തരാവ (കിരിബാത്തി)∙ പസഫിക് സമുദ്രത്തിലെ ചെറിയ ദ്വീപ് രാഷ്ട്രമായ കിരിബാത്തിയിൽ പുതുവർഷം പിറന്നു. കിരിബാത്തി റിപ്പബ്ലിക്കിൽ സ്ഥിതി ചെയ്യുന്ന കിരീടിമതി ദ്വീപിലാണ് പുതുവർഷം ലോകത്താദ്യമെത്തിയത്. കിരിബാത്തി എന്ന ദ്വീപ്‌സമൂഹത്തിൽ ഏകദേശം 116,000 ജനസംഖ്യയുണ്ട്. 1979-ൽ ബ്രിട്ടണിൽ നിന്ന് സ്വാതന്ത്ര്യം നേടിയതാണീ രാജ്യം. തെക്കൻ പസഫിക്കിലെ ഏറ്റവും വലിയ സമുദ്ര സംരക്ഷണ കേന്ദ്രം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. തൊട്ടുപിന്നാലെ ന്യൂസിലൻഡിലെ ചാഥം ദ്വീപിലും പുതുവർഷമെത്തി. 600 ഓളം ആളുകൾ മാത്രമാണ് ഈ ദ്വീപിൽ താമസിക്കുന്നത്. അന്താരാഷ്ട്ര ദിനാങ്കരേഖക്ക് പടിഞ്ഞാറ് വശത്ത് തൊട്ടുകിടക്കുന്ന ദ്വീപാണിത്. അതിനാലാണ് പുതുവർഷം ആദ്യം ഇവിടെയെത്തുന്നത്. ദിനാങ്ക രേഖക്ക് കിഴക്കുവശത്തുള്ള രാജ്യങ്ങളിലാണ് പുതുവർഷം അവസാനമെത്തുക.
ന്യൂസിലൻഡാണ് 2026 നെ സ്വാഗതം ചെയ്ത അടുത്ത രാജ്യം. ന്യൂസിലൻഡിന്റെ ചാത്തം ദ്വീപിലെ 600-ഓളം പേരാണു 2026-നെ വരവേറ്റത്. തൊട്ടുപിന്നാലെ ഓസ്ട്രേലിയയിലാണ് പുതുവർഷമെത്തുക. ഓസ്‌ട്രേലിയയിൽ കിഴക്കൻ തീരത്തുള്ള സിഡ്‌നിയിലാണു പുതുവർഷം ആദ്യമെത്തുക.
മണിക്കൂറുകളുടെ ഇടവേളയിൽ ജപ്പാൻ, സൗത്ത് കൊറിയ, നോർത്ത് കൊറിയ, ചൈന, ഫിലിപ്പൈൻസ്, സിങ്കപ്പൂർ, ഇന്ത്യ, ശ്രീലങ്ക, ദുബായ് തുടങ്ങിയ രാജ്യങ്ങളിൽ പുതുവർഷമെത്തും. ജനവാസ മേഖലകളിൽ ഏറ്റവും ഒടുവിൽ പുതുവർഷം പിറക്കുക അമേരിക്കൻ സമോവയിലായിരിക്കും. ജനവാസമില്ലാത്ത ഹൗലാൻഡ്, ബേക്കർ ദ്വീപുകളിലും പുതുവർഷം ഇതിനൊപ്പമെത്തും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Kiribati becomes first to enter 2026; celebrations set to follow across world



