Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

ഭക്ഷണത്തിന്റെ ‘ആയുസ്സ്’ കൂട്ടുന്ന പ്രിസർവേറ്റീവുകൾ നിങ്ങളുടെ ആയുസ്സ് കുറയ്ക്കുമോ? ക്യാൻസറിനും പ്രമേഹത്തിനും പിന്നിലെ വില്ലന്മാരെ തിരിച്ചറിയാം!

Canada Varthakal by Canada Varthakal
January 8, 2026
in World
Reading Time: 1 min read
supermarket

Credits CNN Newsource

പാരീസ്: നാം കഴിക്കുന്ന ഭക്ഷണസാധനങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന പ്രിസർവേറ്റീവുകൾ അർബുദത്തിനും ടൈപ്പ് 2 പ്രമേഹത്തിനും കാരണമായേക്കാമെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. ഫ്രാൻസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ റിസർച്ചിലെ ഗവേഷകർ നടത്തിയ രണ്ട് വ്യത്യസ്ത പഠനങ്ങളിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങളുള്ളത്. ഏകദേശം ഒന്നര പതിറ്റാണ്ടോളം നീണ്ട നിരീക്ഷണത്തിനൊടുവിലാണ് ഗവേഷകർ ഈ നിഗമനത്തിൽ എത്തിയത്.

സാധാരണയായി സുരക്ഷിതമെന്ന് വിശ്വസിക്കപ്പെടുന്ന പല രാസവസ്തുക്കളും മാരകമായ രോഗസാധ്യത വർദ്ധിപ്പിക്കുന്നതായി പഠനം കണ്ടെത്തി. സംസ്‌കരിച്ച മാംസങ്ങളിൽ നിറം നിലനിർത്താനും കേടുകൂടാതെ സൂക്ഷിക്കാനും ഉപയോഗിക്കുന്ന സോഡിയം നൈട്രേറ്റ് പ്രോസ്റ്റേറ്റ് ക്യാൻസർ സാധ്യത 32 ശതമാനത്തോളം വർദ്ധിപ്പിക്കുന്നു. ഇതിന് സമാനമായ പൊട്ടാസ്യം നൈട്രേറ്റ് സ്തനാർബുദ സാധ്യത 22 ശതമാനവും വർദ്ധിപ്പിക്കുന്നതായി കണ്ടെത്തി. വൈൻ, ചീസ്, ബേക്ക് ചെയ്ത ആഹാരപദാർത്ഥങ്ങൾ എന്നിവയിൽ പൂപ്പൽ തടയാൻ ഉപയോഗിക്കുന്ന സോർബേറ്റുകൾ സ്തനാർബുദത്തിന് പുറമെ മറ്റ് പല അർബുദങ്ങൾക്കും കാരണമായേക്കാം.

ADVERTISEMENT

അർബുദത്തിന് പുറമെ ടൈപ്പ് 2 പ്രമേഹവുമായും ഈ പ്രിസർവേറ്റീവുകൾക്ക് അടുത്ത ബന്ധമുണ്ടെന്ന് ഗവേഷണം ചൂണ്ടിക്കാട്ടുന്നു. പഠനവിധേയമാക്കിയ 17 പ്രിസർവേറ്റീവുകളിൽ 12 എണ്ണവും പ്രമേഹ സാധ്യത 50 ശതമാനത്തോളം വർദ്ധിപ്പിക്കുന്നവയാണ്. പൊട്ടാസ്യം സോർബേറ്റ്, സോഡിയം നൈട്രേറ്റ്, അസറ്റിക് ആസിഡ് എന്നിവ ഇതിൽ പ്രധാന വില്ലന്മാരാണ്. സോഡകളിലും മറ്റും ഉപയോഗിക്കുന്ന സിട്രിക് ആസിഡ്, ഫോസ്ഫോറിക് ആസിഡ് എന്നിവയും പ്രമേഹ സാധ്യതയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. നാം ആരോഗ്യപ്രദമെന്ന് കരുതുന്ന വിറ്റാമിൻ സി, വിറ്റാമിൻ ഇ തുടങ്ങിയവ പ്രിസർവേറ്റീവുകളായി കൃത്രിമമായി ചേർക്കുമ്പോഴും ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നതെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

ലക്ഷക്കണക്കിന് ആളുകളുടെ ഭക്ഷണരീതിയും ആരോഗ്യവിവരങ്ങളും കൃത്യമായി നിരീക്ഷിച്ച ശേഷമാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. പഴങ്ങളും പച്ചക്കറികളും നേരിട്ട് കഴിക്കുമ്പോൾ ലഭിക്കുന്ന പ്രകൃതിദത്തമായ ഗുണങ്ങൾ അവയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഘടകങ്ങൾ പ്രിസർവേറ്റീവുകളായി ഉപയോഗിക്കുമ്പോൾ ലഭിക്കില്ലെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ മാഥിൽഡെ തുവിയർ പറഞ്ഞു. സംസ്‌കരിച്ച ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കി പ്രകൃതിദത്തവും പുതുമയുള്ളതുമായ ഭക്ഷണരീതി പിന്തുടരുന്നതാണ് ആരോഗ്യത്തിന് ഏറ്റവും ഉചിതം.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Common food preservatives linked to cancer and type 2 diabetes

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

യുഎസിൽ പഠിച്ചിറങ്ങി ജോലി വേണമെങ്കിൽ ഒരുലക്ഷം ഡോളർ? വിദ്യാർത്ഥികൾക്ക് ട്രംപിൻ്റെ അടുത്ത കടുംവെട്ട്!
World

യുഎസിൽ പഠിച്ചിറങ്ങി ജോലി വേണമെങ്കിൽ ഒരുലക്ഷം ഡോളർ? വിദ്യാർത്ഥികൾക്ക് ട്രംപിൻ്റെ അടുത്ത കടുംവെട്ട്!

by Canada Varthakal
July 31, 2026
ഹമാസിനെ നിരായുധരാക്കും, ഇസ്രയേൽ സൈന്യം ​ഗാസയിൽനിന്ന് പിൻവാങ്ങും; ട്രംപിന്റെ ചരിത്രപരമായ സമാധാന പ്രഖ്യാപനം
World

ഹമാസിനെ നിരായുധരാക്കും, ഇസ്രയേൽ സൈന്യം ​ഗാസയിൽനിന്ന് പിൻവാങ്ങും; ട്രംപിന്റെ ചരിത്രപരമായ സമാധാന പ്രഖ്യാപനം

by Canada Varthakal
July 31, 2026
സ്പെയിൻ-മൊറോക്കോ അതിർത്തിയിൽ വൻ അഭയാർത്ഥി പ്രവാഹം: 9 മരണം; സൈന്യത്തെ വിന്യസിച്ച് സ്പെയിൻ!
World

സ്പെയിൻ-മൊറോക്കോ അതിർത്തിയിൽ വൻ അഭയാർത്ഥി പ്രവാഹം: 9 മരണം; സൈന്യത്തെ വിന്യസിച്ച് സ്പെയിൻ!

by Canada Varthakal
July 31, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.