Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

വിദേശ വിദ്യാർത്ഥികൾ യുഎസിന് നല്ലത്’; കുടിയേറ്റ അജണ്ട മയപ്പെടുത്തി ട്രംപ്; കാരണം സാമ്പത്തിക നഷ്ടം

Canada Varthakal by Canada Varthakal
November 12, 2025
in World
Reading Time: 1 min read
വിദേശ വിദ്യാർത്ഥികൾ യുഎസിന് നല്ലത്’; കുടിയേറ്റ അജണ്ട മയപ്പെടുത്തി ട്രംപ്; കാരണം സാമ്പത്തിക നഷ്ടം

വാഷിങ്ടൺ: അമേരിക്കൻ കുടിയേറ്റ നയങ്ങളിൽ കടുത്ത നിലപാടുകൾ സ്വീകരിച്ചിരുന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിദേശ വിദ്യാർത്ഥികളുടെ വിഷയത്തിൽ നിലപാട് തിരുത്തിയിരിക്കുന്നു. ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ (മാഗ) എന്ന സ്വന്തം അജണ്ടയിൽ നിന്ന് പിൻവലിഞ്ഞ ട്രംപ്, അമേരിക്കൻ സർവകലാശാലകളിൽ പഠിക്കാൻ വിദേശ വിദ്യാർത്ഥികളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തെ സാമ്പത്തികമായി ശക്തമായി നിലനിർത്തുന്നതിൽ വിദേശ വിദ്യാർത്ഥികൾക്ക് നിർണായക പങ്കുണ്ടെന്നാണ് യുഎസ് പ്രസിഡന്റ് ഫോക്‌സ് ന്യൂസിനോട് സംസാരിക്കവെ അഭിപ്രായപ്പെട്ടത്.

ചൈനയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുത്തനെ കുറവുണ്ടാകുന്നത് അമേരിക്കയിലെ പകുതിയോളം കോളേജുകളെ അടച്ചുപൂട്ടലിലേക്ക് നയിക്കുമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ വിഷയത്തിൽ ട്രംപ് മുൻ നിലപാടുകൾക്കെതിരെ വാദിച്ചത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നമ്മുടെ രാജ്യത്തേക്ക് വരുന്ന പകുതിയോളം വിദ്യാർത്ഥികളെ ഒഴിവാക്കി നമ്മുടെ മുഴുവൻ സർവ്വകലാശാല-കോളേജ് സംവിധാനത്തെയും നശിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ, ഇല്ലല്ലോ? എനിക്കും അത് ചെയ്യാൻ താത്പര്യമില്ല,” ട്രംപ് പറഞ്ഞു.
അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ നിന്ന് കോടിക്കണക്കിന് ഡോളറാണ് രാജ്യത്തിന് ലഭിക്കുന്നതെന്നും, പല വിദേശ വിദ്യാർത്ഥികളും സ്വദേശീയരെക്കാൾ ഇരട്ടിയിലധികം പണം നൽകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനെ ഒരു ബിസിനസ് കാഴ്ചപ്പാടായി കാണാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ADVERTISEMENT

അന്താരാഷ്ട്ര വിദ്യാർത്ഥികളെ പ്രത്യേകമായി ലക്ഷ്യംവെച്ചുള്ള ട്രംപിന്റെ രണ്ടാം ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങളിൽ നിന്ന് തികച്ചും വിഭിന്നമാണ് അദ്ദേഹത്തിന്റെ പുതിയ പരാമർശങ്ങൾ. ജനുവരിയിൽ അധികാരത്തിൽ വന്നതിന് ശേഷം, ആയിരക്കണക്കിന് വിസകൾ റദ്ദാക്കുകയും, പലസ്തീൻ അനുകൂല പ്രവർത്തനങ്ങളിൽ ഏർപ്പെട്ട വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യുകയും, അപേക്ഷാ നടപടികളിൽ കർശനമായ നിബന്ധനകൾ ഏർപ്പെടുത്തുകയും ചെയ്ത ചരിത്രം ട്രംപിനുണ്ട്. ഹാർവാർഡ്, സ്റ്റാൻഫോർഡ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുമായുള്ള നിയമ പോരാട്ടങ്ങളും ഈ കാലയളവിൽ ഉണ്ടായി. സ്റ്റുഡന്റ് വിസകൾക്കുള്ള അഭിമുഖങ്ങൾ നിർത്തിവെക്കാനും പിന്നീട് അപേക്ഷകരുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ കൂടുതൽ കർശനമായ പരിശോധനകൾ ഏർപ്പെടുത്താനും ട്രംപ് ഭരണകൂടം ശ്രമിച്ചിരുന്നു.

എങ്കിലും, സാമ്പത്തിക ലാഭത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത്, പ്രത്യേകിച്ച് ചൈനയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കുന്നത് ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തിന് വരുത്തുന്ന നഷ്ടം തിരിച്ചറിഞ്ഞാണ് ട്രംപിന്റെ ഈ മലക്കംമറിയൽ. ഇത് അമേരിക്കൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരു ആശ്വാസ വാർത്തയാകാൻ സാധ്യതയുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ മുൻകാല കുടിയേറ്റ നിലപാടുകൾ പരിഗണിക്കുമ്പോൾ, ഈ മാറ്റം എത്രത്തോളം ദീർഘകാലാടിസ്ഥാനത്തിൽ നിലനിൽക്കുമെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇതിന്റെ സ്വാധീനം എന്തായിരിക്കുമെന്നും കണ്ടറിയേണ്ടതുണ്ട്.

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

European defense forces preparing for Russian threat
World

റഷ്യൻ ഭീഷണി നേരിടാൻ പ്രതിരോധ രംഗത്ത് വേഗത്തിലുള്ള മാറ്റങ്ങൾ വേണം; യൂറോപ്യൻ ഡിഫൻസ് ഏജൻസി

by Canada Varthakal
September 25, 2026
Donald Trump and Xi Jinping at US China summit
World

അമേരിക്ക–ചൈന ബന്ധത്തിൽ പുതിയ നീക്കം; ട്രംപ്–ഷി കൂടിക്കാഴ്ചയിലെ 5 പ്രധാന ചർച്ചകൾ, അറിയേണ്ടതെല്ലാം!

by Canada Varthakal
September 25, 2026
Benjamin Netanyahu speaks at UN as delegates walk out
World

വിമർശകരെ കടന്നാക്രമിച്ച് നെതന്യാഹു; പ്രസംഗത്തിനിടെ പ്രതിഷേധിച്ച് യുഎൻ പ്രതിനിധികൾ പുറത്തേക്ക്

by Canada Varthakal
September 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.