📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിൽ ഇന്ത്യൻ വംശജ കൊല്ലപ്പെട്ടു: പ്രതിക്കായി രാജ്യം മുഴുവൻ തിരച്ചിൽ; അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പോലീസ്

Canada Varthakal by Canada Varthakal
December 23, 2025
in Canada
Reading Time: 1 min read
Himanshi Khurana

Credit: Toronto Police Service

ടൊറന്റോ: ടൊറന്റോയിൽ മുപ്പതുകാരിയായ ഇൻഡോ-കനേഡിയൻ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിക്കായി കാനഡയിലുടനീളം തിരച്ചിൽ ഊർജ്ജിതം. ടൊറന്റോ സ്വദേശിയായ ഹിമാൻഷി ഖുറാനയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന 32-കാരനായ അബ്ദുൾ ഗഫൂറിക്കെതിരെ കനേഡിയൻ പോലീസ് രാജ്യവ്യാപകമായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 10:41 ഓടെ ഒരു യുവതിയെ കാണാനില്ലെന്ന പരാതി ലഭിച്ചതിനെത്തുടർന്നാണ് ടൊറന്റോ പോലീസ് അന്വേഷണം ആരംഭിച്ചത്. ശനിയാഴ്ച രാവിലെ 6:30 ഓടെ ഹിമാൻഷിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹിമാൻഷിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതോടെ കേസ് homicide വിഭാഗത്തിന് കൈമാറി. ഈ വർഷം ടൊറന്റോയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന 40-ാമത്തെ കൊലപാതകമാണിത്.

ADVERTISEMENT

കൊല്ലപ്പെട്ട ഹിമാൻഷിയും പ്രതിയായ അബ്ദുൾ ഗഫൂറിയും തമ്മിൽ അടുത്ത പരിചയമുണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും ഇരുവർക്കുമിടയിലെ പ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് പ്രാഥമിക നിഗമനം. പ്രതിക്കെതിരെ ഫസ്റ്റ് ഡിഗ്രി മർഡർ (ആസൂത്രിതമായ കൊലപാതകം) കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ പരോൾ ഇല്ലാത്ത ജീവപര്യന്തം ശിക്ഷ വരെ പ്രതിക്ക് ലഭിക്കാം.

ഹിമാൻഷി ഖുറാന സോഷ്യൽ മീഡിയയിൽ സജീവമായ ഒരു ഡിജിറ്റൽ ക്രിയേറ്ററായിരുന്നു. പ്രതിയുടെ ചിത്രം പുറത്തുവിട്ടിട്ടുണ്ടെന്നും ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ പോലീസിനെ അറിയിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Canada issues warrant for suspect alleged to have killed Indo-Canadian woman

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കാനഡ പെൻഷൻ പ്ലാൻ: മേയ് മാസത്തെ തുക 27-ന് അക്കൗണ്ടിലെത്തും; ഒപ്പം ഒഎഎസ് ആനുകൂല്യങ്ങളും, ആർക്കൊക്കെ എത്ര ലഭിക്കുമെന്ന് അറിയാം
Canada

കാനഡ പെൻഷൻ പ്ലാൻ: മേയ് മാസത്തെ തുക 27-ന് അക്കൗണ്ടിലെത്തും; ഒപ്പം ഒഎഎസ് ആനുകൂല്യങ്ങളും, ആർക്കൊക്കെ എത്ര ലഭിക്കുമെന്ന് അറിയാം

by Canada Varthakal
May 24, 2026
നിക്ഷേപം തേടി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ന്യൂയോർക്കിലേക്ക്; വ്യാപാര യുദ്ധത്തിനിടെ സന്ദർശനം നിർണായകം
Canada

നിക്ഷേപം തേടി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ന്യൂയോർക്കിലേക്ക്; വ്യാപാര യുദ്ധത്തിനിടെ സന്ദർശനം നിർണായകം

by Canada Varthakal
May 24, 2026
പ്ലേറ്റിൽ നിന്ന് ബീഫ് ഒഴിവാക്കി കാനഡക്കാർ; വില സർവകാല റെക്കോർഡിലേക്ക്; ബാർബിക്യൂ സീസണിലും ആശങ്ക, കാരണമിതാണ്
Canada

പ്ലേറ്റിൽ നിന്ന് ബീഫ് ഒഴിവാക്കി കാനഡക്കാർ; വില സർവകാല റെക്കോർഡിലേക്ക്; ബാർബിക്യൂ സീസണിലും ആശങ്ക, കാരണമിതാണ്

by Canada Varthakal
May 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.