Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Saskatchewan

സസ്‌കാച്ചവനിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ പടരുന്നു; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവിദഗ്ധർ

Canada Varthakal by Canada Varthakal
December 29, 2025
in Saskatchewan
Reading Time: 1 min read
vaccine

credits sask today

ഷോണാവൺ: മഞ്ഞുകാലം ആരംഭിച്ചതോടെ തെക്കുപടിഞ്ഞാറൻ സസ്‌കാച്ചവനിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ അതിവേഗം പടരുന്നതായി റിപ്പോർട്ട്. കോവിഡ്-19, ഇൻഫ്ലുവൻസ, റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (RSV) എന്നിവ ബാധിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. ഇത് സസ്‌കാച്ചവനിൽ മാത്രമല്ല, കാനഡയിലുടനീളം പ്രകടമാണെന്ന് പബ്ലിക് ഹെൽത്ത് മെഡിക്കൽ ഓഫീസർ ഡോ. ഡേവിഡ് ടോർ അറിയിച്ചു.

നിലവിൽ ഈ മൂന്ന് വൈറസുകളാണ് പവിശ്യയിൽ പ്രധാനമായും പടരുന്നത്. രോഗബാധിതരുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്താൻ കഴിയാത്തവിധം വേഗത്തിലാണ് രോഗം പടരുന്നത്. പ്രായമായവരിലും കുട്ടികളിലും ഒരുപോലെ കഠിനമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ ഈ വൈറസുകൾക്ക് സാധിക്കുമെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. ഒന്റാറിയോയിൽ ഇൻഫ്ലുവൻസ ബാധിച്ച് മൂന്ന് മരണം റിപ്പോർട്ട് ചെയ്ത സാഹചര്യം നിലവിലുണ്ടെങ്കിലും, സസ്‌കാച്ചവനിൽ നിലവിൽ സ്ഥിതിഗതികൾ അത്രത്തോളം ഗുരുതരമായിട്ടില്ല. എങ്കിലും ആശുപത്രികളിലും കെയർ ഹോമുകളിലും രോഗബാധയെത്തുടർന്നുള്ള പ്രതിസന്ധികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ADVERTISEMENT

രോഗവ്യാപനം തടയാൻ പൊതുജനങ്ങൾ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. പവിശ്യയിലെ ജനസംഖ്യയുടെ 20 ശതമാനം മാത്രമാണ് ഇതുവരെ വാക്സിൻ സ്വീകരിച്ചിട്ടുള്ളത്. ആറ് മാസം പ്രായമുള്ള കുട്ടികൾ മുതൽ മുതിർന്നവർ വരെ കോവിഡ്, ഇൻഫ്ലുവൻസ വാക്സിനുകൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. സ്കൂളുകളിലും ഡേകെയറുകളിലും കുട്ടികൾ ഇടപഴകുന്നത് വഴി രോഗം പടരാൻ എളുപ്പമാണെന്നും പല സ്കൂളുകളിലും ഹാജർനില കുറവാണെന്നും ഡോ. ടോർ ചൂണ്ടിക്കാട്ടി. ആർ.എസ്.വി പ്രതിരോധത്തിനായി നവജാതശിശുക്കൾക്ക് സൗജന്യ ആന്റിബോഡി ചികിത്സ ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാക്സിനേഷൻ എടുക്കുന്നതിനൊപ്പം ശരിയായ രീതിയിൽ ആഹാരം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക, തണുപ്പിൽ നിന്ന് സംരക്ഷണം നൽകുന്ന വസ്ത്രങ്ങൾ ധരിക്കുക, ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക, കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കുക തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കണം. വാക്സിനുകൾ രോഗം പൂർണ്ണമായും തടഞ്ഞില്ലെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനും ഗുരുതരമായ സങ്കീർണ്ണതകൾ തടയാനും സഹായിക്കുമെന്ന് ആരോഗ്യവകുപ്പ് ഓർമ്മിപ്പിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Winter illnesses on the rise in southwest Saskatchewan

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

Cessna 172 plane
Canada

സസ്കാച്വാനിൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യൻ വിദ്യാർത്ഥികൾ ; അപകടം പരിശീലനപ്പറക്കലിനിടെ

by Canada Varthakal
September 21, 2026
Jason Kirby
Canada

കാലിന് ​ഗുരുതര പരിക്ക്, ചികിത്സ കിട്ടിയില്ല; സസ്കാച്വാനിൽ യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി കുടുംബം

by Canada Varthakal
September 20, 2026
Cessna 172 plane
Canada

പരിശീലന വിമാനം തകർന്നു വീണു: സസ്കാച്വാനിൽ രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

by Canada Varthakal
September 20, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.