📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

നാടുകടത്തൽ ഭയം കൊലപാതകത്തിലേക്ക് നയിച്ചു; ഒട്ടാവയിൽ 6 പേരെ കുത്തിക്കൊന്ന സംഭവം; കുറ്റം സമ്മതിച്ച് 19-കാരൻ

Canada Varthakal by Canada Varthakal
November 6, 2025
in Ontario
Reading Time: 1 min read
The Wickramasinghe family

ctc

ഒട്ടാവ: ഒട്ടാവയുടെ സമീപപ്രദേശമായ ബാർഹാവനിൽ 2024 മാർച്ചിൽ നടന്ന കൂട്ടക്കൊല കേസിൽ പ്രതി കുറ്റം സമ്മതിച്ചു. ഒരു അമ്മയും അവരുടെ നാല് മക്കളും ഉൾപ്പെടെ ആറ് പേരെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ 19-കാരനായ ഫെബ്രിയോ ഡി-സോയ്‌സയാണ് ഒട്ടാവ കോടതിയിൽ കുറ്റസമ്മതം നടത്തിയത്. നാല് കേസുകളിൽ ഒന്നാംതരം കൊലപാതകത്തിനും രണ്ട് കേസുകളിൽ രണ്ടാംതരം കൊലപാതകത്തിനും ഒരു കൊലപാതക ശ്രമത്തിനും ഇയാൾ കുറ്റം സമ്മതിച്ചു.

2024 മാർച്ച് 6-നാണ് ഒട്ടാവ പോലീസ് സർവീസ് ബാർഹാവനിലെ ബെറിഗൻ ഡ്രൈവിലുള്ള വീട്ടിൽ ആറ് മൃതദേഹങ്ങൾ കണ്ടെത്തിയത്. 35 വയസ്സുള്ള ദർശിനി ഏക്കനായകെ ), ഇവരുടെ ഏഴ് വയസ്സുള്ള മകൻ ഇനുക, നാല് വയസ്സുള്ള മകൾ അശ്വിനി, മൂന്ന് വയസ്സുള്ള മകൾ രണയ, രണ്ട് മാസം മാത്രം പ്രായമുള്ള മകൾ കെല്ലി എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബ സുഹൃത്തായ 40 വയസ്സുള്ള ഗമിനി അമാരകൂൺ മുദിയൻസെലാഗെ എന്നയാളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

ADVERTISEMENT

ദർശിനിയുടെ ഭർത്താവ് ധനുഷ്ക വിക്രമസിംഗെയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാൾ മാത്രമാണ് ഈ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ഏക വ്യക്തി. പ്രതിയായ ഡി-സോയ്‌സ കൊല്ലപ്പെട്ട കുടുംബത്തോടൊപ്പം അതേ വീട്ടിലാണ് താമസിച്ചിരുന്നത്. ഫെബ്രുവരി 2024 അവസാനത്തോടെ തൻ്റെ ബാങ്ക് അക്കൗണ്ടിൽ 2.24 ഡോളർ മാത്രമാണ് ഉണ്ടായിരുന്നതെന്നും കോളേജ് ക്ലാസുകളിൽ പോകുന്നത് നിർത്തിയിരുന്നെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

CHYDSUNSWAHQNIFV6PZCTFEABA

സെമസ്റ്റർ പരാജയപ്പെട്ടാൽ തൻ്റെ വിദ്യാർത്ഥി വിസ റദ്ദാകുമെന്നും മാതാപിതാക്കളിൽ നിന്നുള്ള സാമ്പത്തിക സഹായം നിലയ്ക്കുമെന്നും ഇയാൾ ഭയന്നിരുന്നു. “തനിക്ക് അവരുമായി വ്യക്തിപരമായ വൈരാഗ്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എന്തു ചെയ്യണമെന്നു തനിക്ക് അറിയില്ലായിരുന്നു,” എന്ന് ഡി-സോയ്‌സ പോലീസിനോട് പറഞ്ഞതായി റിപ്പോർട്ടിലുണ്ട്. “തന്നെ നാടുകടത്താൻ പോവുകയായിരുന്നു. തനിക്ക് വേറെ വഴിയില്ലായിരുന്നു. താൻ അവരെയെല്ലാം കൊന്നുവെന്നാണ് പ്രതി കോടതിയിൽ പറഞ്ഞത്.

