Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

നാട്ടിൽ ഡോക്ടർ, കാനഡയിൽ ടാക്‌സി ഡ്രൈവർ; പ്രവാസിയുടെ ജീവിതം പറഞ്ഞ് ഇന്ത്യൻ യുവതി

Canada Varthakal by Canada Varthakal
October 21, 2025
in Canada
Reading Time: 1 min read
meghana.srinivas

ടൊറന്റോ: കാനഡയിലെത്തി ക്യാബ് ഡ്രൈവറായി ജോലി ചെയ്യുന്ന ഒരു ഡോക്ടറുടെ ജീവിതകഥ പങ്കുവെച്ചുകൊണ്ട് ഇന്ത്യക്കാരിയായ യുവതി പോസ്റ്റ് ചെയ്ത വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ബെംഗളൂരു സ്വദേശിയും നിലവിൽ കാനഡയിലെ റിയൽ എസ്റ്റേറ്റ് ഏജന്റുമായ മേഘന ശ്രീനിവാസ് ആണ് കാനഡയിലെ ഈ നേർക്കാഴ്ച പുറത്ത് എത്തിച്ചത്.

കാനഡയിലെ മിസിസാഗയിൽനിന്ന് ടൊറന്റോയിലേക്ക് യാത്ര ചെയ്യുമ്പോഴാണ് യുവതി അഫ്ഗാനിസ്ഥാൻ സ്വദേശിയായ ഈ ഡോക്ടർ-കം-ക്യാബ് ഡ്രൈവറെ കണ്ടുമുട്ടിയത്. കാനഡയിൽ ഡിഗ്രി കോഴ്സ് ചെയ്യുന്ന ഇദ്ദേഹം ജീവിതച്ചെലവ് കണ്ടെത്താനാണ് ക്യാബ് ഓടിക്കുന്നത്. ഇദ്ദേഹം ഒരു മാസത്തെ വരുമാനമായ 4000 ഡോളറിൽ 3000 ഡോളറും ഒറ്റമുറി താമസസ്ഥലത്തിനായി വാടക നൽകുകയാണ് എന്നും യുവതി വെളിപ്പെടുത്തി.

ADVERTISEMENT

“കാനഡയിൽ ഊബർ ഓടിക്കുന്ന ഒരു ഡോക്ടറെ ഞാൻ കണ്ടുമുട്ടി. മെച്ചപ്പെട്ട ഭാവിക്കായി അദ്ദേഹം സ്വന്തം നാട്ടിലെ എല്ലാം ഉപേക്ഷിച്ചു. എന്നാൽ അദ്ദേഹത്തിന്റെ ബിരുദം ഇവിടെ പരിഗണിക്കില്ലെന്ന് ആരും പറഞ്ഞുകൊടുത്തില്ല. പല കുടിയേറ്റക്കാരും മറച്ചുവെക്കുന്ന യാഥാർഥ്യമാണിത്. ഒരുക്കമില്ലാതെ വരരുത്. സ്വപ്നം കാണുക മാത്രം ചെയ്യരുത്, കൃത്യമായി ആസൂത്രണം ചെയ്യുക.” ഇങ്ങനെയാണ് മേഘന ശ്രീനിവാസ് വീഡിയോയ്ക്ക് നൽകിയ അടിക്കുറിപ്പ്.

പുതിയ രാജ്യത്തേക്ക് മാറാൻ ആഗ്രഹിക്കുന്നവരോട് യുവതി ചില നിർദ്ദേശങ്ങളും നൽകുന്നുണ്ട്:

ഗവേഷണം നടത്തുക: വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ചോ നഗരങ്ങളെക്കുറിച്ചോ മാത്രമല്ല, കാനഡയിലെ തൊഴിൽ വിപണി, ജീവിതച്ചെലവ്, പുതിയ രാജ്യത്ത് കരിയർ പുനഃസ്ഥാപിക്കാൻ എന്ത് ആവശ്യമുണ്ട് എന്നീ ജീവിത യാഥാർഥ്യങ്ങളെക്കുറിച്ചും മനസ്സിലാക്കണം.

വിജയത്തിന് ക്ഷമ വേണം: കാനഡ മികച്ച അവസരങ്ങൾ നൽകുന്നുണ്ടെങ്കിലും, ഇവിടെ വിജയിക്കാൻ തയ്യാറെടുപ്പ്, പൊരുത്തപ്പെടാനുള്ള കഴിവ്, ക്ഷമ എന്നിവ ആവശ്യമാണ്.

ആവശ്യമായ കഴിവുകളോടെ, പഠിക്കാനുള്ള തുറന്ന മനസ്സോടെ, വളരാനുള്ള നിശ്ചയദാർഢ്യത്തോടെ വരികയാണെങ്കിൽ, ഈ രാജ്യം നിങ്ങളുടെ കഠിനാധ്വാനത്തിനും അതിജീവനത്തിനും തീർച്ചയായും പ്രതിഫലം നൽകുമെന്നും മേഘന വ്യക്തമാക്കി.

യുവതിയുടെ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റ് ചെയ്തത്. വിദേശ ഡോക്ടർമാർക്ക് കാനഡയിൽ ജോലി കണ്ടെത്താൻ ബുദ്ധിമുട്ടാണെന്ന് പലരും ചൂണ്ടിക്കാട്ടി. കൂടാതെ, ടൊറന്റോയിൽ അപ്പാർട്ട്‌മെന്റുകൾക്ക് അമിതമായ വാടക നൽകേണ്ടിവരുന്നതിനെ കുറിച്ചും ചില ആളുകൾ പ്രതികരിച്ചു.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Indian woman share life of a doctor turned cab driver in Canada

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Canada Government
Canada

തുല്യ ജോലിക്ക് തുല്യ വേതനം: കാനഡയിൽ പുതിയ തൊഴിൽ നിയമങ്ങൾ വരുന്നു

by Canada Varthakal
September 26, 2026
Canada Dollar
Canada

ഒക്ടോബറിലെത്തുന്നത് 5 CRA ആനുകൂല്യങ്ങൾ; തീയതികളും തുകയും അറിയാം

by Canada Varthakal
September 26, 2026
MAC CANADA
Canada

കാനഡയിൽ ഇസ്ലാമിക് സ്കൂളുകൾക്ക് ഭീഷണി ഇ-മെയിൽ: ഒൻപത് സ്ഥാപനങ്ങളിൽ അതീവ ജാഗ്രത

by Canada Varthakal
September 26, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.