Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

ഷി ജിൻപിങ്ങിന്റെ ക്ഷണം സ്വീകരിച്ച് കാർണി: കാനഡ-ചൈന ബന്ധത്തിൽ വഴിത്തിരിവ്

Canada Varthakal by Canada Varthakal
November 1, 2025
in World
Reading Time: 1 min read
group of people

ദക്ഷിണ കൊറിയയിൽ നടന്ന APEC ഉച്ചകോടിയുടെ ഭാഗമായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നടത്തിയ നിർണായക കൂടിക്കാഴ്ചയ്ക്ക് ശേഷം, കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി ചൈന സന്ദർശിക്കാനുള്ള ക്ഷണം സ്വീകരിച്ചതായി അറിയിച്ചു. 2017 ന് ശേഷം ഇരുരാജ്യങ്ങളുടെയും നേതാക്കൾ തമ്മിൽ നടക്കുന്ന ആദ്യത്തെ ഔദ്യോഗിക കൂടിക്കാഴ്ചയാണിത്. ഈ കൂടിക്കാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഒരു “പുതിയ തുടക്കമാണ്” നൽകുന്നതെന്ന സൂചനകളാണ് നൽകുന്നത്.

ചൈനയെ “വളർന്നു വരുന്ന സാമ്പത്തിക ശക്തി” എന്ന് വിശേഷിപ്പിച്ചുകൊണ്ട്, കാനഡയുടെ പ്രധാനമന്ത്രി മാർക്ക് കാർണി, ഈ കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉയർന്ന നിലയിൽ വീണ്ടും തുടങ്ങുക എന്നതാണ് എന്ന് വ്യക്തമാക്കി. അതായത്, ഇത് എന്തെങ്കിലും കച്ചവടപരമായ ഒരു കരാറിനു വേണ്ടിയുള്ളതല്ല, മറിച്ച് ഭാവി ബന്ധത്തിന്റെ ദിശ തീരുമാനിക്കാനാണ്. കനോള, പന്നിയിറച്ചി തുടങ്ങിയ ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ ചൈനയുടെ താരിഫ് കാരണം പ്രധാനമായി ബുദ്ധിമുട്ടിയ സസ്കാച്ചെവാൻ, മാനിറ്റോബ എന്നീ പ്രവിശ്യകൾ ഈ പുതിയ നീക്കത്തെ പിന്തുണച്ചു.

ADVERTISEMENT

എങ്കിലും, കൂടിക്കാഴ്ചയ്ക്കിടെ കാനഡയുടെ ജനാധിപത്യ സ്ഥാപനങ്ങളിലെ ചൈനയുടെ വിദേശ ഇടപെടൽ സംബന്ധിച്ച വിഷയത്തിൽ മാർക്ക് കാർണി തന്റെ ആശങ്കകൾ പങ്കുവെച്ചു. ഈ വിഷയത്തെക്കുറിച്ച് കാനഡക്കാർക്കുള്ള ഗൗരവം വേണ്ടത്ര മനസ്സിലാക്കുന്നില്ലെന്നാണ് തനിക്ക് തോന്നുന്നതെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. കഴിഞ്ഞ വർഷം ചൈന കാനഡയുടെ ജനാധിപത്യത്തിൽ ഇടപെടാൻ ശ്രമിച്ചുവെന്ന് കണ്ടെത്തിയ പൊതു അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ചർച്ച നടന്നത്. “വിദേശ ഇടപെടൽ വിഷയത്തിൽ നമുക്ക് ചർച്ചയുണ്ടായി. നമ്മുടെ ആശങ്കയുടെ തോത് അവർ തിരിച്ചറിയുന്നില്ലെന്നാണ് എനിക്ക് തോന്നുന്നത്. കാനഡയിൽ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള സംവിധാനമുണ്ട്,” കാർണി കൂട്ടിച്ചേർത്തു.

ഒരുമിച്ച് പ്രവർത്തിക്കാവുന്ന മേഖലകളിൽ സഹകരിക്കാനും, വ്യത്യാസങ്ങളെ ബഹുമാനിക്കാനുമാണ് കാനഡയുടെ നീക്കമെന്ന് കാർണി വ്യക്തമാക്കി. അതേസമയം, കാനഡയുടെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് തന്നെ ബന്ധം മുന്നോട്ട് കൊണ്ടുപോകും. കാനഡ കനോള, സീ ഫുഡ്‌, പന്നിയിറച്ചി തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് ചൈന ചുമത്തിയ താരിഫ് നീക്കം ചെയ്യുന്ന കാര്യത്തിൽ വലിയ മാറ്റമൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ട്രൂഡോ സർക്കാരിന്റെ കാലത്ത് ചൈനീസ് നിക്ഷേപങ്ങൾക്ക് (ടെലികമ്യൂണിക്കേഷൻസ് പോലുള്ള മേഖലയിൽ) ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ മാറ്റമുണ്ടാക്കില്ലെന്നും കാർണി ഉറപ്പുനൽകി. കാലാവസ്ഥാ മാറ്റം, അന്താരാഷ്ട്ര ധനനയ മേഖലയിൽ സ്ഥിരത എന്നിവയിൽ ഇരുരാജ്യങ്ങൾക്കും സഹകരിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Carney accepts Xi Jinping's invitation: Turning point in Canada-China relations
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

European defense forces preparing for Russian threat
World

റഷ്യൻ ഭീഷണി നേരിടാൻ പ്രതിരോധ രംഗത്ത് വേഗത്തിലുള്ള മാറ്റങ്ങൾ വേണം; യൂറോപ്യൻ ഡിഫൻസ് ഏജൻസി

by Canada Varthakal
September 25, 2026
Donald Trump and Xi Jinping at US China summit
World

അമേരിക്ക–ചൈന ബന്ധത്തിൽ പുതിയ നീക്കം; ട്രംപ്–ഷി കൂടിക്കാഴ്ചയിലെ 5 പ്രധാന ചർച്ചകൾ, അറിയേണ്ടതെല്ലാം!

by Canada Varthakal
September 25, 2026
Benjamin Netanyahu speaks at UN as delegates walk out
World

വിമർശകരെ കടന്നാക്രമിച്ച് നെതന്യാഹു; പ്രസംഗത്തിനിടെ പ്രതിഷേധിച്ച് യുഎൻ പ്രതിനിധികൾ പുറത്തേക്ക്

by Canada Varthakal
September 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.