Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

വാക്സിനേഷൻ കുറഞ്ഞത് വിനയായി; കാനഡ ഇനി അഞ്ചാംപനി മുക്ത രാജ്യമല്ല; കേസുകൾ കുതിച്ചുയരുന്നു

Canada Varthakal by Canada Varthakal
November 11, 2025
in Canada
Reading Time: 1 min read
measles-eliminated status

ഒന്റാാരിയോ; പന്ത്രണ്ട് മാസമായി തുടരുന്ന അഞ്ചാംപനി വ്യാപനം തടയാൻ കഴിയാത്തതിനെ തുടർന്ന് കാനഡയ്ക്ക് ‘അഞ്ചാംപനി നിർമാർജ്ജന പദവി’ (Measles Elimination Status) നഷ്ടമായതായി പാൻ അമേരിക്കൻ ഹെൽത്ത് ഓർഗനൈസേഷൻ (PAHO) തിങ്കളാഴ്ച അറിയിച്ചു. ഇതോടെ, കാനഡയെ ഇനി അഞ്ചാംപനി മുക്ത രാജ്യമായി കണക്കാക്കില്ല. കാനഡയ്ക്ക് ഈ പദവി നഷ്ടപ്പെട്ടതിനാൽ, അമേരിക്കൻ ഭൂഖണ്ഡത്തിന് മൊത്തത്തിലുള്ള അഞ്ചാംപനി നിർമാർജ്ജന പദവിയും ഇല്ലാതായി. അതേസമയം, മറ്റ് രാജ്യങ്ങൾക്ക് വ്യക്തിഗതമായി ഇപ്പോഴും ഈ പദവി നിലനിർത്താൻ സാധിച്ചിട്ടുണ്ട്.

കാനഡയിൽ കഴിഞ്ഞ ഒക്ടോബറിലാണ് അഞ്ചാംപനിയുടെ ഇപ്പോഴത്തെ വ്യാപനം ആരംഭിച്ചത്. ജനങ്ങൾക്കിടയിലെ വാക്സിനേഷൻ നിരക്ക് കുറഞ്ഞതാണ് ഈ തിരിച്ചടിക്ക് കാരണമെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. രോഗവ്യാപനം തടയുന്നതിന്, ജനസംഖ്യയുടെ 95% പേർക്ക് വാക്സിൻ നൽകേണ്ടത് അത്യാവശ്യമാണെന്ന് PAHO ഉദ്യോഗസ്ഥർ ഓർമ്മിപ്പിച്ചു. എങ്കിലും, ഈ നഷ്ടം തിരിച്ചുപിടിക്കാവുന്ന ഒന്നാണെന്നും നിലവിലെ വ്യാപനം 12 മാസമെങ്കിലും നിയന്ത്രിക്കാൻ കഴിഞ്ഞാൽ രാജ്യത്തിന് വീണ്ടും പദവി തിരികെ ലഭിക്കുമെന്നും PAHO ഡയറക്ടർ ഡോ. ജർബാസ് ബാർബോസ പറഞ്ഞു.

ADVERTISEMENT

2025-ൽ മാത്രം കാനഡയിൽ 5,000-ത്തിലധികം അഞ്ചാംപനി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ജനസംഖ്യ വളരെ കുറവാണെങ്കിലും, യുഎസിൽ റിപ്പോർട്ട് ചെയ്ത 1,681 കേസുകളുടെ മൂന്നിരട്ടിയോളം വരുമിത്. ഒന്റാരിയോ, ആൽബർട്ട എന്നീ പ്രവിശ്യകളിലാണ് കൂടുതൽ കേസുകളും. “വാക്സിനേഷൻ കുറഞ്ഞ സമൂഹങ്ങളിൽ” ആണ് രോഗം പ്രധാനമായും പടർന്നുപിടിച്ചത് എന്ന് കനേഡിയൻ ആരോഗ്യ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഉദാഹരണത്തിന്, ആൽബർട്ടയിലെ സൗത്ത് സോൺ മേഖലയിൽ രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളിൽ 68% പേർക്ക് മാത്രമാണ് 2024 വരെ വാക്സിൻ നൽകിയിരുന്നത്.

ന്യുമോണിയ, തലച്ചോറിലെ വീക്കം, മരണം എന്നിവയിലേക്ക് നയിക്കാൻ സാധ്യതയുള്ള അപകടകാരിയായ വൈറസാണ് അഞ്ചാംപനി. എംഎംആർ (MMR) വാക്സിനാണ് ഈ രോഗത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം. ഇത് 97% വരെ ഫലപ്രദമാണ്. കൂടാതെ മുണ്ടിനീര് (Mumps), റുബെല്ല (Rubella) എന്നിവയ്ക്കെതിരെയും പ്രതിരോധശേഷി നൽകും. വാക്സിനേഷൻ എടുക്കാൻ ജനങ്ങൾ മടിക്കുന്നത്, ഡോക്ടർമാരുടെ ലഭ്യതക്കുറവ്, വാക്സിനേഷൻ സംബന്ധിച്ച വിവരങ്ങൾ അറിയാനുള്ള ദേശീയ രജിസ്ട്രി ഇല്ലാത്തത്, തെറ്റായ വിവരങ്ങളുടെ വ്യാപനം എന്നിവയാണ് വാക്സിനേഷൻ നിരക്ക് കുറയാനുള്ള പ്രധാന കാരണങ്ങളായി കനേഡിയൻ ഇമ്മ്യൂണോളജിസ്റ്റ് ഡോൺ ബൗഡിഷ് ചൂണ്ടിക്കാണിക്കുന്നത്.

കാനഡയുടെ ഈ തിരിച്ചടി ഭരണാധികാരികൾക്ക് ഒരു ‘മുന്നറിയിപ്പായി’ മാറുമെന്ന് പ്രൊഫസർ ബൗഡിഷ് അഭിപ്രായപ്പെട്ടു. ലോകത്ത് ആദ്യമായി 2016-ൽ അഞ്ചാംപനി മുക്തമായി പ്രഖ്യാപിക്കപ്പെട്ട മേഖലയാണ് അമേരിക്ക. കാനഡയെ കൂടാതെ, നിലവിൽ യുഎസും അഞ്ചാംപനി നിയന്ത്രിച്ചില്ലെങ്കിൽ ജനുവരിയോടെ ഈ പദവി നഷ്ടപ്പെടാനുള്ള സാധ്യതയിലാണ്. കൂടാതെ മെക്സിക്കോയിലും കേസുകളുടെ വലിയ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

why-did-canada-lose-measles-free-status-due-to-low-vaccination-rates

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: low-vaccination-ratesmeasles-free-status
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Canada Government
Canada

തുല്യ ജോലിക്ക് തുല്യ വേതനം: കാനഡയിൽ പുതിയ തൊഴിൽ നിയമങ്ങൾ വരുന്നു

by Canada Varthakal
September 26, 2026
Canada Dollar
Canada

ഒക്ടോബറിലെത്തുന്നത് 5 CRA ആനുകൂല്യങ്ങൾ; തീയതികളും തുകയും അറിയാം

by Canada Varthakal
September 26, 2026
MAC CANADA
Canada

കാനഡയിൽ ഇസ്ലാമിക് സ്കൂളുകൾക്ക് ഭീഷണി ഇ-മെയിൽ: ഒൻപത് സ്ഥാപനങ്ങളിൽ അതീവ ജാഗ്രത

by Canada Varthakal
September 26, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.