📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home World

ബോണ്ടി ബീച്ച് ഭീകരാക്രമണം: കൊല്ലപ്പെട്ട 10 വയസ്സുകാരിയുടെ മൃതദേഹം തിരിച്ചറിഞ്ഞു

Canada Varthakal by Canada Varthakal
December 15, 2025
in World
Reading Time: 1 min read
ബോണ്ടി ബീച്ച് ഭീകരാക്രമണം: കൊല്ലപ്പെട്ട 10 വയസ്സുകാരിയുടെ മൃതദേഹം തിരിച്ചറിഞ്ഞു

image credits by 7news

കാൻബറ: സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂതന്മാരുടെ ആഘോഷമായ ഹനുക്ക ചടങ്ങുകൾക്കിടെ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 16 പേരിൽ ഏറ്റവും പ്രായം കുറഞ്ഞയാളായ 10 വയസ്സുകാരി മട്ടിൽഡ പോൾട്ടാവ്‌ചെങ്കോയെ തിരിച്ചറിഞ്ഞു. ഞായറാഴ്ച രാത്രി തോക്കുമായി രണ്ടുപേർ ജനക്കൂട്ടത്തിന് നേരെ വെടിവച്ച സംഭവത്തിൽ രണ്ട് റബ്ബിമാരും, ഹോളോകോസ്റ്റ് അതിജീവിച്ച ഒരു വ്യക്തിയും ഉൾപ്പെടെ 16 പേരാണ് കൊല്ലപ്പെട്ടത്. 40-ൽ അധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.

ബോണ്ടി ബീച്ചിൽ സഹോദരി സമ്മറിനൊപ്പം ആഘോഷത്തിൽ പങ്കെടുക്കുന്നതിനിടെയാണ് മട്ടിൽഡ കൊല്ലപ്പെട്ടത്. ‘വലിയ ദുരന്തമാണ് എന്റെ കുടുംബത്തിന് സംഭവിച്ചിരിക്കുന്നത്.
എന്റെ പ്രിയപ്പെട്ട മരുമകൾ മട്ടിൽഡ ഒരു ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു. ഈ ദുഃഖത്തെ എങ്ങനെ അതിജീവിക്കുമെന്ന് അറിയില്ല,’ എന്ന് മട്ടിൽഡയുടെ അമ്മായി ലിന ക്സ്‌നെർണിക് സമൂഹമാധ്യമത്തിൽ കുറിച്ചു. ‘ഞങ്ങൾ എല്ലാവരും തകർന്നിരിക്കുകയാണ്. എന്റെ കുടുംബത്തിന് ഇങ്ങനെ സംഭവിച്ചു എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ഞങ്ങൾക്ക് ഇനി പഴയതുപോലെ സന്തോഷമുള്ള ഒരു കുടുംബമാകാൻ കഴിയില്ല,’ എന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

ADVERTISEMENT

മട്ടിൽഡയ്ക്ക് വേണ്ടി അധ്യാപകരിൽ ഒരാൾ ക്രൗഡ് ഫണ്ടിംഗ് പേജ് ആരംഭിച്ചിട്ടുണ്ട്. മട്ടിൽഡയുടെ അമ്മ വാലന്റീന പോൾട്ടാവ്‌ചെങ്കോയെ സഹായിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഹോളോകോസ്റ്റ് അതിജീവിച്ച അലക്സാണ്ടർ ക്ലെയിറ്റ്മാൻ, റബ്ബിമാരായ എലി ഷ്ലാംഗർ, യാക്കോവ് ലെവിറ്റൻ, ഫ്രഞ്ച് പൗരൻ ഡാൻ എൽകയാം, റൂബൻ മോറിസൺ എന്നിവരാണ് മട്ടിൽഡയെ കൂടാതെ തിരിച്ചറിഞ്ഞ മറ്റ് ചിലർ. ഭാര്യയെ സംരക്ഷിക്കുന്നതിനിടയിലാണ് അലക്സാണ്ടർ ക്ലെയിറ്റ്മാൻ കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച ഉച്ചയോടെ 16 പേരുടെ മരണം സ്ഥിരീകരിച്ചു. പരിക്കേറ്റവരിൽ 11 പേർ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. കൊല്ലപ്പെട്ടവരിൽ ഒരു തോക്കുധാരിയും ഉൾപ്പെടുന്നു. സിഡ്‌നിയിലെ ജൂത സമൂഹത്തെ ലക്ഷ്യം വെച്ചുള്ള ആക്രമണമാണിതെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് വേണ്ടി ഓസ്‌ട്രേലിയൻ സമൂഹം ദുഃഖത്തിൽ പങ്കുചേരുകയാണ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Bondi Beach terror attack: Body of murdered 10-year-old identified

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Crime Scene
World

യുഎസിൽ സൂപ്പർമാർക്കറ്റിൽ കവർച്ചാശ്രമം: ഇന്ത്യക്കാരി വെടിയേറ്റു മരിച്ചു

by Canada Varthakal
May 26, 2026
crash between a train and vehicle in Buggenhout
World

ബെൽജിയത്തെ കണ്ണീരിലാഴ്ത്തി ദുരന്തം: സ്കൂൾ ബസ്സിലേക്ക് ട്രെയിൻ ഇടിച്ചുകയറി നിരവധി മരണം

by Canada Varthakal
May 26, 2026
trump
World

ഇറാൻ സമാധാന കരാർ: സൗദിയും ഖത്തറും ഉടൻ അബ്രഹാം കരാറിൽ ഒപ്പുവെക്കണം; പാകിസ്താനും പിന്തുടരണമെന്ന് ട്രംപ്

by Canada Varthakal
May 26, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.