മുതൽ 15,000 ഡോളർ വരെ ബോണ്ട് തുകയായി കെട്ടിവെക്കണം. വിസ അഭിമുഖത്തിനിടെ കോൺസുലർ ഓഫീസർമാരായിരിക്കും ഓരോ അപേക്ഷകനും നൽകേണ്ട തുക നിശ്ചയിക്കുന്നത്. യുഎസിൽ നിന്ന് കൃത്യസമയത്ത് മടങ്ങുന്നവർക്ക് ഈ തുക തിരികെ ലഭിക്കുന്നതാണ്.

ദക്ഷിണേഷ്യൻ രാജ്യങ്ങളായ ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ എന്നിവയ്ക്ക് പുറമെ അൾജീരിയ, അംഗോള, ക്യൂബ, നൈജീരിയ, വെനസ്വേല, സിംബാബ്‌വെ തുടങ്ങിയ ആഫ്രിക്കൻ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. വിസ ചട്ടങ്ങൾ ലംഘിക്കുന്നവരുടെ എണ്ണം കൂടുതലുള്ള രാജ്യങ്ങളെയാണ് പ്രധാനമായും ഈ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവന്നിരിക്കുന്നത്.

ഈ പദ്ധതി പ്രകാരം വിസ ലഭിക്കുന്നവർക്ക് അമേരിക്കയിലെ എല്ലാ വിമാനത്താവളങ്ങൾ വഴിയും പ്രവേശനം അനുവദിക്കില്ല. ബോസ്റ്റൺ ലോഗൻ, ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി (JFK), വാഷിംഗ്ടൺ ഡുള്ളസ് എന്നീ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വഴി മാത്രമേ ഇവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവാദമുള്ളൂ. ഇമിഗ്രേഷൻ നടപടികൾ കൂടുതൽ കാര്യക്ഷമമായി നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നിയന്ത്രണം.

2025 ഓഗസ്റ്റിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച വിസ ബോണ്ട് പദ്ധതിയാണ് ഇപ്പോൾ വിപുലമായ രീതിയിൽ നടപ്പിലാക്കുന്നത്. അമേരിക്കയുടെ കുടിയേറ്റ നിയമങ്ങൾ കർശനമാക്കുന്നതിന്റെയും അനധികൃത താമസം ഒഴിവാക്കുന്നതിന്റെയും ഭാഗമായാണ് ഈ നടപടിയെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

US tightens rules; Visa bond extended to more countries; New changes from January 21
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

New York London and Paris ranked among top cities in 2026
World

ലോകത്തിലെ മികച്ച 10 നഗരങ്ങൾ പ്രഖ്യാപിച്ചു; 2026-ലെ ഗ്ലോബൽ സിറ്റീസ് ഇൻഡെക്സ് പുറത്ത്

by Canada Varthakal
September 25, 2026
Pope Leo XIV arrives in France for four-day visit
World

മാർപാപ്പയുടെ ഫ്രാൻസ് സന്ദർശനത്തിന് തുടക്കം; വിപുലമായ ഒരുക്കങ്ങളുമായി പാരീസ്

by Canada Varthakal
September 25, 2026
European defense forces preparing for Russian threat
World

റഷ്യൻ ഭീഷണി നേരിടാൻ പ്രതിരോധ രംഗത്ത് വേഗത്തിലുള്ള മാറ്റങ്ങൾ വേണം; യൂറോപ്യൻ ഡിഫൻസ് ഏജൻസി

by Canada Varthakal
September 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.