ഒട്ടാവ: പാംബ്രോക്ക് (Pembroke), സമീപ പ്രദേശമായ ലോറൻഷ്യൻ വാലി (Laurentian Valley) എന്നിവിടങ്ങളിലെ താമസക്കാർ അടുത്ത രണ്ടാഴ്ചത്തേക്ക് വെള്ളം ശ്രദ്ധയോടെ ഉപയോഗിക്കണമെന്ന് അധികൃതർ. നഗരത്തിലെ പ്രധാന ജലവിതരണ പൈപ്പ് പൊട്ടിയതിനെ തുടർന്നാണ് ഈ നിർദ്ദേശം. ഏകദേശം ഡിസംബർ 5 വരെ ഈ നിയന്ത്രണം തുടർന്നേക്കും.
നഗരത്തിലെ ഒരു പ്രധാന പൈപ്പ് പൊട്ടിയതാണ് വലിയ പ്രതിസന്ധിക്ക് കാരണമായത്. റിവർസൈഡ് പാർക്കിന് (Riverside Park) സമീപമാണ് പൈപ്പിന് തകരാർ സംഭവിച്ചത്. ഇത് നന്നാക്കാൻ പ്രത്യേക ജോലികൾ ആവശ്യമുണ്ട്. അതിനാലാണ് രണ്ടാഴ്ചത്തെ സമയം വേണ്ടിവരുന്നത്. ഈ സമയത്ത് വെള്ളം പാഴാക്കാതെ ശ്രദ്ധിക്കണം, എങ്കിലും ആളുകൾക്ക് അവരുടെ ദൈനംദിന കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാം.
ഇതിനോടകം വെള്ളം പൂർണ്ണമായും നഷ്ടപ്പെട്ട 30-ൽ താഴെ വീടുകളിലേക്ക് നഗരം കുടിവെള്ളം എത്തിക്കുന്നുണ്ട്. വെള്ളം ലഭിക്കാത്ത മിറാമിച്ചി ലോഡ്ജ് (Miramichi Lodge) എന്ന ദീർഘകാല പരിചരണ കേന്ദ്രത്തിൽ പൈപ്പ് നന്നാക്കുന്നതുവരെ കുടിവെള്ളം നൽകുമെന്ന് നഗരം അറിയിച്ചിട്ടുണ്ട്.
നഗരം വിതരണം ചെയ്യുന്ന വെള്ളം കുടിക്കാൻ സുരക്ഷിതമാണ്. അതിനാൽ ആളുകൾക്ക് വെള്ളം ഉപയോഗിക്കുന്നതിൽ ഭയപ്പെടേണ്ടതില്ല. തുണികൾ കഴുകുന്നതും വീട് വൃത്തിയാക്കുന്നതുമെല്ലാം പരമാവധി കുറച്ച്, ജലം പാഴാക്കാതെ ഈ പ്രതിസന്ധി ഘട്ടത്തിൽ സഹകരിക്കാൻ എല്ലാവരും ശ്രദ്ധിക്കുക.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Water crisis! Water restrictions in Pembroke and Laurentian Valley until December 5



