📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home World

വെനസ്വേലയ്ക്കെതിരെ ഉപരോധം കടുപ്പിച്ച് അമേരിക്ക; കരീബിയൻ കടലിൽ എണ്ണക്കപ്പലിനെ പിന്തുടർന്ന് യുഎസ് കോസ്റ്റ് ഗാർഡ്

Canada Varthakal by Canada Varthakal
December 21, 2025
in World
Reading Time: 1 min read
U.S. Department of Homeland Security shows a U.S. military helicopter

വാഷിംഗ്ടൺ: വെനസ്വേലൻ സർക്കാരുമായി ബന്ധമുള്ള എണ്ണക്കപ്പലുകൾക്കെതിരായ നടപടികൾ യുഎസ് ട്രംപ് ഭരണകൂടം ശക്തമാക്കുന്നു. അമേരിക്കൻ ഉപരോധം മറികടന്ന് എണ്ണക്കടത്തിന് ശ്രമിച്ച കപ്പലിനെ കരീബിയൻ കടലിൽ യു.എസ് കോസ്റ്റ് ഗാർഡ് പിന്തുടരുന്നതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. രണ്ടാഴ്ചയ്ക്കിടെ ഇത് മൂന്നാമത്തെ കപ്പലിനെതിരെയാണ് അമേരിക്ക നടപടി സ്വീകരിക്കുന്നത്.

മറ്റൊരു രാജ്യത്തിന്റെ പതാക വ്യാജമായി ഉപയോഗിച്ചാണ് ഈ കപ്പൽ സഞ്ചരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. വെനസ്വേലയുടെ നിയമവിരുദ്ധമായ എണ്ണക്കടത്തിന് സഹായിക്കുന്ന ‘ഷാഡോ ഫ്ലീറ്റ്’ (നിഴൽ കപ്പൽപ്പട) വിഭാഗത്തിൽപ്പെട്ട കപ്പലാണിതെന്നാണ് യുഎസ് ആരോപിക്കുന്നത്. കപ്പൽ പിടിച്ചെടുക്കാനുള്ള ജുഡീഷ്യൽ ഉത്തരവ് നിലവിലുണ്ടെന്നും പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ADVERTISEMENT

കഴിഞ്ഞ ശനിയാഴ്ച ‘സെഞ്ച്വറീസ്’ എന്ന പനാമ ഫ്ലാഗ് ചെയ്ത കപ്പലിനെ അമേരിക്ക പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം. ഡിസംബർ 10-ന് ‘സ്കിപ്പർ’ എന്ന മറ്റൊരു കപ്പലും യു.എസ് കോസ്റ്റ് ഗാർഡും നേവിയും ചേർന്ന് കസ്റ്റഡിയിലെടുത്തിരുന്നു. വെനസ്വേലയിലേക്കും തിരിച്ചുമുള്ള എണ്ണനീക്കം തടയാൻ ഉപരോധം ഏർപ്പെടുത്തുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

വർഷങ്ങൾക്ക് മുമ്പ് അമേരിക്കൻ എണ്ണക്കമ്പനികളിൽ നിന്ന് വെനസ്വേല പിടിച്ചെടുത്ത ആസ്തികൾ തിരികെ നൽകണമെന്ന് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. വെനസ്വേലയിലെ എണ്ണ നിക്ഷേപവുമായി ബന്ധപ്പെട്ട തർക്കങ്ങളും ലഹരിക്കടത്ത് ആരോപണങ്ങളുമാണ് നിലവിലെ കടുത്ത നടപടികൾക്ക് കാരണമെന്നാണ് സൂചന. എന്നാൽ അമേരിക്കയുടേത് ‘കടൽകൊള്ളക്കാർക്ക്’ സമാനമായ ആക്രമണമാണെന്നും ഇതിനെ പ്രതിരോധിക്കുമെന്നും വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ പ്രതികരിച്ചു.

ലഹരിക്കടത്ത് തടയാനെന്ന പേരിൽ കരീബിയൻ കടലിലും പസഫിക് സമുദ്രത്തിലും അമേരിക്ക നടത്തുന്ന ആക്രമണങ്ങളിൽ സെപ്റ്റംബർ മുതൽ ഇതുവരെ 104 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. കൃത്യമായ തെളിവുകളില്ലാതെ സൈനികശക്തി ഉപയോഗിക്കുന്നതിനെതിരെ മനുഷ്യാവകാശ പ്രവർത്തകരും യുഎസ് കോൺഗ്രസിലെ ഡെമോക്രാറ്റിക് അംഗങ്ങളും രംഗത്തെത്തിയിട്ടുണ്ട്. യുദ്ധത്തിലേക്ക് നീങ്ങാതെ ഉപരോധങ്ങൾ വഴി വെനസ്വേലയെ സമ്മർദ്ദത്തിലാക്കണമെന്നാണ് ഇവരുടെ നിലപാട്.

venezuela-oil-tanker-pursuit

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: U.S. Coast Guardvenezuela-oil-tanker
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ebola
World

എബോള ഭീതി: യാത്രക്കാർക്കും വിമാനക്കമ്പനികൾക്കും കർശന ജാഗ്രതാ നിർദ്ദേശവുമായി ഒമാൻ; 21 ദിവസത്തെ നിരീക്ഷണം നിർബന്ധം

by Canada Varthakal
May 25, 2026
US President Donald Trump
World

പശ്ചിമേഷ്യയിൽ പുതിയ സഖ്യം? ഇസ്രായേലുമായി കൈകോർക്കാൻ അറബ് രാജ്യങ്ങളോട് ട്രംപ്; നിർണ്ണായക ഫോൺ കോൾ വിവരങ്ങൾ പുറത്ത്!

by Canada Varthakal
May 25, 2026
മോദിയെ വാനോളം പുകഴ്ത്തി ഡൊണാൾഡ് ട്രംപ്; താൻ മോദിയുടെ വലിയൊരു ആരാധകനാണെന്ന് വെളിപ്പെടുത്തൽ
World

മോദിയെ വാനോളം പുകഴ്ത്തി ഡൊണാൾഡ് ട്രംപ്; താൻ മോദിയുടെ വലിയൊരു ആരാധകനാണെന്ന് വെളിപ്പെടുത്തൽ

by Canada Varthakal
May 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.