നോവ സ്കോഷ്യ: നോവ സ്കോഷ്യ പവർ (Nova Scotia Power) എന്ന വൈദ്യുതി വിതരണ കമ്പനിക്കെതിരെ ക്ലാസ് ആക്ഷൻ കേസ് ഫയൽ ചെയ്യാൻ തീരുമാനിച്ചു. കഴിഞ്ഞ വർഷം കമ്പനിക്കുണ്ടായ സൈബർ ആക്രമണത്തെ തുടർന്നാണ് ഈ നീക്കം. ആക്രമണത്തിൽ മൂന്ന് ലക്ഷത്തിലധികം ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളാണ് ചോർന്നുപോയതെന്ന് കമ്പനി തന്നെ പ്രഖ്യാപിച്ചിരുന്നു. ഉപഭോക്താക്കളുടെ പേര്, ജനനത്തീയതി, ഇമെയിൽ, വിലാസം, അക്കൗണ്ട് വിവരങ്ങൾ, ഡ്രൈവിംഗ് ലൈസൻസ് നമ്പർ, കൂടാതെ ചില സാഹചര്യങ്ങളിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, സോഷ്യൽ ഇൻഷുറൻസ് നമ്പറുകൾ എന്നിവയുൾപ്പെടെയുള്ള നിർണായക വിവരങ്ങളാണ് അപഹരിക്കപ്പെട്ടത്.
ഈ ഡാറ്റാ ചോർച്ചക്ക് പിന്നാലെ കമ്പനിയുടെ റിമോട്ട് മീറ്റർ റീഡിംഗ് സംവിധാനത്തിൽ പ്രശ്നങ്ങൾ സംഭവിച്ചതായി നോവ സ്കോട്ടിയ പവർ സമ്മതിച്ചു. ഇതുമൂലം നിരവധി ഉപഭോക്താക്കൾക്ക് തെറ്റായ ബില്ലുകളാണ് ലഭിച്ചത്. “ബില്ലിംഗ് പ്രശ്നങ്ങൾ അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ട്. ഉപഭോക്താക്കൾക്ക് നൽകിയ ബില്ലുകൾ കൃത്യമല്ലെന്നും അവരെ അധിക സാമ്പത്തിക ബാധ്യതയിലേക്ക് തള്ളിവിടുന്നതായും ഞങ്ങൾ കണ്ടെത്തി,” കേസ് നടത്തുന്ന മാക്‌ഗില്ലിവ്രേ ലോയുടെ സിഇഒ ജെയ്മി മാക്‌ഗില്ലിവ്രേ അഭിപ്രായപ്പെട്ടു.
ക്ലാസ് ആക്ഷൻ കേസിൽ പങ്കുചേർന്ന ഡാനിയൽ ഫ്രേസർ എന്ന ഉപഭോക്താവ് തൻ്റെ അനുഭവം പങ്കുവെച്ചുകൊണ്ട്, “സൈബർ ആക്രമണം പലരെയും വലിയ സാമ്പത്തിക ആഘാതത്തിലാണ് എത്തിച്ചിരിക്കുന്നത്. നിരവധി പേരുടെ ബാങ്ക് അക്കൗണ്ടുകളും ക്രെഡിറ്റ് കാർഡുകളും ഇതിനോടകം ദുരുപയോഗം ചെയ്യപ്പെട്ടു. ഇതിന് നോവ സ്കോഷ്യ പവർ ഉത്തരവാദിത്വം ഏറ്റെടുക്കണം” എന്ന് ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിൽ പ്രീമിയർ ടിം ഹൂസ്റ്റൺ, നോവ സ്കോഷ്യ എനർജി ബോർഡിനോട് കമ്പനിയുടെ ബില്ലിംഗ് നടപടികളെക്കുറിച്ച് അടിയന്തരമായി അന്വേഷണം നടത്താൻ അഭ്യർത്ഥിച്ചിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Class action lawsuit filed against Nova Scotia Power Company over alleged overbilling






