📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

നയതന്ത്ര ചർച്ചകൾക്കായി പ്രധാനമന്ത്രി മാർക്ക് കാർണി ചൈനയിലേക്ക്; ഏഴ് വർഷത്തിന് ശേഷമുള്ള ആദ്യ സന്ദർശനം

Canada Varthakal by Canada Varthakal
January 7, 2026
in Canada
Reading Time: 1 min read
carney

ഒട്ടാവ: വ്യാപാര ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും അന്താരാഷ്ട്ര സുരക്ഷാ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുമായി പ്രധാനമന്ത്രി മാർക്ക് കാർണി അടുത്ത ആഴ്ച ചൈനയിലേക്ക്. ജനുവരി 13 മുതൽ 17 വരെയാണ് ഔദ്യോഗിക സന്ദർശനം. 2017ന് ശേഷം ഒരു കനേഡിയൻ പ്രധാനമന്ത്രി ചൈന സന്ദർശിക്കുന്നത് ഇതാദ്യമായാണ്. സന്ദർശന വേളയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കാർണി കൂടിക്കാഴ്ച നടത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

വ്യാപാരം, ഊർജ്ജം, കൃഷി, അന്താരാഷ്ട്ര സുരക്ഷ തുടങ്ങിയ സുപ്രധാന മേഖലകളിലെ സഹകരണമാണ് ചർച്ചാവിഷയമാവുക. കഴിഞ്ഞ വർഷം ദക്ഷിണ കൊറിയയിൽ നടന്ന എപെക് (APEC) ഉച്ചകോടിക്കിടെ ഇരുനേതാക്കളും നടത്തിയ കൂടിക്കാഴ്ചയിലാണ് ഷി ജിൻപിങ് കാർണിയെ ചൈനയിലേക്ക് ക്ഷണിച്ചത്. ചൈന സന്ദർശനത്തിന് ശേഷം ജനുവരി 19 മുതൽ 21 വരെ സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിലും മാർക്ക് കാർണി പങ്കെടുക്കും.

ADVERTISEMENT

ആഗോള വ്യാപാര രംഗത്തെ അനിശ്ചിതത്വങ്ങൾക്കിടയിൽ കാനഡയുടെ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ശക്തമാക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യമെന്ന് കാർണി പറഞ്ഞു. ഒരു രാജ്യത്തെ മാത്രം ആശ്രയിക്കുന്ന രീതി മാറ്റി പുതിയ പങ്കാളിത്തങ്ങൾ കണ്ടെത്തുമെന്നും ഊർജ്ജ-വ്യാപാര മേഖലകളിൽ കൂടുതൽ നിക്ഷേപം ആകർഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനയുമായുള്ള വ്യാപാര സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ നിർണ്ണായക യാത്ര.

ADVERTISEMENT

കാനഡയും ചൈനയും തമ്മിലുള്ള വ്യാപാര തർക്കങ്ങൾ ചർച്ചകളിൽ പ്രതിഫലിച്ചേക്കും. 2024-ൽ ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്ക് കാനഡ 100 ശതമാനം താരിഫ് ഏർപ്പെടുത്തിയിരുന്നു. ഇതിന് തിരിച്ചടിയായി കാനഡയിൽ നിന്നുള്ള കനോള വിത്തുകൾ, എണ്ണ, പയർവർഗങ്ങൾ, മാംസ ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് ചൈനയും ഉയർന്ന ഇറക്കുമതി താരിഫ് ചുമത്തി. ഇത്തരം തർക്കങ്ങളിൽ പരിഹാരം കണ്ടെത്തുക എന്നതാണ് കാർണിയുടെ സന്ദർശനത്തിലെ പ്രധാന വെല്ലുവിളി.

അതേസമയം, പ്രധാനമന്ത്രിയുടെ വിദേശയാത്രയെ വിമർശിച്ച് പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടി രംഗത്തെത്തി. രാജ്യത്തിന് ഗുണമില്ലാത്ത യാത്രകൾക്കായി ഇന്ധനവും പണവും പാഴാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിയർ പൊയിലീവ്രിന്റെ ഓഫീസ് ആരോപിച്ചു. ആഭ്യന്തര പ്രശ്നങ്ങളിലും തകരുന്ന സമ്പദ്‌വ്യവസ്ഥയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം കാർണി സമ്പന്നരുമായി കൂടിക്കാഴ്ച നടത്തുകയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Prime Minister Mark Carney to visit China for diplomatic talks; first visit in seven years
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Prime Minister Mark Carney announces new energy policies to keep Alberta connected
Canada

ആൽബർട്ടയെ ചേർത്തുനിർത്താൻ പുതിയ ഊർജ നയങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി

by Canada Varthakal
May 22, 2026
സിഎൻ ടവർ ഉൾപ്പെടെ 160 ലധികം ചരിത്രസ്മാരകങ്ങൾ സന്ദർശിക്കാൻ അവസരം; ഈ വാരാന്ത്യത്തിൽ പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം
Canada

സിഎൻ ടവർ ഉൾപ്പെടെ 160 ലധികം ചരിത്രസ്മാരകങ്ങൾ സന്ദർശിക്കാൻ അവസരം; ഈ വാരാന്ത്യത്തിൽ പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം

by Canada Varthakal
May 22, 2026
EXCLUSIVE: Whistleblowers say organized crime has infiltrated Canada’s largest airport
Canada

ടൊറന്റോ വിമാനത്താവളത്തിൽ വൻ സുരക്ഷാ വീഴ്ച; യാത്രക്കാരുടെ ടാഗ് മാറ്റി മയക്കുമരുന്ന് കടത്ത്; ജീവനക്കാർക്കും പങ്ക്

by Canada Varthakal
May 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.