യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കിയും തമ്മിലുള്ള കൂടിക്കാഴ്ച സംഘർഷത്തിൽ അവസാനിച്ചു. “നിങ്ങൾ ദുർബല സ്ഥാനത്താണ്, ഇപ്പോൾ ചർച്ച ചെയ്യണം” എന്ന് ട്രംപ് ആവശ്യപ്പെട്ടു. “യുക്രെയ്നിന്റെ ഭാവിയുമായി ഞാൻ കളിക്കുന്നില്ല” എന്ന് സെലെൻസ്കി തിരിച്ചടിച്ചു. വൈസ് പ്രസിഡന്റ് വാൻസും രംഗത്തെത്തി സഹായത്തിന് നന്ദി പറഞ്ഞിട്ടുണ്ടോയെന്ന് ചോദിച്ചു. പ്രതീക്ഷിച്ച വാർത്താസമ്മേളനം റദ്ദാക്കി സെലെൻസ്കി നേരത്തെ മടങ്ങി. “സമാധാനത്തിന് തയ്യാറാകുമ്പോൾ വരാം” എന്ന് ട്രംപ് പിന്നീട് പ്രസ്താവിച്ചു
ADVERTISEMENT



