📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ക്രിസ്മസ് സമ്മാനമായി കോടികൾ; ലോട്ടോ മാക്സ് മില്യൺസ് സമ്മാനം 19 പേർക്ക്

Canada Varthakal by Canada Varthakal
December 25, 2025
in Canada
Reading Time: 1 min read
Lotto Max Maxmillions

ഒട്ടാവ: ക്രിസ്മസ് തലേന്ന് നടന്ന ലോട്ടോ മാക്സ് നറുക്കെടുപ്പിൽ കാനഡയിലെ 19 പേർക്ക് മില്യൺ ഡോളർ സമ്മാനങ്ങൾ ലഭിച്ചു. 80 മില്യൺ ഡോളറിന്റെ ബമ്പർ ജാക്ക്പോട്ട് നേടാൻ ഇത്തവണ ആർക്കും സാധിച്ചില്ലെങ്കിലും, മാക്സ് മില്യൺസ് വിഭാഗത്തിൽ നിരവധി പേരാണ് ഭാഗ്യശാലികളായത്. ഇതോടെ പ്രധാന ജാക്ക്പോട്ട് തുക അടുത്ത വെള്ളിയാഴ്ച നടക്കുന്ന ബോക്സിംഗ് ഡേ നറുക്കെടുപ്പിലേക്ക് മാറ്റിവെച്ചു.

തുടർച്ചയായി മൂന്നാം തവണയാണ് ലോട്ടോ മാക്സിന്റെ ജാക്ക്പോട്ട് തുക അതിന്റെ പരമാവധി പരിധിയായ 80 മില്യൺ ഡോളറിൽ തുടരുന്നത്. ക്രിസ്മസ് തലേന്ന് നടന്ന നറുക്കെടുപ്പിലെ ഏഴ് അക്കങ്ങളും (03, 28, 37, 38, 39, 41, 43, ബോണസ് 45) ഒത്തുനോക്കിയ ആരും ഇല്ലാത്തതിനാലാണ് ഒന്നാം സമ്മാനം ആർക്കും ലഭിക്കാതെ പോയത്. എന്നാൽ മറ്റ് പ്രധാന സമ്മാനവിഭാഗങ്ങളിൽ നൂറുകണക്കിന് ആളുകൾ വിജയികളായിട്ടുണ്ട്. ഒന്റാറിയോയിലെ മാർക്കാം സ്വദേശിക്കാണ് രണ്ടാം സമ്മാനമായ 1,211,800.80 ഡോളർ ലഭിച്ചത്. ആറ് അക്കങ്ങളും ബോണസ് നമ്പറും ഇദ്ദേഹത്തിന് ലഭിച്ച ടിക്കറ്റുമായി ഒത്തുപോയി.

ADVERTISEMENT

മൂന്നാം സമ്മാനമായ 5,145.70 ഡോളർ വീതം രാജ്യത്തുടനീളമുള്ള 104 പേർക്ക് ലഭിച്ചു. ഇത്തവണ നറുക്കിട്ട 44 മാക്സ് മില്യൺസ് സമ്മാനങ്ങളിൽ 19 എണ്ണമാണ് വിജയികൾ നേടിയത്. ഇതിൽ ഭൂരിഭാഗവും ഒരുകോടി രൂപയിലധികം മൂല്യമുള്ളവയാണ്. വിജയികളിൽ ഏറിയ പങ്കും ഒന്റാറിയോയിൽ നിന്നുള്ളവരാണ്. ഒൻപത് പേരാണ് ഇവിടെ നിന്ന് മാക്സ് മില്യൺസ് നേടിയത്.

അജാക്സ്, എറ്റോബിക്കോ, മിസിസാഗ, ടൊറന്റോ, നെപ്പിയൻ, വുഡ്ബ്രിഡ്ജ് എന്നിവിടങ്ങളിൽ ടിക്കറ്റ് എടുത്തവർക്കും ഓൺലൈനായി ടിക്കറ്റ് വാങ്ങിയ മൂന്ന് പേർക്കും സമ്മാനം ലഭിച്ചു. ഇതിൽ ടൊറന്റോ, നെപ്പിയൻ, വുഡ്ബ്രിഡ്ജ് സ്വദേശികൾ സമ്മാനത്തുക പങ്കിട്ടെടുക്കുകയാണ് ചെയ്തത്.

അൽബെർട്ടയിൽ നിന്ന് മൂന്ന് പേരും ക്യുബെക്കിൽ നിന്ന് നാല് പേരും മില്യൺ ഡോളർ സമ്മാനത്തിന് അർഹരായി. ബ്രിട്ടീഷ് കൊളംബിയ, നോവ സ്കോഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കും സമ്മാനങ്ങളുണ്ട്. ചില നഗരങ്ങളിലെ വിജയികൾ ഒരേ നമ്പറുകൾ പങ്കിട്ടതിനാൽ സമ്മാനത്തുകയായ 10 ലക്ഷം ഡോളർ 5 ലക്ഷം വീതമായി ഭാഗിച്ചു നൽകും. വരും ദിവസങ്ങളിൽ നടക്കുന്ന ബോക്സിംഗ് ഡേ നറുക്കെടുപ്പിലും വൻ തുക സമ്മാനമായി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ലോട്ടറി പ്രേമികൾ.

Christmas comes early for 19 Canadians after winning Lotto Max Maxmillions

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: However
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കാനഡ പെൻഷൻ പ്ലാൻ: മേയ് മാസത്തെ തുക 27-ന് അക്കൗണ്ടിലെത്തും; ഒപ്പം ഒഎഎസ് ആനുകൂല്യങ്ങളും, ആർക്കൊക്കെ എത്ര ലഭിക്കുമെന്ന് അറിയാം
Canada

കാനഡ പെൻഷൻ പ്ലാൻ: മേയ് മാസത്തെ തുക 27-ന് അക്കൗണ്ടിലെത്തും; ഒപ്പം ഒഎഎസ് ആനുകൂല്യങ്ങളും, ആർക്കൊക്കെ എത്ര ലഭിക്കുമെന്ന് അറിയാം

by Canada Varthakal
May 24, 2026
നിക്ഷേപം തേടി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ന്യൂയോർക്കിലേക്ക്; വ്യാപാര യുദ്ധത്തിനിടെ സന്ദർശനം നിർണായകം
Canada

നിക്ഷേപം തേടി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ന്യൂയോർക്കിലേക്ക്; വ്യാപാര യുദ്ധത്തിനിടെ സന്ദർശനം നിർണായകം

by Canada Varthakal
May 24, 2026
പ്ലേറ്റിൽ നിന്ന് ബീഫ് ഒഴിവാക്കി കാനഡക്കാർ; വില സർവകാല റെക്കോർഡിലേക്ക്; ബാർബിക്യൂ സീസണിലും ആശങ്ക, കാരണമിതാണ്
Canada

പ്ലേറ്റിൽ നിന്ന് ബീഫ് ഒഴിവാക്കി കാനഡക്കാർ; വില സർവകാല റെക്കോർഡിലേക്ക്; ബാർബിക്യൂ സീസണിലും ആശങ്ക, കാരണമിതാണ്

by Canada Varthakal
May 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.