സാസ്കച്ചെവാൻ: സസ്‌കാട്ടൂണിലുള്ള ഒരു കെയർ ഹോമിന്റെ സുരക്ഷാ വീഴ്ച കാരണം 86 വയസ്സുള്ള വിൽലിയം കോൺ എന്ന വയോധികൻ മരിച്ച സംഭവം നാടിനെ ഞെട്ടിച്ചിരിക്കുകയാണ്. അൽഷിമേഴ്‌സ് രോഗിയായിരുന്ന കോൺ, കെയർ ഹോമിൽ വന്ന് ഒന്നര ദിവസത്തിനുള്ളിൽ തന്നെ അദ്ദേഹം ആരുമറിയാതെ പുറത്തുപോയി. തുടർന്ന് വീണ് പരിക്കേൽക്കുകയും ചെയ്തു.ദിവസങ്ങൾക്ക് ശേഷം അദ്ദേഹം ആശുപത്രിയിൽ വെച്ച് മരിച്ചു. സംഭവം നടക്കുമ്പോൾ ഡോർ തുറന്നിട്ടിരിക്കുകയായിരുന്നു എന്നും, ഹോമിൽ അലാം സംവിധാനങ്ങളോ ക്യാമറകളോ ഉണ്ടായിരുന്നില്ലെന്നും കുടുംബം ആരോപിക്കുന്നു.
തന്റെ ഭർത്താവിനെ സുരക്ഷിതമായി നോക്കാനാണ് ഭാര്യ എലിസബത്ത്, കോണിനെ ‘പ്രസ്റ്റൺ സ്പെഷ്യൽ കെയർ ഹോമിൽ’ ആക്കിയത്. എന്നാൽ, ഒക്ടോബർ 11-ന് രാവിലെ 10:30-ഓടെ പുറത്തുപോയ കോൺ, ഏകദേശം എട്ട് ബ്ലോക്കുകളോളം നടക്കുകയും അവിടെവെച്ച് വീണ് ഇടുപ്പെല്ല് പൊട്ടുകയും ചെയ്‌തു. ഹോമിലെ ജീവനക്കാർ ഇതറിഞ്ഞില്ല. വഴിയിൽ കണ്ട ഒരു വ്യക്തിയാണ് ആംബുലൻസ് വിളിച്ച് കോണിന്റെ ഭാര്യയെ വിവരം അറിയിച്ചത്. ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായെങ്കിലും ഒക്ടോബർ 20-ന് കോൺ മരണത്തിന് കീഴടങ്ങി.
കെയർ ഹോമിൽ അടുക്കള നവീകരണം നടക്കുന്നതിനാൽ ഒരു വാതിൽ തുറന്നിട്ടിരുന്നു എന്നും, അതാണ് കോൺ പുറത്തുപോകാൻ കാരണമെന്നും കുടുംബം പറയുന്നു. സുരക്ഷയ്ക്കായി പിൻപാഡ് ലോക്കുകൾ മാത്രമാണ് ഉണ്ടായിരുന്നത്. “ഇതൊഴിവാക്കാമായിരുന്ന ദുരന്തമാണ്. എനിക്ക് ദുഃഖവും ദേഷ്യവുമുണ്ട്,” കോണിന്റെ കൊച്ചുമകൾ ബെയിലീ സ്മിത്ത് പറഞ്ഞു. ഉത്തരവാദപ്പെട്ടവർക്ക് എതിരെ നടപടി വേണമെന്നും, മറ്റ് രോഗികൾക്ക് ഈ ഗതി വരാതിരിക്കാൻ കെയർ ഹോമുകളിൽ ക്യാമറകളും അലാമുകളും നിർബന്ധമാക്കണം എന്നും കുടുംബം ആവശ്യപ്പെടുന്നു.
സംഭവത്തിൽ ഔദ്യോഗിക അന്വേഷണം ആരംഭിച്ചതായി കെയർ ഹോമിന്റെ ചുമതലയുള്ള സസ്‌കാച്ചെവാൻ ഹെൽത്ത് അതോറിറ്റി അറിയിച്ചു. എങ്കിലും, തങ്ങളെ അധികൃതർ ഒഴിവാക്കുകയാണ് എന്നാണ് കോണിന്റെ കുടുംബത്തിന്റെ പരാതി. പൊതുജനങ്ങളോട് സംസാരിക്കാനുള്ള അവരുടെ തീരുമാനം, ഇത്തരം കാര്യങ്ങളിൽ ഉത്തരവാദിത്തം ഉറപ്പാക്കാനും, മറ്റ് കുടുംബങ്ങൾക്ക് സമയത്തിന് മുന്നറിയിപ്പ് നൽകാനും വേണ്ടിയാണ്. “ഇവർ നമ്മുടെ പ്രിയപ്പെട്ടവരാണ്. നമ്മെ വളർത്തിയവരെ നമ്മൾ സംരക്ഷിക്കണം,” കുടുംബം പറയുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Unsafe 'safe house'! Family against care home over elderly man's death



