Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

“താരിഫ് ഭീഷണികൾ ഉപയോഗിച്ച് അഞ്ചു യുദ്ധങ്ങൾ ഞാൻ അവസാനിപ്പിച്ചു”: വീണ്ടും വിവാദ പ്രസ്താവനകളുമായി ട്രംപ്

Canada Varthakal by Canada Varthakal
November 23, 2025
in World
Reading Time: 1 min read
“താരിഫ് ഭീഷണികൾ ഉപയോഗിച്ച് അഞ്ചു യുദ്ധങ്ങൾ ഞാൻ അവസാനിപ്പിച്ചു”: വീണ്ടും വിവാദ പ്രസ്താവനകളുമായി ട്രംപ്

വാഷിങ്ടൺ: അന്താരാഷ്ട്ര തലത്തിൽ താൻ നടത്തിയ ഇടപെടലുകളെക്കുറിച്ച് വീണ്ടും ശക്തമായി അവകാശവാദം ഉന്നയിച്ചുക്കൊണ്ട് ട്രംപ് രംഗത്ത്.”നേരിട്ടുള്ള താരിഫ് ഭീഷണികൾ” ഉപയോഗിച്ച് എട്ട് യുദ്ധങ്ങളിൽ അഞ്ചെണ്ണം താൻ അവസാനിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. ഈ സാമ്പത്തിക സമ്മർദ്ദ തന്ത്രം അമേരിക്കയ്ക്ക് ഗുണകരമായെന്നും, താരിഫുകളിലൂടെയും വിദേശ നിക്ഷേപങ്ങളിലൂടെയും രാജ്യം “ട്രില്യൺ കണക്കിന് ഡോളർ” വരുമാനം നേടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ലോകത്തിലെ ഏറ്റവും “സമ്പന്നതയും ശക്തിയും ബഹുമാന്യനുമായ” രാഷ്ട്രമാണ് അമേരിക്കയെന്നും ട്രംപ് വ്യക്തമാക്കി. റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടയിലാണ്, ഈ സാമ്പത്തിക നയം ആഗോള സമാധാനം സ്ഥാപിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചെന്ന ട്രംപിന്റെ പ്രസ്താവന പുറത്തുവന്നത്.

ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ ട്രംപ് കുറിച്ചത് ഇങ്ങനെ, “താരിഫുകളും വിദേശ നിക്ഷേപങ്ങളും കാരണം നമ്മൾ ട്രില്യൺ കണക്കിന് ഡോളർ നേടുന്നു. ഞാൻ അഞ്ച് യുദ്ധങ്ങൾ നേരിട്ട് നിർത്തി, താരിഫ് ഭീഷണികൾ ഉപയോഗിച്ച് അവരെ പോരാട്ടം നിർത്താൻ പ്രേരിപ്പിച്ചു. നിലവിൽ പണപ്പെരുപ്പം വളരെ കുറവാണ്.” ജോ ബൈഡന്റെ ഭരണകാലത്തെ ഏറ്റവും മോശം പണപ്പെരുപ്പത്തെക്കുറിച്ചും ട്രംപ് വിമർശിച്ചു.

ADVERTISEMENT

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ആണവയുദ്ധം താൻ തടഞ്ഞുവെന്നും ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നു. കൂടാതെ, ന്യൂയോർക്കിലെ പുതിയ മേയർ സോഹ്‌റാൻ മംദാനിയുമായി സംസാരിക്കുമ്പോൾ, താൻ എട്ട് സമാധാന ഉടമ്പടികൾ ഉണ്ടാക്കിയതായും ട്രംപ് പറഞ്ഞിരുന്നു. “ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നം ഞാൻ പരിഹരിച്ചു. റഷ്യ-യുക്രെയ്ൻ വിഷയത്തേക്കാൾ ബുദ്ധിമുട്ടായിരുന്ന ഒന്നായിരുന്നു അത്,” ട്രംപ് എയർഫോഴ്‌സ് വണ്ണിൽ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു.

