Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയുടെ വിദേശ സഹായം വെട്ടിക്കുറയ്ക്കരുത്; ആഗോള അസമത്വം വർധിക്കുമെന്ന് UNAIDS, മാർക്ക് കാർണിക്ക് ശക്തമായ താക്കീത്

Canada Varthakal by Canada Varthakal
November 30, 2025
in Canada
Reading Time: 1 min read
കാനഡയുടെ വിദേശ സഹായം വെട്ടിക്കുറയ്ക്കരുത്; ആഗോള അസമത്വം വർധിക്കുമെന്ന് UNAIDS, മാർക്ക് കാർണിക്ക് ശക്തമായ താക്കീത്

ഒട്ടാവ: കാനഡയുടെ വിദേശ സഹായത്തിലും ആഗോള ആരോഗ്യ ഫണ്ടിംഗിലുമുള്ള വെട്ടിക്കുറയ്ക്കൽ തീരുമാനത്തിൽ ആശങ്ക രേഖപ്പെടുത്തി എച്ച്.ഐ.വി/എയ്ഡ്സ് രോഗങ്ങൾക്കെതിരായ യുണൈറ്റഡ് നേഷൻസ് പ്രോഗ്രാം (UNAIDS). ജോഹന്നാസ്ബർഗിൽ നടന്ന ജി20 നേതാക്കളുടെ ഉച്ചകോടിക്കിടെ കനേഡിയൻ പ്രസ്സുമായി സംസാരിക്കുകയായിരുന്ന UNAIDS എക്സിക്യൂട്ടീവ് ഡയറക്ടറായ വിന്നി ബയാനിമയാണ് ആശങ്ക അറിയിച്ചത്. പ്രധാനമന്ത്രി മാർക്ക് കാർണിയും മറ്റ് രാജ്യങ്ങളും സഹായങ്ങൾ നൽകുന്നത് തുടരണമെന്നും ആഗോള ഐക്യദാർഢ്യം നിലനിർത്തണമെന്നും ബയാനിമ അഭ്യർത്ഥിച്ചു. ആഗോളതലത്തിൽ രാജ്യങ്ങൾക്കിടയിലെ അസമത്വം വർധിച്ചാൽ ലോകം കൂടുതൽ അപകടകരമാവുമെന്നും അവർ ചൂണ്ടിക്കാട്ടി.

ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിൽ പകർച്ചവ്യാധികൾക്കെതിരെ പോരാടുന്ന ‘ഗ്ലോബൽ ഫണ്ടി’നുള്ള കാനഡയുടെ ഫണ്ട് വെട്ടിക്കുറക്കാൻ വരുത്താൻ മാർക്ക് കാർണി തീരുമാനമെടുത്തിരുന്നു. 2022-ൽ കാനഡ നൽകിയ സംഭാവനയേക്കാൾ 17 ശതമാനം കുറവാണ് ഇത്തവണ വാഗ്ദാനം ചെയ്തത്. എയ്ഡ്സ്, ക്ഷയം, മലേറിയ തുടങ്ങിയ രോഗങ്ങൾ തടയുന്നതിന് മരുന്നുകളും കൊതുകുവലകളും വിതരണം ചെയ്യാൻ ഈ ഫണ്ട് ഉപയോഗിക്കുന്നു.

ADVERTISEMENT

കാനഡയുടെ ഫെഡറൽ ബഡ്ജറ്റിൽ അടുത്ത നാല് വർഷത്തിനുള്ളിൽ 2.7 ബില്യൺ ഡോളർ വിദേശ സഹായത്തിൽ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചു. കോവിഡ്-19 മഹാമാരിയുടെ സമയത്ത് വർദ്ധിപ്പിച്ച സഹായം കോവിഡിന് മുൻപുള്ള അവസ്ഥയിലേക്ക് തിരികെ കൊണ്ടുവരികയാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി മാർക്ക് കാർണിയുടെ സർക്കാർ വാദിക്കുന്നു. എന്നാൽ, തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ സഹായം വെട്ടിക്കുറയ്ക്കില്ലെന്ന് കാർണി വാഗ്ദാനം ചെയ്തിരുന്നു. വെട്ടിക്കുറച്ചിട്ടും, ഗ്ലോബൽ ഫണ്ടിലുള്ള തങ്ങളുടെ വിഹിതം വർദ്ധിപ്പിച്ചതായും ആഫ്രിക്കയ്ക്കുള്ള സഹായം തുടരുമെന്നും സർക്കാർ വിശദീകരിക്കുന്നു.

ഈ നീക്കം ആഗോള അസമത്വം വർദ്ധിപ്പിക്കുമെന്നും, രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക ധ്രുവീകരണം രാഷ്ട്രീയ അസ്ഥിരതയ്ക്ക് കാരണമാകുമെന്നും ദക്ഷിണാഫ്രിക്കൻ സർക്കാർ ആവശ്യപ്പെട്ട G20 റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കാനഡയുടെ ഈ നടപടി അവരുടെ ദീർഘകാല സമീപനത്തിൽ നിന്നുള്ള വ്യതിചലനമാണ് എന്നും “പ്രശ്നകരമാണ്” എന്നും പ്രതിപക്ഷ എം.പി.മാർ വിമർശിച്ചു. ലോക എയ്ഡ്‌സ് ദിനത്തിൽ, എയ്ഡ്‌സ് പോലുള്ള രോഗങ്ങൾക്കെതിരായ പോരാട്ടത്തിന് ഫണ്ടിൻ്റെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും, വികസ്വര രാജ്യങ്ങളെ സഹായിക്കാൻ വിദേശ സഹായത്തിനപ്പുറം ചിന്തിക്കാൻ കാനഡ തയ്യാറാകണമെന്നും സാമ്പത്തിക വിദഗ്ധർ ആവശ്യപ്പെടുന്നു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Don’t cut Canada’s foreign aid; UNAIDS, Mark Carney warn of increasing global inequality

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

It takes only minutes to build a bomb; Canada now joins the list of nations capable of producing nuclear bombs.
Canada

ബോംബ് നിർമിക്കാൻ മിനിറ്റുകൾ മതി; ആണവ ബോംബ് നിർമിക്കാൻ ശേഷിയുള്ള രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇനി കാനഡയും

by Canada Varthakal
July 26, 2026
ഒട്ടാവയിൽ വാരാന്ത്യ ആഘോഷങ്ങളിൽ മുഴുകി കുടുംബങ്ങൾ; ശ്രദ്ധേയമായി സാംസ്കാരിക-ഭക്ഷണ മേളകൾ
Canada

ഒട്ടാവയിൽ വാരാന്ത്യ ആഘോഷങ്ങളിൽ മുഴുകി കുടുംബങ്ങൾ; ശ്രദ്ധേയമായി സാംസ്കാരിക-ഭക്ഷണ മേളകൾ

by Canada Varthakal
July 26, 2026
കാനഡയിൽ രക്തശേഖരത്തിൽ 20% ഇടിവ്; അടിയന്തര ആവശ്യങ്ങൾക്ക് രക്തമില്ലാത്ത അവസ്ഥയെന്ന് റിപ്പോർട്ട്
Canada

കാനഡയിൽ രക്തശേഖരത്തിൽ 20% ഇടിവ്; അടിയന്തര ആവശ്യങ്ങൾക്ക് രക്തമില്ലാത്ത അവസ്ഥയെന്ന് റിപ്പോർട്ട്

by Canada Varthakal
July 26, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.