📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Saskatchewan

നികുതി ഭാരവും കടബാധ്യതയും: സസ്കാച്ചവാനിൽ സാമ്പത്തിക പ്രതിസന്ധി വർധിക്കാൻ സാധ്യതയെന്ന് വിദഗ്ധർ

Canada Varthakal by Canada Varthakal
January 2, 2026
in Saskatchewan
Reading Time: 1 min read
നികുതി ഭാരവും കടബാധ്യതയും: സസ്കാച്ചവാനിൽ സാമ്പത്തിക പ്രതിസന്ധി വർധിക്കാൻ സാധ്യതയെന്ന് വിദഗ്ധർ

image credits by ctv news

സസ്കാച്ചവാൻ: 2026-ൽ സസ്‌കാച്ചവാനിൽ ജീവിതച്ചെലവ് ഗണ്യമായി വർധിക്കുമെന്ന് റിപ്പോർട്ട്. എം.എൻ.പി (MNP) പുറത്തുവിട്ട ഏറ്റവും പുതിയ കൺസ്യൂമർ ഡെറ്റ് ഇൻഡക്സ് പ്രകാരം, സാമ്പത്തിക പ്രതിസന്ധിയിലും ജീവിതച്ചെലവ് വർധനയിലും കാനഡയിലെ മറ്റ് പ്രവിശ്യകളേക്കാൾ മുന്നിലാണ് സസ്‌കാച്ചവാൻ. പുതിയ വർഷത്തിലേക്ക് കടക്കുമ്പോൾ പ്രവിശ്യയിലെ എല്ലാവർക്കും ചെലവുകൾ വർധിക്കാനാണ് സാധ്യതയെന്ന് കനേഡിയൻ ടാക്സ്‌പേയേഴ്സ് ഫെഡറേഷൻ പ്രയറി ഡയറക്ടർ ഗേജ് ഹൗബ്രിച്ച് വ്യക്തമാക്കി.

ഒരു കുടുംബത്തിന്റെ ബജറ്റിലെ 42 ശതമാനവും വിവിധ തലങ്ങളിലുള്ള നികുതികൾക്കായാണ് ചെലവാകുന്നതെന്ന് ഹൗബ്രിച്ച് ചൂണ്ടിക്കാട്ടി. ഇത് ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവയ്ക്കായി ചെലവാക്കുന്ന ആകെ തുകയേക്കാൾ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. പണപ്പെരുപ്പത്തിന് സർക്കാരുകളെ മാത്രം കുറ്റപ്പെടുത്താനാവില്ലെങ്കിലും, ജീവിതച്ചെലവ് കുറയ്ക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.

ADVERTISEMENT

പ്രവിശ്യയുടെ വർധിച്ചുവരുന്ന കടബാധ്യത സേവനങ്ങളെ ബാധിക്കുമെന്നും ഹൗബ്രിച്ച് മുന്നറിയിപ്പ് നൽകി. കടത്തിന്റെ പലിശ അടയ്ക്കാൻ വലിയ തുക മാറ്റിവെക്കേണ്ടി വരുന്നത് ആരോഗ്യ സംരക്ഷണം, റോഡുകൾ, പോലീസ് തുടങ്ങിയ അടിസ്ഥാന സേവനങ്ങളെ ബാധിക്കും. വരുമാനം തികയാതെ വരുമ്പോൾ സർക്കാർ നികുതി വർധനവിലൂടെ ജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നികുതി ഭാരത്തിൽ പരാതിയുള്ളവർ പ്രാദേശിക ജനപ്രതിനിധികളെ ബന്ധപ്പെടണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

എന്നാൽ, സസ്‌കാച്ചവാൻ ഇപ്പോഴും കാനഡയിലെ ഏറ്റവും കുറഞ്ഞ ജീവിതച്ചെലവുള്ള പ്രവിശ്യയാണെന്ന് പ്രൊവിൻഷ്യൽ ഗവൺമെന്റ് വക്താവ് അറിയിച്ചു. സർക്കാരിന്റെ കീഴിൽ ജനസംഖ്യയും തൊഴിലവസരങ്ങളും കയറ്റുമതിയും വർധിച്ചതായും ഇത് അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതൽ നിക്ഷേപം ആവശ്യപ്പെടുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി. ഹൈവേകൾ, ജലവിതരണ സംവിധാനങ്ങൾ, ഊർജ്ജ നിലയങ്ങൾ, ആശുപത്രികൾ, സ്കൂളുകൾ എന്നിവയുടെ നിർമ്മാണത്തിന് മുൻഗണന നൽകുന്നതായും സർക്കാർ വക്താവ് അറിയിച്ചു.

നികുതി ഭാരം കുറയ്ക്കാൻ സർക്കാർ ശ്രമിക്കുന്നതായും വക്താവ് കൂട്ടിച്ചേർത്തു. 2025-26 ബജറ്റിൽ 2008-ന് ശേഷമുള്ള ഏറ്റവും വലിയ വ്യക്തിഗത ആദായനികുതി ഇളവ് നടപ്പിലാക്കിയതും പ്രോപ്പർട്ടി ടാക്സ് മിൽ നിരക്കുകൾ കുറച്ചതും ഇതിന്റെ ഭാഗമാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. എങ്കിലും പണപ്പെരുപ്പവും ജീവിതച്ചെലവ് വർധനയും വരും വർഷത്തിലും വെല്ലുവിളിയായി തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tax burden and debt: Experts say economic crisis likely to worsen in Saskatchewan

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

‘വിദ്വേഷം പരത്തുന്നു’; കൊലക്കേസ് പ്രതിയെ ന്യായീകരിച്ച പ്രതിപക്ഷാംഗത്തോട് മാപ്പ് ചോദിക്കാൻ പ്രീമിയർ
Saskatchewan

‘വിദ്വേഷം പരത്തുന്നു’; കൊലക്കേസ് പ്രതിയെ ന്യായീകരിച്ച പ്രതിപക്ഷാംഗത്തോട് മാപ്പ് ചോദിക്കാൻ പ്രീമിയർ

by Canada Varthakal
May 21, 2026
സസ്കാച്ചവാനിൽ പാർട്ട് ടൈം ഡേകെയറുകൾക്ക് പൂട്ടുവീഴുമോ?; ആശങ്കയിൽ മാതാപിതാക്കൾ
Saskatchewan

സസ്കാച്ചവാനിൽ പാർട്ട് ടൈം ഡേകെയറുകൾക്ക് പൂട്ടുവീഴുമോ?; ആശങ്കയിൽ മാതാപിതാക്കൾ

by Canada Varthakal
May 20, 2026
ജയിലിലായതിനാൽ വിവരം അറിഞ്ഞില്ല; പിടിച്ചെടുത്ത വണ്ടികൾ തിരികെ കിട്ടാൻ കോടതിയെ സമീപിച്ച് മയക്കുമരുന്ന് കേസ് പ്രതി
Saskatchewan

ജയിലിലായതിനാൽ വിവരം അറിഞ്ഞില്ല; പിടിച്ചെടുത്ത വണ്ടികൾ തിരികെ കിട്ടാൻ കോടതിയെ സമീപിച്ച് മയക്കുമരുന്ന് കേസ് പ്രതി

by Canada Varthakal
May 19, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.