📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

വ്യാജ ടാക്സ് റീഫണ്ട് തട്ടിപ്പിന് ഇനി പൂട്ട് വീഴും; പുതിയ നിയന്ത്രണങ്ങളുമായി കാനഡ റെവന്യൂ ഏജൻസി

Canada Varthakal by Canada Varthakal
December 22, 2025
in Canada
Reading Time: 1 min read
വ്യാജ ടാക്സ് റീഫണ്ട് തട്ടിപ്പിന് ഇനി പൂട്ട് വീഴും; പുതിയ നിയന്ത്രണങ്ങളുമായി കാനഡ റെവന്യൂ ഏജൻസി

image credits by cbc

ഒട്ടാവ: കാനഡയുടെ നികുതി സംവിധാനത്തെ കബളിപ്പിച്ച് അന്താരാഷ്ട്ര കുറ്റവാളി സംഘങ്ങൾ കോടിക്കണക്കിന് ഡോളർ തട്ടിയെടുക്കുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള പുതിയ നിയമ ഭേദഗതികൾ ഫെഡറൽ സർക്കാർ നിർദ്ദേശിച്ചു. ”കറൗസൽ സ്കീം’ എന്നറിയപ്പെടുന്ന വ്യാജ നികുതി റീഫണ്ട് തട്ടിപ്പിലൂടെ പൊതുഖജനാവിന് വലിയ നഷ്ടമുണ്ടായ സാഹചര്യത്തിൽ, ദ ഫിഫ്ത്ത് എസ്റ്റേറ്റ് നടത്തിയ അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി. 2025-ലെ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള ഈ നിർദ്ദേശങ്ങൾ നികുതി തട്ടിപ്പുകാർക്ക് ജി.എസ്.ടി, എച്ച്.എസ്.ടി റീഫണ്ടുകൾ ക്ലെയിം ചെയ്യുന്നത് അസാധ്യമാക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

വ്യാജ കമ്പനികൾ വഴി സാധനങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നു എന്ന് വരുത്തിത്തീർത്ത് ഒടുവിൽ നികുതി റീഫണ്ട് കൈക്കലാക്കുന്ന രീതിയാണ് കറൗസൽ സ്കീം. ഈ തട്ടിപ്പിലൂടെ എത്ര തുക നഷ്ടമായെന്ന് കൃത്യമായി കണക്കാക്കാൻ നിലവിൽ മാർഗമില്ലെന്ന് കാനഡ റെവന്യൂ ഏജൻസി (CRA) സമ്മതിച്ചു. എങ്കിലും, 2017-18 നും 2022-23 നും ഇടയിൽ 1.1 ബില്യൺ ഡോളറിലധികം തുക ഇത്തരം ക്രമക്കേടുകളുമായി ബന്ധപ്പെട്ട് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സി.ആർ.എ അറിയിച്ചു.

ADVERTISEMENT

ടെലികമ്മ്യൂണിക്കേഷൻ മേഖലയിൽ മാത്രം 600 മില്യൺ ഡോളറിന്റെ തട്ടിപ്പുകൾ നടന്നതായും ഏജൻസി വ്യക്തമാക്കി. തട്ടിപ്പ് തടയുന്നതിനായി ‘റിവേഴ്സ് ചാർജ് മെക്കാനിസം’ നടപ്പിലാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ജി.എസ്.ടി അടയ്ക്കുന്ന രീതിയിൽ മാറ്റം വരുത്തുന്നതിലൂടെ തട്ടിപ്പുകാർക്ക് റീഫണ്ട് ലഭിക്കാനുള്ള സാഹചര്യം ഇല്ലാതാകും. ടെലികമ്മ്യൂണിക്കേഷൻ മേഖലയിലായിരിക്കും പുതിയ ഭേദഗതികൾ ആദ്യം നടപ്പിലാക്കുക.

