കാനഡയും ഒന്റാരിയോയും 2025 നവംബറിലേക്ക് കടക്കുമ്പോൾ, താമസക്കാരുടെയും ഡ്രൈവർമാരുടെയും ചെറുകിട ബിസിനസ്സ് ഓപ്പറേറ്റർമാരുടെയും ജീവിതത്തെ മാറ്റിമറിക്കാൻ പോകുന്ന പുതിയ നിയമങ്ങളുടെയും നയങ്ങളുടെയും ഒരു വലിയനിരയാണ് വരുന്നത്. സുതാര്യത, ന്യായബോധം, ആധുനികവൽക്കരണം എന്നിവ ലക്ഷ്യമിട്ടുള്ള ഫെഡറൽ, പ്രൊവിൻഷ്യൽ തലങ്ങളിലുള്ള പരിഷ്കാരങ്ങളുടെ ഭാഗമായാണ് ഈ മാറ്റങ്ങൾ.
നവംബർ 2025-ൽ കാനഡയിലും ഒന്റാരിയോയിലും പ്രാബല്യത്തിൽ വരുന്ന അഞ്ച് പ്രധാന നിയമ, നയപരമായ മാറ്റങ്ങൾ എന്നിവ പരിശോധിക്കാം
- “ബൈ കനേഡിയൻ” നയം
ഫെഡറൽ സർക്കാരിന്റെ വരാനിരിക്കുന്ന ബജറ്റിന്റെ ഒരു പ്രധാന ഘടകമാണ് “ബൈ കനേഡിയൻ” (Buy Canadian) നയം. ഇത് നവംബർ 2025-ൽ ഘട്ടം ഘട്ടമായി നടപ്പിലാക്കി 2026-ഓടെ പൂർണ്ണമായി പ്രാബല്യത്തിൽ വരും.
എന്താണ് നയം?
ഫെഡറൽ വകുപ്പുകളും ഏജൻസികളും സാധനങ്ങളും സേവനങ്ങളും വാങ്ങുമ്പോൾ കനേഡിയൻ വിതരണക്കാർക്കും ആഭ്യന്തരമായി നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്കും മുൻഗണന നൽകണം. കനേഡിയൻ നിർമ്മാതാക്കൾക്കും ചെറുകിട ബിസിനസ്സുകൾക്കും ടെക്നോളജി സ്ഥാപനങ്ങൾക്കും ഇത് കോടിക്കണക്കിന് ഡോളറിന്റെ പുതിയ അവസരങ്ങൾ തുറക്കും.തൊഴിലന്വേഷകർക്കും ബിസിനസ്സുകൾക്കുമായി ഫെഡറൽ ജോബ് ബാങ്ക് പ്ലാറ്റ്ഫോം നവംബർ അവസാനത്തോടെ പരിഷ്കരിക്കും.
- കാനഡയുടെ പുതിയ ബജറ്റിംഗ്
ഫെഡറൽ ബജറ്റ് ആസൂത്രണം ചെയ്യുന്ന രീതിയിൽ പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും വലിയ പരിഷ്കാരമാണിത്. പുതിയ കാപിറ്റൽ ബജറ്റിംഗ് ഫ്രെയിംവർക്ക് നവംബർ 2025-ൽ നിലവിൽ വരും. സാധാരണയായി സ്പ്രിംഗിൽ അവതരിപ്പിക്കുന്ന ഫെഡറൽ ബജറ്റ് ഇനിമുതൽ നവംബർ 4, 2025-ന് അവതരിപ്പിക്കും. സാമ്പത്തിക, ധനകാര്യ അപ്ഡേറ്റ് സ്പ്രിംഗിൽ നൽകും. ബജറ്റ് മുൻകൂട്ടി അവതരിപ്പിക്കുന്നത് കൺസ്ട്രക്ഷൻ, ഇൻഫ്രാസ്ട്രക്ചർ പ്രോജക്റ്റുകൾ വേനൽക്കാല നിർമ്മാണ സീസണിന് മുമ്പ് ആരംഭിച്ച് പൂർത്തിയാക്കാൻ സഹായിക്കും, ഇത് കാലതാമസം കുറയ്ക്കും.
- ഡ്രോൺ നിയമങ്ങളിൽ കാതലായ പരിഷ്കരണം
നവംബർ 4, 2025 മുതൽ ഒന്റാരിയോയിലെയും രാജ്യത്തെയും ഹോബിയായും വാണിജ്യപരമായും ഡ്രോൺ പറത്തുന്നവർക്കായി എയർസ്പേസ് നിയമങ്ങളിൽ വലിയ മാറ്റങ്ങൾ വരുന്നു. സ്പെഷ്യൽ ഫ്ലൈറ്റ് ഓപ്പറേഷൻസ് സർട്ടിഫിക്കറ്റ് (SFOC-RPAS) ആവശ്യമില്ലാതെ, 25 കിലോ മുതൽ 150 കിലോ വരെ ഭാരമുള്ള ഇടത്തരം ഡ്രോണുകൾ വിഷ്വൽ ലൈൻ-ഓഫ്-സൈറ്റിനുള്ളിൽ (VLOS) പറത്താൻ അനുമതി നൽകുന്നു. പൈലറ്റ് സർട്ടിഫിക്കേഷൻ – അഡ്വാൻസ്ഡ് ഓപ്പറേഷൻസ്, ഓപ്പറേറ്റർ സർട്ടിഫിക്കേഷൻ എന്നിങ്ങനെ പുതിയ വിഭാഗങ്ങൾ വരുന്നു. പുതിയ നിയമങ്ങൾ, സർട്ടിഫിക്കേഷനുകൾ, ഫീസ് എന്നിവ നവംബർ 4 മുതൽ പ്രാബല്യത്തിൽ വരും. ഇത് ഒന്റാരിയോയിലെ നിർമ്മാണം, കൃഷി, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിൽ ഡ്രോൺ ഉപയോഗം വർദ്ധിപ്പിക്കും.
