വിരമിക്കൽ തീരുമാനം ചാമ്പ്യൻസ് ട്രോഫി സെമി-ഫൈനലിൽ ഇന്ത്യയോടുണ്ടായ തോൽവിക്ക് ശേഷം
ഓസ്ട്രേലിയയുടെ ഏറ്റവും മികച്ച ക്രിക്കറ്ററായ സ്റ്റീവ് സ്മിത്ത്, ചാംപ്യൻസ് ട്രോഫി 2025-ലെ ഇന്ത്യയ്ക്കെതിരെയുള്ള സെമി ഫൈനലിൽ പരാജയപ്പെട്ടതിന് ശേഷം ഏകദിന അന്തരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതായി അറിയിച്ചു. 35 വയസ്സുള്ള സ്മിത്ത്, അവസാന മത്സരത്തിൽ 73 റൺസ് നേടിയി ഓസ്ട്രേലിയയുടെ ടോപ് സ്കോറെർ ആയിരുന്നു . മത്സരത്തിനു തൊട്ടുപിന്നാലെ തന്റെ ടീം അംഗങ്ങളെ വിരമിക്കൽ വിവരം അറിയിച്ചു.
തന്റെ ഇതുവരെയുള്ള കരിയറിനെ പ്രതിഫലിപ്പിച്ചുകൊണ്ട്, സ്മിത്ത് പറഞ്ഞു, “ഇതൊരു മനോഹരമായ യാത്ര ആയിരുന്നു. ഞാൻ അതിന്റെ ഓരോ നിമിഷവും ഇഷ്ടപ്പെട്ടു, രണ്ട് ലോകകപ്പ് ജയിക്കുകയും മികച്ച ടീം അംഗങ്ങളുമൊത്ത് യാത്ര ചെയ്യുകയും ചെയ്തത് ജീവിതത്തിലെ മികച്ച നിമിഷങ്ങളാണ്.” 2027 ലോകകപ്പിനു മുന്നോടിയായി പുതിയ കളിക്കാർക്ക് വഴി മാറിക്കൊടുക്കാൻ താൻ നേരത്തെ തീരുമാനിച്ചതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ടെസ്റ്റ് ക്രിക്കറ്റിനോടുള്ള തന്റെ പ്രതിബദ്ധത അദ്ദേഹം പ്രത്യേകം ഊന്നിപ്പറഞ്ഞു.
സ്മിത്ത് ടെസ്റ്റ് മത്സരങ്ങളിലും ട്വന്റി-20 മത്സരങ്ങളിലും തുടരും. വരാനിരിക്കുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ, വെസ്റ്റ് ഇൻഡീസിനും ഇംഗ്ലണ്ടിനുമെതിരെയുള്ള പരമ്പരകൾ പ്രധാനമാണ്.
.