യൂറോപ്യൻ രാജ്യങ്ങൾ വർഷങ്ങൾക്ക് മുൻപേ ഇത്തരം നടപടികൾ സ്വീകരിച്ചിരുന്നെങ്കിലും കാനഡ ഈ മാറ്റത്തിന് തയ്യാറാകാൻ വൈകിയെന്ന് നികുതി വിദഗ്ധർ വിമർശിച്ചു.
സി.ആർ.എ ഉദ്യോഗസ്ഥർ നൽകുന്ന വിവരം പ്രകാരം നൂറുകണക്കിന് മില്യൺ ഡോളർ ഇതിനോടകം ഹോങ്കോംഗ്, ദുബായ്, ഇസ്ലാമാബാദ് തുടങ്ങിയ ഇടങ്ങളിലേക്ക് തട്ടിപ്പുകാർ കടത്തിയിട്ടുണ്ട്.

2023 ഒക്ടോബറിൽ ഏജൻസി പ്രത്യേക ‘കറൗസൽ സ്കീം ടാസ്ക് ഫോഴ്സ്’ രൂപീകരിച്ചിരുന്നെങ്കിലും പലപ്പോഴും സാമ്പത്തിക മന്ത്രാലയം കർശന നടപടികൾ വൈകിപ്പിച്ചതായി ആരോപണമുണ്ട്. പുതിയ നിയമം നടപ്പിലാക്കുന്നതിലൂടെ അടുത്ത നാല് വർഷത്തിനുള്ളിൽ 90 മില്യൺ ഡോളറിന്റെ ഫെഡറൽ വരുമാനം സംരക്ഷിക്കാനാകുമെന്ന് ധനമന്ത്രാലയം വിലയിരുത്തുന്നു.

നിലവിൽ ടെലികമ്മ്യൂണിക്കേഷൻ മേഖലയിൽ മാത്രം നിയന്ത്രണം കൊണ്ടുവരുന്നത് കൊണ്ട് പൂർണ്ണമായ ഗുണം ലഭിക്കില്ലെന്ന് ഉദ്യോഗസ്ഥർക്കിടയിൽ അഭിപ്രായമുണ്ട്. കള്ളപ്പണം വെളുപ്പിക്കലിനും നികുതി തട്ടിപ്പിനും സാധ്യതയുള്ള മറ്റ് വ്യവസായ മേഖലകളിലേക്കും ഈ നിയമം വ്യാപിപ്പിക്കേണ്ടതുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. കുറ്റവാളികളെ പിടികൂടാൻ കനത്ത ക്രിമിനൽ നടപടികൾ തന്നെ വേണമെന്നും അല്ലാത്തപക്ഷം നികുതിദായകരുടെ പണം നഷ്ടമാകുന്നത് തുടരുമെന്നും നയതന്ത്ര വിദഗ്ധർ മുന്നറിയിപ്പ് നൽകി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Fake tax refund fraud will now be cracked down on; Canada Revenue Agency with new regulations

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Attachment Details canada-international-students
Canada

ഒന്റാറിയോയിലെ കോളേജുകളിൽ വിദേശ വിദ്യാർത്ഥികളെത്തുന്നില്ല; വൻ സാമ്പത്തിക പ്രതിസന്ധി, കണക്കുകൾ പുറത്ത്

by Canada Varthakal
May 25, 2026
Halifax police
Canada

ഹാലിഫാക്സിനെ നടുക്കി നവജാത ശിശുവിന്റെ മരണം, മൃതദേഹം വനപ്രദേശത്ത്; രണ്ട് ഇന്ത്യൻ വംശജർ കസ്റ്റഡിയിൽ

by Canada Varthakal
May 25, 2026
ബ്ലൂ ലൈസൻസ് പ്ലേറ്റ് രേഖകൾ പുറത്തുവിടില്ല; വിവരവകാശ ഉത്തരവിനെതിരെ ഫോർഡ് സർക്കാർ കോടതിയിലേക്ക്
Canada

ബ്ലൂ ലൈസൻസ് പ്ലേറ്റ് രേഖകൾ പുറത്തുവിടില്ല; വിവരവകാശ ഉത്തരവിനെതിരെ ഫോർഡ് സർക്കാർ കോടതിയിലേക്ക്

by Canada Varthakal
May 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.