📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home New Brunswick

2028-ഓടെ ഊർജ്ജപ്രതിസന്ധി രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്; ഗ്യാസ് പ്ലാന്റിനെതിരെ പ്രതിഷേധം ശക്തം

Canada Varthakal by Canada Varthakal
December 18, 2025
in New Brunswick
Reading Time: 1 min read
2028-ഓടെ ഊർജ്ജപ്രതിസന്ധി രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്; ഗ്യാസ് പ്ലാന്റിനെതിരെ പ്രതിഷേധം ശക്തം

ടാൻട്രമാർ: ന്യൂ ബ്രൺസ്‌വിക്കിൽ പ്രകൃതിവാതക പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് എൻബി പവർ (NB Power) പ്രതിനിധികൾ ടാൻട്രമാർ കൗൺസിലിന് വിശദീകരണം നൽകി. ബുധനാഴ്ച നടന്ന യോഗത്തിൽ എൻബി പവറിന്റെ ചീഫ് കൊമേഴ്സ്യൽ ഓഫീസർ ബ്രാഡ് കോഡി പദ്ധതിയുടെ ആവശ്യകത വിശദീകരിച്ചു. ജനസംഖ്യ വർധനയും അടിസ്ഥാന സൗകര്യ വികസനവും പരിഗണിക്കുമ്പോൾ 2028-ഓടെ പ്രവിശ്യയിൽ ഗുരുതരമായ ഊർജ്ജക്ഷാമം നേരിടാൻ സാധ്യതയുണ്ടെന്നും, അത് മറികടക്കുന്നതിന് പ്ലാന്റ് നിർണായകമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ കമ്പനിയായ പ്രോഎനർജി (PROENERGY) 500 മെഗാവാട്ട് ശേഷിയുള്ള പ്ലാന്റാണ് നിർമിക്കുന്നത്.

ഏകദേശം ഒരു ബില്യൺ ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് ‘റിന്യൂവബിൾസ് ഇന്റഗ്രേഷൻ ഗ്രിഡ് സെക്യൂരിറ്റി’ (RIGS) എന്ന പേരാണ് നൽകിയിരിക്കുന്നത്. പ്ലാന്റിൽ നിന്നുള്ള ശബ്ദ മലിനീകരണം, സുരക്ഷാ ആശങ്കകൾ, ജല ഉപഭോഗം, പരിസ്ഥിതി പ്രത്യാഘാതങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ കൗൺസിലർമാർ ആശങ്കകൾ ഉന്നയിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് തദ്ദേശീയ സമൂഹങ്ങളുമായി ആവശ്യമായ ആലോചനകൾ നടത്തിയിട്ടുണ്ടോയെന്നും അവർ ചോദിച്ചു. ജെറ്റ് എഞ്ചിൻ സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും പ്ലാന്റ് പ്രവർത്തിക്കുക എന്നും, സമാന സാങ്കേതികവിദ്യ മറ്റ് പ്രവിശ്യകളിലും നിലവിലുണ്ടെന്നും കോഡി വ്യക്തമാക്കി.

ADVERTISEMENT

പ്രകൃതിവാതക പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ പരിസ്ഥിതി പ്രവർത്തകരും പ്രദേശവാസികളും യോഗത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഫോസിൽ ഇന്ധന ആശ്രയത്വം വർധിപ്പിക്കുന്ന പദ്ധതിയിൽ നിന്ന് പിന്മാറണമെന്നും, ടാൻട്രമാർ ഇത്തരം പദ്ധതിക്കായി തിരഞ്ഞെടുത്തത് തെറ്റായ തീരുമാനമാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു. ആദ്യം മോങ്ക്ടണിന് സമീപമുള്ള സ്കോഡൂക്കിൽ പ്ലാന്റ് സ്ഥാപിക്കാൻ ആലോചിച്ചിരുന്നെങ്കിലും, പ്രായോഗിക ബുദ്ധിമുട്ടുകൾ മൂലമാണ് ടാൻട്രമാർ തിരഞ്ഞെടുക്കപ്പെട്ടതെന്ന് എൻബി പവർ അറിയിച്ചു. ആവശ്യമായ പരിസ്ഥിതി അനുമതികൾ ലഭിച്ചാൽ മാത്രമേ പദ്ധതി മുന്നോട്ട് കൊണ്ടുപോകുകയുള്ളുവെന്നും അധികൃതർ വ്യക്തമാക്കി.

പദ്ധതി പ്രഖ്യാപിക്കുന്നതിന് മുൻപ് നഗരസഭയെ വിവരം അറിയിക്കാത്തതിൽ ടാന്റമർ മേയർ ആൻഡ്രൂ ബ്ലാക്ക് അതൃപ്തി രേഖപ്പെടുത്തി. ഈ വിഷയത്തിൽ ഉണ്ടായ വീഴ്ച എൻബി പവർ അംഗീകരിച്ചിട്ടുണ്ട്. പ്ലാന്റിനെതിരെ ഡിസംബർ ഒൻപതിന് ടാൻട്രമാർ കൗൺസിൽ പ്രമേയം പാസാക്കിയിരുന്നു. എല്ലാം നിശ്ചയിച്ച പ്രകാരം പുരോഗമിച്ചാൽ 2028 അവസാനത്തോടെ പ്ലാന്റ് പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷ. വിഷയത്തിൽ 2026 ജനുവരി 14-ന് എൻബി പവറുമായി വീണ്ടും കൂടിക്കാഴ്ച നടത്താനും കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Warning that energy crisis will worsen by 2028; Protests against gas plant strong

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഗ്രാൻഡ് ഫാൾസിലെ പാലം പുനർനിർമ്മിക്കാൻ 18 മില്യൺ ഡോളർ അനുവദിച്ച് ന്യൂ ബ്രൺസ്വിക്ക് സർക്കാർ
New Brunswick

ഗ്രാൻഡ് ഫാൾസിലെ പാലം പുനർനിർമ്മിക്കാൻ 18 മില്യൺ ഡോളർ അനുവദിച്ച് ന്യൂ ബ്രൺസ്വിക്ക് സർക്കാർ

by Canada Varthakal
May 26, 2026
റിവർസൈഡ്-ആൽബർട്ട് വനമേഖലയിൽ കാട്ടുതീ; പ്രതിരോധ നടപടികളുമായി ഡിപ്പാർട്ട്‌മെന്റ് ഓഫ് നാച്ചുറൽ റിസോഴ്‌സ്
New Brunswick

റിവർസൈഡ്-ആൽബർട്ട് വനമേഖലയിൽ കാട്ടുതീ; പ്രതിരോധ നടപടികളുമായി ഡിപ്പാർട്ട്‌മെന്റ് ഓഫ് നാച്ചുറൽ റിസോഴ്‌സ്

by Canada Varthakal
May 25, 2026
ന്യൂ ബ്രൺസ്‌വിക് ടൂറിസം നയത്തിനെതിരെ പ്രതിപക്ഷം; വിമർശനങ്ങൾ തള്ളി ടൂറിസം മന്ത്രി
New Brunswick

ന്യൂ ബ്രൺസ്‌വിക് ടൂറിസം നയത്തിനെതിരെ പ്രതിപക്ഷം; വിമർശനങ്ങൾ തള്ളി ടൂറിസം മന്ത്രി

by Canada Varthakal
May 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.