Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

‘മംദാനി മികച്ച മേയർ’; ന്യൂയോർക്കിനായി അപ്രതീക്ഷിത പ്രശംസയും സഹായ വാഗ്ദാനവുമായി ട്രംപ്

Canada Varthakal by Canada Varthakal
November 22, 2025
in World
Reading Time: 1 min read
‘മംദാനി മികച്ച മേയർ’; ന്യൂയോർക്കിനായി അപ്രതീക്ഷിത പ്രശംസയും സഹായ വാഗ്ദാനവുമായി ട്രംപ്

വാഷിങ്ടൺ: ന്യൂയോർക്ക് സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാൻ മംദാനിയെ പുകഴ്ത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. മംദാനി നന്നായി പ്രവർത്തിക്കുമ്പോൾ താൻ സന്തോഷവാനാണെന്ന് ട്രംപ് പറഞ്ഞു. ഓവൽ ഓഫീസിൽ വെച്ച് നടന്ന ഇരുവരുടെയും കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം. മംദാനിയുടെ വിജയത്തെ പ്രശംസിച്ച ട്രംപ്, “ഞങ്ങൾ യോഗം കൂടി. ഫലപ്രദമായ കൂടിക്കാഴ്ചയായിരുന്നു ഇത്. വീടിനെക്കുറിച്ചും വീട് നിർമിക്കുന്നതിനെക്കുറിച്ചും ഭക്ഷണത്തിന്റെ വിലക്കയറ്റത്തിനെക്കുറിച്ചുമെല്ലാം ഞങ്ങൾ ചർച്ച ചെയ്തു” എന്ന് വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത്, മംദാനിയെ മേയറായി തിരഞ്ഞെടുത്താൽ ന്യൂയോർക്കിലേക്കുള്ള ഫെഡറൽ ഫണ്ട് വെട്ടിക്കുറക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഈ നിലപാടിൽ നിന്ന് അദ്ദേഹം പിന്നോട്ട് പോവുകയായിരുന്നു. താൻ മംദാനിയെ സഹായിക്കാനാണ് ആഗ്രഹിക്കുന്നതെന്നും, വേദനിപ്പിക്കാനല്ലെന്നും ട്രംപ് പറഞ്ഞു. തന്റെ വോട്ടർമാർ പോലും മംദാനിയെ പിന്തുണച്ചതിൽ തനിക്ക് പ്രശ്നമില്ലെന്നും മംദാനിക്ക് മികച്ച കാര്യങ്ങൾ ചെയ്യാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ADVERTISEMENT

ട്രംപുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്ന് മേയർ മംദാനിയും പ്രതികരിച്ചു. ന്യൂയോർക്ക് സിറ്റിയിലെ ജീവിതച്ചെലവുമായി ബന്ധപ്പെട്ട വിഷയങ്ങളിലായിരുന്നു പ്രധാനമായും ചർച്ച കേന്ദ്രീകരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. “അമേരിക്കയിലെ ഏറ്റവും ചെലവേറിയ നഗരമായ ന്യൂയോർക്കിലെ ജനങ്ങൾക്ക് അവർക്ക് താങ്ങാനാകുന്ന വിലയിൽ ഭക്ഷണം എത്തിച്ച് നൽകേണ്ടതുണ്ട്. വാടക, നിത്യസാധനങ്ങൾ തുടങ്ങിയവയെക്കുറിച്ച് ഞങ്ങൾ സംസാരിച്ചു,” മംദാനി പറഞ്ഞു.

പരസ്പരം ഏറെ വിമർശിച്ചിരുന്ന നേതാക്കളായിരുന്നു മംദാനിയും ട്രംപും. മംദാനി ന്യൂയോർക്കിന്റെ മേയറായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. “വിയോജിക്കാൻ ഒരുപാട് കാര്യങ്ങളുണ്ടെങ്കിലും ന്യൂയോർക്കുകാരെ സേവിക്കുന്നതിനുള്ള പൊതുവായ കാര്യങ്ങളിലാണ് തങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചത്,” മംദാനി കൂട്ടിച്ചേർത്തു. ജീവിതച്ചെലവിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ ട്രംപിന് വോട്ട് ചെയ്ത നിരവധി ന്യൂയോർക്ക് ജനങ്ങളുണ്ടെന്ന് തനിക്ക് അറിയാമെന്നും, ജനങ്ങൾക്ക് താങ്ങാനാവുന്ന വില ഏർപ്പെടുത്താനുള്ള അജണ്ടയ്ക്ക് വേണ്ടി ഒരുമിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ, ട്രംപിനെ നേരത്തെ ‘ഫാസിസ്റ്റ്’ എന്ന് വിളിച്ച നിലപാടിൽ ഉറച്ചുനിൽക്കുന്നുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ട്രംപിന്റെ ഇടപെടലിന് ശേഷം ‘അതെ’ എന്നായിരുന്നു മംദാനിയുടെ മറുപടി. മുൻകാല വിമർശനങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കിടയിലും, ന്യൂയോർക്ക് സിറ്റിയുടെ ഉന്നമനത്തിനായി യോജിച്ച് പ്രവർത്തിക്കാനുള്ള സന്നദ്ധത ഇരുനേതാക്കളും പ്രകടിപ്പിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

‘Mandani is a great mayor’; Trump offers unexpected praise and assistance for New York

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Pope Leo XIV arrives in France for four-day visit
World

മാർപാപ്പയുടെ ഫ്രാൻസ് സന്ദർശനത്തിന് തുടക്കം; വിപുലമായ ഒരുക്കങ്ങളുമായി പാരീസ്

by Canada Varthakal
September 25, 2026
European defense forces preparing for Russian threat
World

റഷ്യൻ ഭീഷണി നേരിടാൻ പ്രതിരോധ രംഗത്ത് വേഗത്തിലുള്ള മാറ്റങ്ങൾ വേണം; യൂറോപ്യൻ ഡിഫൻസ് ഏജൻസി

by Canada Varthakal
September 25, 2026
Donald Trump and Xi Jinping at US China summit
World

അമേരിക്ക–ചൈന ബന്ധത്തിൽ പുതിയ നീക്കം; ട്രംപ്–ഷി കൂടിക്കാഴ്ചയിലെ 5 പ്രധാന ചർച്ചകൾ, അറിയേണ്ടതെല്ലാം!

by Canada Varthakal
September 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.