സലാല: കാനഡയിൽ ജോലി ചെയ്യുന്ന തൃശൂർ വാടാനപ്പള്ളി സ്വദേശിയായ ഹാഷിം അബ്ദുൽ ഖാദർ (37) ഒമാനിലെ സലാലയിൽ മുങ്ങിമരിച്ചു. സൗദി അറേബ്യയിൽ ഉംറ നിർവഹിച്ച ശേഷം സലാലയിലുള്ള മാതാപിതാക്കളെ സന്ദർശിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ചൊവ്വാഴ്ച വൈകീട്ടോടെ സലാലയിലെ ഐൻ ജർസീസ് വാദിയിൽ വെച്ചാണ് ഹാഷിം അപകടത്തിൽപ്പെട്ടത്. പിതാവ് അബ്ദുൽ ഖാദർ, മാതാവ് പൗഷബി, ഭാര്യ ഷരീഫ, മൂന്ന് മക്കൾ എന്നിവരടങ്ങുന്നതാണ് ഹാഷിമിൻ്റെ കുടുംബം.
കനേഡിയൻ പാസ്‌പോർട്ടിനുടമയായ അദ്ദേഹം കാനഡയിൽ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു. സലാല ഇന്ത്യൻ സ്കൂളിലെ പൂർവ വിദ്യാർത്ഥിയായ ഹാഷിം, ആർ.എസ്.സി കാനഡ നാഷണൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം സലാലയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
canadian malayali died in oman