സിനിമ കാണാനായി ക്ഷണിച്ച ശേഷമാണ് ഡി-സോയ്‌സ ആദ്യം അമാരകൂണിനെ ആക്രമിച്ചത്. തുടർന്ന് ലിവിംഗ് റൂമിൽ വെച്ച് മൂന്ന് കുട്ടികളെയും കൊലപ്പെടുത്തി. ശബ്ദം കേട്ട് താഴെ വന്ന ഏക്കനായകയെ പിന്തുടർന്ന് കുത്തിക്കൊന്നു. രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ മാസ്റ്റർ ബെഡ്‌റൂമിൽ വെച്ചാണ് കൊന്നത്. മണിക്കൂറുകളോളം കാത്തിരുന്ന ശേഷം വീട്ടിലെത്തിയ ധനുഷ്ക വിക്രമസിംഗെയെയും ഗാരേജ് വഴി വന്നപ്പോൾ ആക്രമിക്കുകയായിരുന്നു.

“തൻ്റെ ഭാര്യക്കും കുട്ടികൾക്കും ഏറ്റവും മികച്ച ജീവിതം നൽകുക എന്നതായിരുന്നു തൻ്റെ ഏക ആഗ്രഹം,” ഭർത്താവ് ധനുഷ്ക വിക്രമസിംഗെ കോടതിയിൽ പറഞ്ഞതിങ്ങനെയാണ്. “ഓരോ ദിവസവും അവരുടെ മുഖം തൻ്റെ മനസ്സിൽ ഉണ്ട്. ഇതിൽ നിന്ന് ഒരു തിരിച്ചുവരവില്ല. മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ അവരെ ആദരിക്കാൻ എനിക്ക് കഴിയുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു.”

LU2ZQY6CYLWONX25M754SZTYHY

ശിക്ഷ വിധിക്കുന്നതിന് മുൻപ് പ്രതി ഡി-സോയ്‌സ കോടതിയെ അഭിസംബോധന ചെയ്തു. “താൻ ചെയ്തതിൽ തനിക്ക് അതിയായ ദുഃഖമുണ്ടെന്നും താൻ വരുത്തിവെച്ച ദ്രോഹത്തിൻ്റെ ഉത്തരവാദിത്തം തൻ്റെ ശേഷിച്ച ജീവിതകാലം മുഴുവൻ താൻ സ്വീകരിക്കും. ഞാൻ അന്ന് മാനസികമായി നല്ല നിലയിലായിരുന്നില്ലെന്നും, താൻ ആത്മഹത്യാപരമായും വിഷാദത്തിലുമായിരുന്നു. താൻ യഥാർത്ഥത്തിൽ മാപ്പ് ചോദിക്കുന്നുവെന്നും പ്രതി കോടതിയിൽ പറഞ്ഞു.

ottawa-stabbing-6-dead-deportation-fear-guilty-plea

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: -6-deaddeportation-fear
Ad 1
Ad 2
Ad 3

Related Posts

പ്രതിരോധ മേഖലയുടെ ഹബ്ബാകാൻ ഒഷാവ; ഫെഡറൽ സർക്കാരിന് പദ്ധതി സമർപ്പിച്ചു
Ontario

പ്രതിരോധ മേഖലയുടെ ഹബ്ബാകാൻ ഒഷാവ; ഫെഡറൽ സർക്കാരിന് പദ്ധതി സമർപ്പിച്ചു

by Canada Varthakal
March 29, 2026
ഒന്റാരിയോ ഓട്ടിസം പ്രോഗ്രാമിന് കൈത്താങ്ങ്; ബജറ്റ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് കമ്മ്യൂണിറ്റി
Ontario

ഒന്റാരിയോ ഓട്ടിസം പ്രോഗ്രാമിന് കൈത്താങ്ങ്; ബജറ്റ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് കമ്മ്യൂണിറ്റി

by Canada Varthakal
March 28, 2026
ഒന്റാരിയോ സൺഷൈൻ ലിസ്റ്റ് പുറത്ത്; ഉയർന്ന ശമ്പളം വാങ്ങുന്നവരിൽ OPG ഉദ്യോഗസ്ഥർ മുന്നിൽ
Ontario

ഒന്റാരിയോ സൺഷൈൻ ലിസ്റ്റ് പുറത്ത്; ഉയർന്ന ശമ്പളം വാങ്ങുന്നവരിൽ OPG ഉദ്യോഗസ്ഥർ മുന്നിൽ

by Canada Varthakal
March 28, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.