ഗാസ സിറ്റി: ഗാസ മുനമ്പിലേക്കുള്ള മനുഷ്യത്വപരമായ സഹായ വിതരണം ഇസ്രായേൽ താൽക്കാലികമായി നിർത്തിവെച്ചു. ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചു എന്ന് ആരോപിച്ചാണ് നടപടി. “അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ” സഹായം നിർത്തിവെച്ചതായി ഒരു ഇസ്രായേലി സുരക്ഷാ ഉദ്യോഗസ്ഥൻ അസോസിയേറ്റഡ് പ്രസ്സിനോട് (AP) വെളിപ്പെടുത്തി. ഔദ്യോഗിക പ്രഖ്യാപനം വരാനിരിക്കെയാണ് ഉദ്യോഗസ്ഥൻ പേര് വെളിപ്പെടുത്താതെ ഇക്കാര്യം അറിയിച്ചത്.
തെക്കൻ ഗാസയിൽ ഇസ്രായേലി സൈനികർക്ക് നേരെ വെടിയുതിർത്തുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഈ സസ്പെൻഷൻ. ഒരാഴ്ച മുമ്പ് അമേരിക്കൻ മധ്യസ്ഥതയിൽ നിലവിൽ വന്ന വെടിനിർത്തൽ കരാറിലെ ആദ്യത്തെ പ്രധാന തടസ്സമാണിത്. കെരെം ഷാലോം, റാഫാ ക്രോസിംഗുകൾ വഴിയുള്ള എല്ലാ സഹായ ട്രക്കുകൾക്കും നിർത്തിവെക്കൽ ബാധകമാകും എന്നും ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വെടിനിർത്തൽ ലംഘനങ്ങൾക്കെതിരെ “ശക്തമായ നടപടി” എടുക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ട്. എങ്കിലും, കരാർ പൂർണ്ണമായി അവസാനിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചിട്ടില്ലെന്നും എപി റിപ്പോർട്ട് ചെയ്യുന്നു.ബന്ദികളുടെ മൃതദേഹാവശിഷ്ടങ്ങൾ കൈമാറുന്നതിനും, രണ്ട് വർഷത്തെ യുദ്ധം കാരണം കടുത്ത മാനുഷിക പ്രതിസന്ധി നേരിടുന്ന ഗാസയിൽ സഹായ വിതരണം വർദ്ധിപ്പിക്കുന്നതിനും വെടിനിർത്തൽ കരാറിൽ വ്യവസ്ഥകളുണ്ടായിരുന്നു. വെടിനിർത്തൽ പൂർണ്ണമായി തകരാതെ നോക്കാനുള്ള ശ്രമങ്ങളുമായി ഈജിപ്ഷ്യൻ, ഖത്തർ മധ്യസ്ഥർ ചർച്ചകൾ തുടരുകയാണെന്നും എപി കൂട്ടിച്ചേർത്തു.
Israel strikes Gaza and suspends aid delivery, after IDF and Hamas accuse each other of breaking ceasefire
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



