ലിസ്ബൺ: പോർച്ചുഗലിൽ ജോലിക്ക് പോകാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് മുന്നറിയിപ്പുമായി പോർച്ചുഗൽ സർക്കാർ. രാജ്യത്തെ തൊഴിൽ വിസ നിയമങ്ങളിൽ ഞെട്ടിക്കുന്ന പരിഷ്കാരം പ്രഖ്യാപിച്ചു. പഴയ ‘വർക്ക്-സീക്കിംഗ് വിസ’ (Job-Seeker Visa) പൂർണ്ണമായും നിർത്തലാക്കി! പകരം, വിദഗ്ദ്ധർക്ക് മാത്രം ലക്ഷ്യമിട്ടുള്ള ‘സ്കിൽഡ് വർക്ക്-സീക്കിംഗ് വിസ’ (Skilled Work-Seeking Visa) ഉടൻ നിലവിൽ വരും.
പോർച്ചുഗൽ വിദേശകാര്യ മന്ത്രാലയം നൽകിയ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം, ഒക്ടോബർ 23 മുതൽ പഴയ ‘വർക്ക്-സീക്കിംഗ് വിസ’യ്ക്കായുള്ള എല്ലാ അപ്പോയിന്റ്മെന്റുകളും പോർച്ചുഗീസ് കോൺസുലേറ്റുകളും VFS Global, BLS International, TLScontact പോലുള്ള വിസ കേന്ദ്രങ്ങളും സ്വയം റദ്ദാക്കി. ഈ പഴയ വിസയുടെ അപേക്ഷകൾ ഇനി ഒരു കേന്ദ്രത്തിലും സ്വീകരിക്കില്ല. പുതിയ നിയമം രാജ്യത്തിന്റെ ആവശ്യകതകൾക്ക് അനുസരിച്ച്, മികച്ച യോഗ്യതയും വൈദഗ്ധ്യവുമുള്ള പ്രൊഫഷണലുകൾക്ക് മാത്രമാണ് പ്രാധാന്യം നൽകുന്നത്.
പുതിയ (Law No. 61/2025) നിയമം അനുസരിച്ച് ഒക്ടോബർ 22-ന് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതോടെയാണ് മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നത്. പോർച്ചുഗലിലെ തൊഴിൽ വിപണിക്ക് ഏറ്റവും ആവശ്യമുള്ള, പ്രൊഫഷണൽ യോഗ്യതകളോ പ്രത്യേക വൈദഗ്ധ്യമോ ഉള്ളവരെ രാജ്യത്തേക്ക് എത്തിക്കുക എന്നതാണ് പുതിയ വിസയുടെ ലക്ഷ്യം. സാമ്പത്തിക ഭദ്രത മാത്രം തെളിയിച്ച് ആർക്കും അപേക്ഷിക്കാവുന്ന പഴയ രീതി ഇതോടെ അവസാനിച്ചു.
നിലവിൽ വിസയുമായി ബന്ധപ്പെട്ട സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. പുതുതായി അംഗീകരിച്ച വിദേശീയ നിയമത്തിന്റെ (Foreigners Law) നടപ്പാക്കൽ മാർഗ്ഗനിർദ്ദേശങ്ങൾ (Implementing Guidelines) സർക്കാർ പുറത്തിറക്കിയാൽ മാത്രമേ പുതിയ ‘സ്കിൽഡ് വർക്ക്-സീക്കിംഗ് വിസ’യ്ക്കുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങുകയുള്ളൂ.
പുതിയ വിസയുടെ യോഗ്യതാ മാനദണ്ഡങ്ങൾ, അപേക്ഷാ നടപടികൾ, സമയപരിധി തുടങ്ങിയ പൂർണ്ണ വിവരങ്ങൾക്കായി അപേക്ഷകർ കാത്തിരിക്കണം. നിങ്ങളുടെ വൈദഗ്ധ്യം പോർച്ചുഗലിൽ അവസരങ്ങൾ തുറക്കുമോയെന്ന് കണ്ടറിയാം..
portugal-visa-rules-change-job-seeker-skilled-visa
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



