📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home ottawa

ഒട്ടാവയിൽ പുതുവർഷത്തിൽ ജീവിതച്ചെലവ് വർധിക്കും;13 മേഖലകളിലെ സേവന നിരക്കുകളിൽ വർധനവിന് സാധ്യതയെന്ന് റിപ്പോർട്ട്

Canada Varthakal by Canada Varthakal
January 3, 2026
in ottawa
Reading Time: 1 min read
ഒട്ടാവയിൽ പുതുവർഷത്തിൽ ജീവിതച്ചെലവ് വർധിക്കും;13 മേഖലകളിലെ സേവന നിരക്കുകളിൽ വർധനവിന് സാധ്യതയെന്ന് റിപ്പോർട്ട്

image credits by ctv news

ഒട്ടാവ: 2026-ന്റെ തുടക്കം മുതൽ ഒട്ടാവ നഗരത്തിൽ വിവിധ സേവനങ്ങൾക്ക് നിരക്ക് വർധിക്കും. പൊതുഗതാഗതം, വസ്തുനികുതി, പാർക്കിങ്, നഗരസഭാ സേവനങ്ങൾ എന്നിവയ്ക്കായി താമസക്കാർ കൂടുതൽ തുക നൽകേണ്ടി വരുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഒ.സി ട്രാൻസ്പോ ബസ്, ഒ-ട്രെയിൻ നിരക്കുകളിൽ ജനുവരി ഒന്ന് മുതൽ 2.5 ശതമാനം വർധനവ് കൗൺസിൽ അംഗീകരിച്ചു. ഇതോടെ മുതിർന്നവർക്കുള്ള പ്രതിമാസ പാസ് നിരക്ക് 138.50 ഡോളറായും സിംഗിൾ ഫെയർ 4.10 ഡോളറായും (കാർഡ് വഴി) വർധിക്കും.

പ്രോപ്പർട്ടി ടാക്സ് ബില്ലിൽ 3.75 ശതമാനം വർധനവാണ് 2026-ൽ ഉണ്ടാവുക. ശരാശരി 4,15,000 ഡോളർ മൂല്യമുള്ള വസ്തു ഉടമകൾക്ക് പ്രതിവർഷം 166 ഡോളറിന്റെ അധിക ബാധ്യതയുണ്ടാകും. ഇതിൽ നഗരസഭാ സേവനങ്ങൾക്കായി 56 ഡോളറും, പോലീസിനായി 36 ഡോളറും, ട്രാൻസിറ്റിനായി 74 ഡോളറുമാണ് മാറ്റിവെക്കുന്നത്. കൂടാതെ വാട്ടർ, വേസ്റ്റ് വാട്ടർ ബില്ലുകളിൽ 4.5 ശതമാനം വർധനവുണ്ടാകും. ഖരമാലിന്യ സംസ്കരണ ഫീസ് പ്രതിമാസം 2 ഡോളർ വർധിക്കുന്നതോടെ പ്രതിവർഷം 267 ഡോളർ നികുതിപ്പണത്തിൽ നിന്ന് ഈ ഇനത്തിൽ നൽകേണ്ടി വരും.

ADVERTISEMENT

നഗരസഭയുടെ കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ, മ്യൂസിയങ്ങൾ, ഫിറ്റ്നസ് സെന്ററുകൾ എന്നിവയുടെ ഫീസിലും മൂന്ന് ശതമാനം വർധനവുണ്ടാകും. അരീന വാടക, ആക്വാട്ടിക്സ് പ്രോഗ്രാമുകൾ എന്നിവയ്ക്കും നിരക്ക് വർധിക്കും. ഡ്രൈവർമാർക്കുള്ള ഓൺ-സ്ട്രീറ്റ് പാർക്കിങ് പെർമിറ്റുകളിൽ 2.8 മുതൽ 3 ശതമാനം വരെ വർധനവാണ് വരുത്തിയിരിക്കുന്നത്. വാർഷിക പെർമിറ്റ് ഫീസിൽ 22 ഡോളർ വർധിച്ച് 792 ഡോളറായി മാറും. കൂടാതെ മുനിസിപ്പൽ പാർക്കിങ് ലോട്ടുകളിലെ പരമാവധി മണിക്കൂർ നിരക്ക് 8 ഡോളറായും ഉയർത്തിയിട്ടുണ്ട്.

