ഒട്ടാവ: കാനഡയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം (Foreign Direct Investment – FDI) 2024-ന്റെ തുടക്കം മുതലുള്ള ഏറ്റവും കുറഞ്ഞ നിലയിലേക്ക് കൂപ്പുകുത്തിയതായി റിപ്പോർട്ട്. ഈ കുറവ് രാജ്യത്തിന്റെ ഉൽപ്പാദനക്ഷമതയെ (Productivity) ബാധിക്കുമെന്ന ആശങ്കയിലാണ് അധികൃതർ. സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കുകൾ പ്രകാരം, 2025-ന്റെ മൂന്നാം പാദത്തിൽ (Q3) വിദേശ നിക്ഷേപം 18.2 ബില്യൺ ഡോളറായി കുറഞ്ഞു. ഇതിനു തൊട്ടുമുമ്പുള്ള പാദത്തിൽ (Q2) ഇത് 21.9 ബില്യൺ ഡോളർ ആയിരുന്നു. ഇതോടെ, 2024-ന്റെ തുടക്കം മുതലുള്ള ഏറ്റവും കുറഞ്ഞ നിക്ഷേപമാണ് ഈ പാദത്തിൽ രേഖപ്പെടുത്തിയത്. രാജ്യത്തെ ബിസിനസ് നിക്ഷേപം ദുർബലമാവുന്നത് മൊത്തത്തിലുള്ള സാമ്പത്തിക വളർച്ചയെയും ഉൽപ്പാദനക്ഷമതയെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് നയരൂപീകരണ വിദഗ്ധർ.
ഈ പ്രതിസന്ധിയെ മറികടക്കാൻ, പുതിയ നികുതി ഇളവുകൾ പ്രഖ്യാപിക്കാനും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 500 ബില്യൺ ഡോളർ സ്വകാര്യ നിക്ഷേപം ആകർഷിക്കാനും കനേഡിയൻ ഫെഡറൽ സർക്കാർ ശ്രമിക്കുന്നുണ്ട്. വിദേശ കമ്പനികൾ തങ്ങളുടെ കനേഡിയൻ അനുബന്ധ സ്ഥാപനങ്ങളിൽ ലാഭം വീണ്ടും നിക്ഷേപിക്കുന്നതും അതിർത്തി കടന്നുള്ള ലയനങ്ങളും ഏറ്റെടുക്കലുകളുമാണ് നിലവിൽ വിദേശ നിക്ഷേപത്തിലെ പ്രധാന പ്രവർത്തനങ്ങളെങ്കിലും, മൊത്തത്തിലുള്ള ഒഴുക്കിൽ വലിയ ഇടിവുണ്ടായത് സർക്കാരിന് തലവേദനയായിരിക്കുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Foreign Investment in Canada Falls to Lowest Since Start of 2024