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ഒമ്പതാമത്തെ സമാധാന ശ്രമങ്ങളും നടന്നുവരികയാണ്. യുഎസ് അടുത്തിടെ റഷ്യൻ അധിനിവേശം അവസാനിപ്പിക്കാൻ 28 ഇന സമാധാന ഉടമ്പടി മുന്നോട്ട് വെച്ചിരുന്നു. നവംബർ 27-നകം ഈ കരാർ അംഗീകരിക്കാൻ ട്രംപ് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കിയോട് ആവശ്യപ്പെട്ടു.
ഈ നിർദ്ദേശം തന്റെ അവസാന വാഗ്ദാനമല്ലെന്നും ട്രംപ് സൂചിപ്പിച്ചു, ആവശ്യാനുസരണം മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ടെന്നും പറഞ്ഞു.

യുക്രെയ്‌ൻ സമാധാന ഉടമ്പടിയുമായി ബന്ധപ്പെട്ട് കീവിനും യൂറോപ്യൻ സഖ്യകക്ഷികൾക്കും അഭിപ്രായവ്യത്യാസങ്ങളുണ്ട്. ഈ 28-ഇന പദ്ധതി ഭാവി ചർച്ചകൾക്ക് ഒരു അടിസ്ഥാനമായി സ്വീകരിക്കാമെങ്കിലും, കാര്യമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്ന് അവർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, സെലെൻസ്‌കി ഉടമ്പടി അംഗീകരിക്കണം എന്ന നിലപാടിലാണ് ട്രംപ്. “അദ്ദേഹത്തിന് ഇത് ഇഷ്ടപ്പെട്ടേ മതിയാവൂ, അല്ലെങ്കിൽ അവർ പോരാട്ടം തുടരേണ്ടിവരും,” ട്രംപ് മുന്നറിയിപ്പ് നൽകി. “ഏതെങ്കിലും ഒരു ഘട്ടത്തിൽ സെലെൻസ്‌കിക്ക് ചില കാര്യങ്ങൾ അംഗീകരിക്കേണ്ടിവരും. ഓവൽ ഓഫീസിൽ വെച്ച് ഞാൻ പറഞ്ഞത് ഓർക്കുന്നുണ്ടോ, നിങ്ങളുടെ കയ്യിൽ ചീട്ടുകളില്ല,” എന്ന ട്രംപിന്റെ വെള്ളിയാഴ്ചത്തെ പ്രസ്താവന, യുക്രെയ്ൻ പ്രസിഡന്റിനുള്ള ശക്തമായ സമ്മർദ്ദമായി വിലയിരുത്തപ്പെട്ടിരുന്നു. ആവശ്യമെങ്കിൽ കരാറിൽ മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

“I ended five wars with tariff threats”: Trump makes controversial statements again

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

New York London and Paris ranked among top cities in 2026
World

ലോകത്തിലെ മികച്ച 10 നഗരങ്ങൾ പ്രഖ്യാപിച്ചു; 2026-ലെ ഗ്ലോബൽ സിറ്റീസ് ഇൻഡെക്സ് പുറത്ത്

by Canada Varthakal
September 25, 2026
Pope Leo XIV arrives in France for four-day visit
World

മാർപാപ്പയുടെ ഫ്രാൻസ് സന്ദർശനത്തിന് തുടക്കം; വിപുലമായ ഒരുക്കങ്ങളുമായി പാരീസ്

by Canada Varthakal
September 25, 2026
European defense forces preparing for Russian threat
World

റഷ്യൻ ഭീഷണി നേരിടാൻ പ്രതിരോധ രംഗത്ത് വേഗത്തിലുള്ള മാറ്റങ്ങൾ വേണം; യൂറോപ്യൻ ഡിഫൻസ് ഏജൻസി

by Canada Varthakal
September 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.