- സ്പീഡ് എൻഫോഴ്സ്മെന്റ് കാമറകൾക്കെതിരെ നടപടി
ഒന്റാരിയോയിലെ മുനിസിപ്പൽ സ്പീഡ് എൻഫോഴ്സ്മെന്റ് കാമറകൾ നിർത്തലാക്കാനുള്ള നിയമനിർമ്മാണവുമായി പ്രൊവിൻഷ്യൽ സർക്കാർ മുന്നോട്ട് പോകുന്നു. ഓട്ടോമേറ്റഡ് മുനിസിപ്പൽ സ്പീഡ്-എൻഫോഴ്സ്മെന്റ് കാമറകൾ നിരോധിക്കാൻ സർക്കാർ നീക്കം തുടങ്ങുന്നു. ഇത് നവംബർ മുതൽ പ്രാവർത്തികമായി തുടങ്ങും.ഇത് ഡ്രൈവർമാർക്ക് ആശ്വാസകരമാണെങ്കിലും, ടൊറോന്റോ പോലുള്ള നഗരങ്ങൾ ഇതിനെ വരുമാന സ്രോതസ്സായും സുരക്ഷാ ഉപകരണമായും ഉപയോഗിച്ചിരുന്നു.
നവംബർ പകുതിയോടെ, ഈ കാമറകൾക്ക് പകരം സ്കൂൾ സോണുകളിലും അപകടസാധ്യതയുള്ള പ്രദേശങ്ങളിലും ഡ്രൈവർമാരെ വേഗത കുറയ്ക്കാൻ പ്രേരിപ്പിക്കുന്ന പുതിയ സുരക്ഷാ ബോർഡുകൾ സ്ഥാപിക്കും.
- ടൊറോന്റോയിൽ ഒഴിവുള്ള വീടുകൾക്കുള്ള നികുതി പ്രഖ്യാപനം ആരംഭിക്കുന്നു
ഭവന ലഭ്യതക്കുറവ് പരിഹരിക്കുന്നതിനായി ടൊറോന്റോയിലെ ഉടമകൾക്കുള്ള ഒഴിവുള്ള വീട് നികുതി (Vacant Home Tax – VHT) പ്രഖ്യാപനത്തിനുള്ള സമയം നവംബർ 3ന് ആരംഭിക്കും.ഒരു വർഷം മുഴുവൻ ഒഴിഞ്ഞുകിടക്കുന്ന റെസിഡൻഷ്യൽ പ്രോപ്പർട്ടികൾക്ക് കനത്ത നികുതി ചുമത്തുന്ന നിയമമാണിത്. 2025 നികുതി വർഷത്തേക്കുള്ള പ്രഖ്യാപനം നവംബർ 3ന് തുടങ്ങും. സമയപരിധിക്കുള്ളിൽ പ്രഖ്യാപനം നടത്താൻ പരാജയപ്പെട്ടാൽ പിഴയോ അല്ലെങ്കിൽ വീട് ഒഴിഞ്ഞതാണെന്ന് കണക്കാക്കി നികുതി ചുമത്തുകയോ ചെയ്യാം. വാടകയ്ക്ക് കൊടുക്കാതെ വീടുകൾ ഒഴിഞ്ഞിടുന്ന പ്രവണത കുറയ്ക്കാൻ ഇത് ലക്ഷ്യമിടുന്നു.
ഈ മാറ്റങ്ങൾ ഒന്റാറിയോക്കാർക്ക് നൽകുന്നത്
ഈ നിയമങ്ങൾ സാമ്പത്തിക, സാങ്കേതിക, സാമൂഹിക സമ്മർദ്ദങ്ങളോട് കാനഡയും ഒന്റാരിയോയും എങ്ങനെ പ്രതികരിക്കുന്നു എന്നതിനെയാണ് സൂചിപ്പിക്കുന്നത്.
വ്യാപാരത്തിന് ഉണർവ്: “ബൈ കനേഡിയൻ” നയം പ്രാദേശിക വ്യവസായങ്ങളെയും ജോലിയെയും ശക്തിപ്പെടുത്തും.
കാര്യക്ഷമമായ ഭരണം: പുതിയ ബജറ്റിംഗ് ചട്ടക്കൂട് പൊതുനിക്ഷേപം കൂടുതൽ ഫലപ്രദമാക്കും.
സാങ്കേതികവിദ്യയ്ക്ക് സാധ്യത: ഡ്രോൺ നിയമങ്ങളിലെ മാറ്റം ഒന്റാരിയോയുടെ സാങ്കേതിക മേഖലയ്ക്ക് പുതിയ വാതിലുകൾ തുറക്കും.
ഈ പരിഷ്കാരങ്ങൾ ഒരു പുതിയ നയതന്ത്ര യുഗത്തിന് തുടക്കം കുറിക്കുന്നതിന്റെ സൂചനയാണ്. വിവരങ്ങൾ അറിഞ്ഞുകൊണ്ട്, ഈ അവസരങ്ങൾ പ്രയോജനപ്പെടുത്തി മുന്നോട്ട് പോകുക എന്നതാണ് ഒന്റാറിയോയിലെ ഓരോ താമസക്കാരനും ചെയ്യാനുള്ള ഏറ്റവും നല്ല കാര്യമെന്നാണ് വിദഗ്ധർ പറയുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
5 New Ontario Laws and Rules Coming In November 2025



