Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

40 ദിവസത്തെ ദുരിതത്തിന് അന്ത്യം!; അമേരിക്കൻ ഷട്ട്ഡൗൺ അവസാനിക്കുന്നു; ധനവിനിയോഗത്തിന് അനുമതി

Canada Varthakal by Canada Varthakal
November 10, 2025
in World
Reading Time: 1 min read
40 ദിവസത്തെ ദുരിതത്തിന് അന്ത്യം!; അമേരിക്കൻ ഷട്ട്ഡൗൺ അവസാനിക്കുന്നു; ധനവിനിയോഗത്തിന് അനുമതി

അമേരിക്കൻ ഭരണകൂടത്തിൽ 40 ദിവസമായി നീണ്ടുനിന്ന ഷട്ട്ഡൗൺ (Shutdown) ഒടുവിൽ അവസാനിക്കുന്നു. രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ ഈ ഭരണസ്തംഭനത്തിന് വിരാമമിട്ട് സെനറ്റിൽ ധാരണയായതോടെയാണ് അടച്ചുപൂട്ടൽ നടപടികൾ പിൻവലിക്കുന്നത്. 2025 ജനുവരി 31 വരെ സർക്കാരിന്റെ ധനവിനിയോഗത്തിന് (Appropriation) അനുമതി നൽകാൻ തീരുമാനമായിട്ടുണ്ട്. യുഎസ് കോൺഗ്രസിന്റെ അംഗീകാരം ഉടൻ ലഭിക്കുന്നതോടെ ഇത് പ്രാബല്യത്തിൽ വരും. ജീവനക്കാരെ പിരിച്ചുവിടുന്നതിനുള്ള നടപടികൾ മരവിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യ പരിരക്ഷാ നികുതി ഇളവ് സംബന്ധിച്ച വിഷയത്തിൽ നിലവിൽ ഒരു തീർപ്പായിട്ടില്ല.

ഷട്ട്ഡൗൺ അവസാനിപ്പിക്കുന്നതിനുള്ള കരാർ ഉടൻ സാധ്യമാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഞായറാഴ്ച തന്നെ സൂചന നൽകിയിരുന്നു. 2018-19 വർഷത്തിൽ 35 ദിവസത്തെ ഭരണസ്തംഭനമുണ്ടായതിന് ശേഷം, യുഎസ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ രണ്ടാമത്തെ ഷട്ട്ഡൗൺ ആണിത്. ഒക്ടോബർ ഒന്നിന് ട്രംപ് പുറപ്പെടുവിച്ച ഉത്തരവോടെയാണ് സർക്കാർ സേവനങ്ങൾ നിർത്തിവെക്കുന്ന ഷട്ട്ഡൗൺ നിലവിൽ വന്നത്. അത്യാവശ്യ സർവീസുകൾ മാത്രമാണ് ഈ കാലയളവിൽ പ്രവർത്തിച്ചത്. 1981-ന് ശേഷം അമേരിക്കയിൽ നിലവിൽ വന്ന പതിനഞ്ചാമത്തെ ഷട്ട്ഡൗൺ ആണിത്.

ADVERTISEMENT

ഈ നീണ്ട അടച്ചുപൂട്ടൽ രാജ്യത്തെ ഫെഡറൽ ഏവിയേഷൻ ഉൾപ്പെടെയുള്ള വിവിധ മേഖലകളെ കാര്യമായി ബാധിച്ചു. എയർ ട്രാഫിക് കൺട്രോളർമാരുടെ കൂട്ട അവധിയെ തുടർന്ന് 5,000-ൽ അധികം വിമാനങ്ങൾ വൈകുകയോ റദ്ദാക്കപ്പെടുകയോ ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഫെഡറൽ സർക്കാരിൻ്റെ 12 വാർഷിക അപ്രോപ്രിയേഷൻ ബില്ലുകൾ കോൺഗ്രസിൽ പാസാകാത്തതോ, പാസാക്കിയ ബില്ലിൽ പ്രസിഡന്റ് ഒപ്പിടാത്തതോ ആയ സാഹചര്യങ്ങളിലാണ് സർക്കാർ സേവനങ്ങൾ തടസ്സപ്പെടുന്നത്. വകുപ്പുകളുടെ പ്രവർത്തനത്തിന് ആവശ്യമായ ഫണ്ടിംഗ് ഉറപ്പാക്കുന്നത് ഈ ബില്ലുകളാണ്.

ഷട്ട്ഡൗണിന് വഴിവെച്ച പ്രധാന കാരണം ആരോഗ്യ മേഖലയിലെ ധനസഹായം സംബന്ധിച്ച ഡെമോക്രാറ്റിക്-റിപ്പബ്ലിക്കൻ പാർട്ടികൾ തമ്മിലുള്ള അഭിപ്രായവ്യത്യാസമായിരുന്നു. ഒബാമ കെയറിന് (Obamacare) നൽകുന്ന സബ്സിഡി തുടർന്നും നിലനിർത്തണമെന്നായിരുന്നു ഡെമോക്രാറ്റുകളുടെ ആവശ്യം. എന്നാൽ, ട്രംപ് അടക്കമുള്ള റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾ ഇതിന് എതിരായിരുന്നു. സബ്സിഡി ഇതേ നിലയിൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന നിലപാടാണ് റിപ്പബ്ലിക്കൻ പാർട്ടി സ്വീകരിച്ചത്. ഈ വിഷയത്തിലെ രൂക്ഷമായ ഭിന്നതയാണ് ഭരണസ്തംഭനത്തിലേക്ക് വഴിതെളിയിച്ചത്.

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

European defense forces preparing for Russian threat
World

റഷ്യൻ ഭീഷണി നേരിടാൻ പ്രതിരോധ രംഗത്ത് വേഗത്തിലുള്ള മാറ്റങ്ങൾ വേണം; യൂറോപ്യൻ ഡിഫൻസ് ഏജൻസി

by Canada Varthakal
September 25, 2026
Donald Trump and Xi Jinping at US China summit
World

അമേരിക്ക–ചൈന ബന്ധത്തിൽ പുതിയ നീക്കം; ട്രംപ്–ഷി കൂടിക്കാഴ്ചയിലെ 5 പ്രധാന ചർച്ചകൾ, അറിയേണ്ടതെല്ലാം!

by Canada Varthakal
September 25, 2026
Benjamin Netanyahu speaks at UN as delegates walk out
World

വിമർശകരെ കടന്നാക്രമിച്ച് നെതന്യാഹു; പ്രസംഗത്തിനിടെ പ്രതിഷേധിച്ച് യുഎൻ പ്രതിനിധികൾ പുറത്തേക്ക്

by Canada Varthakal
September 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.