ഫ്രെഡറിക്‌ടൺ: ന്യൂ ബ്രൺസ്‌വിക്ക് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസിലെ (RCMP) ഒരു ഉദ്യോഗസ്ഥനെതിരെ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തി. പ്രവിശ്യയിലെ സ്വതന്ത്ര പോലീസ് നിരീക്ഷണ ഏജൻസിയായ സീരിയസ് ഇൻസിഡന്റ് റെസ്‌പോൺസ് ടീമിന്റെ (SiRT) ഡയറക്ടറാണ് കേസെടുത്തത്. RCMP ഉദ്യോഗസ്ഥനെതിരെ ഉയർന്ന ഗാർഹിക പീഡന ആരോപണങ്ങൾ സംബന്ധിച്ച് ജൂലൈ 15-ന് SiRT-ക്ക് കൈമാറ്റം ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ലഭിച്ച പരാതിയെ തുടർന്ന് SiRT ഉടനടി അന്വേഷണം തുടങ്ങുകയായിരുന്നു.
സംഭവത്തെ തുടർന്ന്, കോൺസ്റ്റബിൾ മാർക്ക് റൈറ്റിനെതിരെ തിങ്കളാഴ്ച അസൗൾട്ട് ( Assault), ഭീഷണിപ്പെടുത്തൽ (Uttering Threats) എന്നീ കുറ്റങ്ങൾ ചുമത്തി. ഇതിന് പിന്നാലെ ചൊവ്വാഴ്ച റൈറ്റിനെതിരെ മറ്റൊരു അസൗൾട്ട് കുറ്റം കൂടി ചുമത്തുകയുണ്ടായി. ഈ വിഷയത്തിൽ, നവംബർ 13-ന് രാവിലെ 9:30-ന് സെന്റ് ജോണിലെ ന്യൂ ബ്രൺസ്‌വിക്ക് പ്രൊവിൻഷ്യൽ കോടതിയിലും, നവംബർ 17-ന് രാവിലെ 9:30-ന് മോങ്ക്ടണിലെ പ്രൊവിൻഷ്യൽ കോടതിയിലും അദ്ദേഹം ഹാജരാകേണ്ടതുണ്ട്.
കേസ് കോടതിയുടെ പരിഗണനയിലായതിനാൽ, പ്രതിയുടെ നീതിപരമായ വിചാരണാ താത്പര്യങ്ങൾ കണക്കിലെടുത്ത് അന്വേഷണത്തെക്കുറിച്ച് കൂടുതൽ പ്രതികരിക്കാനില്ലെന്ന് SiRT അവരുടെ പ്രസ്താവനയിലൂടെ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
RCMP officer charged in domestic violence case; SiRT action in New Brunswick



