Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

“നിൻ്റെ നാട്ടിലേക്ക് തിരിച്ചുപോ!” കാനഡയിൽ ഇന്ത്യക്കാരനോട് വംശീയാധിക്ഷേപം; വീഡിയോ വൈറലായതോടെ പ്രതിഷേധം

Canada Varthakal by Canada Varthakal
October 27, 2025
in Canada
Reading Time: 1 min read
Screengrab of the youth who shouted racist, anti-India abuse at a worker in Oakville

ടൊറന്റോ: കാനഡയിൽ വർധിച്ചുവരുന്ന ഇന്ത്യാ വിരുദ്ധ വംശീയതയുടെ ഏറ്റവും പുതിയ സംഭവമായി, ഒൻ്റാറിയോയിലെ ഒരു സ്ഥാപനത്തിൽ വെച്ച് ഇന്ത്യൻ ജീവനക്കാരനെതിരെ യുവാവ് വംശീയാധിക്ഷേപം നടത്തുന്ന വീഡിയോ. ഒക്ടോബർ 26-ന് നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചതോടെ, കാനഡയിൽ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

ഒക്‌വില്ലെ (Oakville) എന്ന ടൗണിലെ ഒരു മക്‌ഡൊണാൾഡ്‌സ് ശാഖയിലാണ് സംഭവം. ഒരു യുവാവ് സ്ഥാപനത്തിലെ ജീവനക്കാരനെതിരെ വംശീയപരമായ അധിക്ഷേപം ചൊരിയുന്ന ദൃശ്യങ്ങളാണ് ‘X’ വഴി പുറത്തുവന്നത്. വീഡിയോ എടുക്കുകയായിരുന്ന ഒരു സ്ത്രീയുമായി യുവാവ് തർക്കിക്കുന്നതിനിടെയാണ് വംശീയ അധിക്ഷേപം നടത്തുന്നത്.”നിൻ്റെ നാട്ടിലേക്ക് തിരിച്ചുപോ, ഇന്ത്യക്കാരാ,” എന്ന് ഇയാൾ അട്ടഹസിക്കുന്നതായി വീഡിയോയിൽ വ്യക്തമാണ്.സ്ത്രീ ചോദ്യം ചെയ്തപ്പോഴും ഇയാൾ അധിക്ഷേപം ആവർത്തിച്ചു.

ADVERTISEMENT

കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്ന രാജ്യമെന്ന് അറിയപ്പെട്ടിരുന്ന കാനഡയിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി കുടിയേറ്റ വിരുദ്ധ വികാരങ്ങളും വിദ്വേഷ പ്രവർത്തനങ്ങളും വർധിക്കുന്നതിനിടെയാണ് ഈ പുതിയ സംഭവം. അടുത്തിടെ ഒൻ്റാറിയോ പ്രവിശ്യാ പാർലമെൻ്റ് അംഗം ഹർദീപ് ഗ്രേവാളിനും സമാനമായ അധിക്ഷേപം നേരിടേണ്ടി വന്നിരുന്നു. “ഹേ ടർബൻ ഹെഡ്, വീട്ടിലേക്ക് പോകൂ” എന്നും “നിങ്ങളെല്ലാവരും മരിക്കണം” എന്നും തനിക്കെതിരെ ചിലർ വിളിച്ചുപറഞ്ഞതായി അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. മുൻപ് ഗ്രേറ്റർ ടൊറന്റോ ഏരിയയിൽ ‘Indian rats’ എന്ന് സ്പ്രേ പെയിൻ്റ് ചെയ്ത ഗ്രാഫിറ്റിയും പ്രത്യക്ഷപ്പെട്ടിരുന്നു. കാനഡയിൽ കുടിയേറ്റ വിരുദ്ധ വികാരങ്ങൾ കൂടുന്ന സാഹചര്യത്തിൽ, ഇത്തരത്തിലുള്ള വിദ്വേഷ കുറ്റകൃത്യങ്ങൾ തടയാനായി പ്രത്യേക ‘ഹേറ്റ് ക്രൈം യൂണിറ്റ്’ രൂപീകരിക്കാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്. വർധിച്ചുവരുന്ന സാമ്പത്തിക പ്രതിസന്ധിയും, കുടിയേറ്റം പെരുകിയതുമാണ് വംശീയ വിദ്വേഷം വർധിക്കാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Video goes viral as white man screams anti-India, racist abuse at Indian worker in Canada

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

An Indian man says his calm commute in Canada leaves him refreshed, unlike his stressful journeys in Gurgaon.
Canada

‘ഗതാഗതക്കുരുക്കില്ല, സമ്മർദമില്ല’; കാനഡ സ്വർ​ഗമെന്ന് ഇന്ത്യൻ യുവാവ്, വൈറലായി ഇൻസ്റ്റഗ്രാം വീഡിയോ

by Canada Varthakal
July 25, 2026
money
Canada

കാനഡയിൽ നിന്ന് മാസം 70,000 അയക്കുന്നു, പണം മുഴുവൻ മാതാപിതാക്കൾ ചിട്ടിയിലിടുന്നു; പൊട്ടിത്തെറിച്ച് മകൻ, വൈറലായി പോസ്റ്റ്

by Canada Varthakal
July 25, 2026
നാറ്റോ ആസ്ഥാനത്ത് ചാരവൃത്തി: കനേഡിയൻ ഇന്റേൺ അറസ്റ്റിൽ
Canada

നാറ്റോ ആസ്ഥാനത്ത് ചാരവൃത്തി: കനേഡിയൻ ഇന്റേൺ അറസ്റ്റിൽ

by Canada Varthakal
July 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.