📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിൽ കുടിയേറ്റ നിയമലംഘകർക്കെതിരെ കടുത്ത നടപടി; റെക്കോർഡ് നാടുകടത്തൽ, ഏറ്റവും കൂടുതൽ ബാധിച്ചത് ഇന്ത്യക്കാരെ!

Canada Varthakal by Canada Varthakal
December 18, 2025
in Canada
Reading Time: 1 min read
canada border service agency

credits immigration canada news

ഒട്ടാവ: കാനഡയിലെ കുടിയേറ്റ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടിയുമായി കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA). 2025-ൽ മാത്രം ഇതുവരെ 8,982 വിദേശ പൗരന്മാരെയാണ് രാജ്യം ഔദ്യോഗികമായി നാടുകടത്തിയത്. സാമ്പത്തിക പ്രതിസന്ധിയും പാർപ്പിട സൗകര്യങ്ങളുടെ കുറവും പരിഗണിച്ച് കുടിയേറ്റ നയങ്ങളിൽ വരുത്തിയ വലിയ മാറ്റങ്ങളുടെ ഭാഗമായാണ് ഈ കടുത്ത നടപടി. ഇത്തരത്തിൽ നാടുകടത്തപ്പെടുന്നവർക്ക് (Deportation) കാനഡയിലേക്ക് മടങ്ങിവരുന്നതിന് സ്ഥിരമായ വിലക്ക് ഏർപ്പെടുത്തും എന്നതും ശ്രദ്ധേയമാണ്.

നാടുകടത്തപ്പെട്ടവരുടെ പട്ടിക പരിശോധിക്കുമ്പോൾ ഇന്ത്യക്കാരുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം 2,831 ഇന്ത്യക്കാരാണ് കാനഡയിൽ നിന്ന് പുറത്താക്കപ്പെട്ടത്. ഇത് സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. വിസ തട്ടിപ്പുകൾ, പഠനമോ ജോലിയോ ഇല്ലാതെ രാജ്യത്ത് തുടരുക, വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുക തുടങ്ങിയ കാരണങ്ങളാണ് ഇന്ത്യക്കാർക്കെതിരെയുള്ള നടപടികൾക്ക് പ്രധാന കാരണമായത്. മെക്സിക്കോ, ഹെയ്തി എന്നീ രാജ്യങ്ങളാണ് പട്ടികയിൽ മുന്നിലുള്ള മറ്റ് രാജ്യങ്ങൾ.

ADVERTISEMENT

2025 ഒക്ടോബർ വരെയുള്ള കണക്കുകൾ പ്രകാരം ആകെ 18,785 പേരെയാണ് കാനഡയിൽ നിന്ന് മാതൃരാജ്യങ്ങളിലേക്ക് തിരിച്ചയച്ചത്. ഇതിൽ 841 കേസുകൾ ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നവരും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരുമാണ്. നിയമലംഘനത്തിന്റെ ഗൗരവമനുസരിച്ച് ഡീപോർട്ടേഷൻ ഓർഡർ, എക്സ്ക്ലൂഷൻ ഓർഡർ, ഡിപ്പാർച്ചർ ഓർഡർ എന്നിങ്ങനെ മൂന്ന് തരത്തിലാണ് നടപടികൾ സ്വീകരിക്കുന്നത്. ഗൗരവമേറിയ നിയമലംഘനം നടത്തിയ 8,982 പേർക്കാണ് കാനഡയിലേക്ക് മടങ്ങിവരുന്നതിന് പ്രത്യേക അനുമതി ആവശ്യമുള്ള രീതിയിലുള്ള സ്ഥിരമായ വിലക്ക് ഏർപ്പെടുത്തിയത്.

ക്യുബെക്, ടൊറന്റോ തുടങ്ങിയ നഗരങ്ങളിലാണ് ഏറ്റവും കൂടുതൽ നാടുകടത്തൽ നടപടികൾ നടന്നത്. നിലവിൽ 29,542 പേർക്കെതിരെ കൂടി നാടുകടത്തൽ നടപടികൾ പുരോഗമിക്കുകയാണ്. ഇതിൽ 6,515 പേരും ഇന്ത്യക്കാരാണ്. വരും വർഷങ്ങളിൽ കുടിയേറ്റ ലക്ഷ്യങ്ങൾ കുറയ്ക്കാനും പരിശോധനകൾ കൂടുതൽ കർശനമാക്കാനുമാണ് കനേഡിയൻ സർക്കാരിന്റെ തീരുമാനം.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Canada Cracks Down on Immigration Violators: Record Deportations, Indians Most Affected

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഇന്ത്യയിലേക്ക് കണ്ണ് നട്ട് കാനഡ; ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര പ്രതിനിധിസംഘം ചർച്ചയ്ക്ക്
Canada

ഇന്ത്യയിലേക്ക് കണ്ണ് നട്ട് കാനഡ; ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര പ്രതിനിധിസംഘം ചർച്ചയ്ക്ക്

by Canada Varthakal
May 25, 2026
ടൊറന്റോയിൽ ഫിഫ ലോകകപ്പ് കിരീട പ്രദർശനം; കാണാൻ ചൊവ്വാഴ്ച രാത്രി വരെ അവസരം
Canada

ടൊറന്റോയിൽ ഫിഫ ലോകകപ്പ് കിരീട പ്രദർശനം; കാണാൻ ചൊവ്വാഴ്ച രാത്രി വരെ അവസരം

by Canada Varthakal
May 25, 2026
ടാക്സ് റീഫണ്ട് വൈകുന്നു; കാനഡയിൽ നികുതിദായകർ പ്രതിസന്ധിയിൽ, വിശദീകരണവുമായി സിആർഎ
Canada

ടാക്സ് റീഫണ്ട് വൈകുന്നു; കാനഡയിൽ നികുതിദായകർ പ്രതിസന്ധിയിൽ, വിശദീകരണവുമായി സിആർഎ

by Canada Varthakal
May 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.