പോലീസ് സേവന നിരക്കുകൾ, വിവാഹ ലൈസൻസ് ഫീസുകൾ, ബിസിനസ് ലൈസൻസ് ഫീസുകൾ എന്നിവയിലും മാറ്റങ്ങളുണ്ട്. ക്രിമിനൽ റെക്കോർഡ് പരിശോധനയ്ക്കുള്ള ഫീസുകൾ വർധിച്ചു. വിവാഹ ലൈസൻസ് നിരക്ക് 192.14 ഡോളറായും സിറ്റി ഹാളിലെ സിവിൽ വിവാഹ നിരക്കുകൾ മൂന്ന് ശതമാനവും വർധിക്കും. ബിസിനസ് ലൈസൻസ് പ്രോസസിങ് ഫീസ് 65 ഡോളറായി ഉയർന്നു. ടൊബാക്കോ, വേപ്പ് ഉൽപ്പന്നങ്ങൾ വിൽക്കുന്നവർ 983 ഡോളർ ലൈസൻസ് ഫീസായി നൽകണം.

ഹൈഡ്രോ ഒട്ടാവ നിരക്കുകൾ വർധിക്കുമെങ്കിലും ഇതിൽ അന്തിമ തീരുമാനം ജനുവരി 14-ന് ഉണ്ടാകും. പ്രതിമാസം 6.08 ഡോളർ വർധിപ്പിക്കാനാണ് ഹൈഡ്രോ ഒട്ടാവ അപേക്ഷ നൽകിയിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിനും ഗ്രിഡ് ആധുനികവൽക്കരണത്തിനുമാണ് ഈ തുക വിനിയോഗിക്കുക. വാടക വിപണിയിൽ നിയന്ത്രിത യൂണിറ്റുകൾക്ക് 2.1 ശതമാനം വർധനവ് ഒന്റാരിയോ സർക്കാർ അനുവദിച്ചിട്ടുണ്ടെങ്കിലും 2001-ന് മുൻപ് നിർമ്മിച്ച കെട്ടിടങ്ങളിലെ താമസക്കാർക്ക് വസ്തുനികുതി കുറച്ചതിന്റെ ഭാഗമായി 0.89 ശതമാനം വാടക കുറയും.

സന്ദർശകർക്കുള്ള മുനിസിപ്പൽ അക്കോമഡേഷൻ ടാക്സ് ആറ് ശതമാനമായി വർധിക്കും. ഇതിൽ നിന്നുള്ള വരുമാനം ടൂറിസം വികസനത്തിനും ലാൻസ്‌ഡൗൺ 2.0 പ്രോജക്റ്റിനുമായി വിനിയോഗിക്കുമെന്ന് നഗരസഭ വ്യക്തമാക്കി. ഹ്രസ്വകാല വാടകാ അപേക്ഷാ ഫീസുകളിൽ 8.3 ശതമാനം വർധനവും പുതിയ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജീവിതത്തിന്റെ വിവിധ മേഖലകളെ ബാധിക്കുന്ന ഈ നിരക്ക് വർധനവുകൾ ഒട്ടാവയിലെ ജനങ്ങളുടെ കുടുംബ ബജറ്റിനെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

*Ottawa’s cost of living will increase in the new year; report says service rates in 13 areas likely to increase

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കനേഡിയൻ സായുധ സേനയുടെ സൈനിക പരിശീലനം ഈ ആഴ്ച; റെൻഫ്രൂ, പോണ്ടിയാക് നിവാസികൾക്ക് ജാഗ്രതാ നിർദ്ദേശവുമായി പ്രതിരോധ മന്ത്രാലയം
ottawa

കനേഡിയൻ സായുധ സേനയുടെ സൈനിക പരിശീലനം ഈ ആഴ്ച; റെൻഫ്രൂ, പോണ്ടിയാക് നിവാസികൾക്ക് ജാഗ്രതാ നിർദ്ദേശവുമായി പ്രതിരോധ മന്ത്രാലയം

by Canada Varthakal
May 20, 2026
ഫീനിക്സ് പേ സിസ്റ്റം ഇനി ട്രാക്കിലാകും! 800 താൽക്കാലിക ജീവനക്കാരെ നിലനിർത്താൻ കാനഡ
ottawa

ഫീനിക്സ് പേ സിസ്റ്റം ഇനി ട്രാക്കിലാകും! 800 താൽക്കാലിക ജീവനക്കാരെ നിലനിർത്താൻ കാനഡ

by Canada Varthakal
May 13, 2026
വിദേശ വൈനുകളോട് വിട; ആഭ്യന്തര വിപണി പിടിക്കാൻ കാനഡ, ജിഡിപിയിൽ വൻ കുതിപ്പിന് സാധ്യതയെന്ന് റിപ്പോർട്ട്
ottawa

വിദേശ വൈനുകളോട് വിട; ആഭ്യന്തര വിപണി പിടിക്കാൻ കാനഡ, ജിഡിപിയിൽ വൻ കുതിപ്പിന് സാധ്യതയെന്ന് റിപ്പോർട്ട്

by Canada Varthakal
May 12, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.