ഡാളസ്: അമേരിക്കയിലെ ടെക്സസിലുള്ള വ്യവസായിയായ ഡാനിയൽ കീൻ, ഇന്ത്യക്കാർക്കെതിരെ നടത്തിയ വംശീയ പരാമർശത്തെ തുടർന്ന് വൻ പ്രതിസന്ധിയിൽ. ഇന്ത്യക്കാർ നടത്തിയ ഗണേശ ചതുർത്ഥി ഘോഷയാത്രയുടെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമമായ ‘എക്സി’ൽ പങ്കുവെച്ചുകൊണ്ട്, “നമുക്ക് എച്ച്1ബി വിസ പ്രോഗ്രാം റദ്ദാക്കണം, എൻ്റെ മക്കളെ എനിക്ക് അമേരിക്കയിൽ വളർത്തണം, ഇന്ത്യയിൽ അല്ല,” എന്ന് 30-കാരനായ കീൻ പ്രതികരിച്ചതാണ് വിവാദമായത്.
പോസ്റ്റ് അതിവേഗം പ്രചരിക്കുകയും കീനിനെതിരെ വിദേശീയരോടും മറ്റു മതസ്ഥരോടും വിദ്വേഷം വെച്ചുപുലർത്തുന്ന വ്യക്തിയെന്നാരോപിച്ച് സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധം ഉയരുകയും ചെയ്തു. ഇതിനെ തുടർന്ന് അദ്ദേഹത്തിന് കനത്ത തിരിച്ചടികൾ നേരിടേണ്ടി വന്നു. തൻ്റെ പ്രവൃത്തി ‘പാപകരമായത്’ ആണെന്ന് ചൂണ്ടിക്കാട്ടിയ ബാപ്റ്റിസ്റ്റ് പള്ളി അധികൃതർ സഭ വിട്ടുപോകാൻ ആവശ്യപ്പെട്ടു.
കൂടാതെ, അദ്ദേഹം അംഗമായിരുന്ന ‘ക്രോസ്ഫിറ്റ് പ്രോസ്പർ’ എന്ന ജിംനേഷ്യം അംഗത്വം റദ്ദാക്കുകയും ചെയ്തു. ഉൾക്കൊള്ളലിന്റെ തത്വങ്ങൾ കീൻ ലംഘിച്ചു എന്നാണ് ജിം അധികൃതർ അറിയിച്ചത്. മാത്രമല്ല, ഈ വിവാദത്തെത്തുടർന്ന് വെറും രണ്ടാഴ്ചക്കുള്ളിൽ കീനിന് 8,000 ഡോളറിൻ്റെ വിൽപ്പന നഷ്ടമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇത്രയും വലിയ തിരിച്ചടി നേരിട്ടിട്ടും ഡാനിയൽ കീൻ തൻ്റെ പ്രസ്താവനയിൽ മാപ്പ് പറയാൻ തയ്യാറായില്ല.
കുടിയേറ്റത്തെയും സാംസ്കാരിക സ്വത്വത്തെയും കുറിച്ചുള്ള തൻ്റെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നുവെന്നും, താൻ വിമർശിക്കുന്നത് കുടിയേറ്റ നയങ്ങളെയാണ്, അല്ലാതെ ആളുകളെയല്ലെന്നും അദ്ദേഹം തുറന്ന കത്തിലൂടെ അറിയിച്ചു. തൻ്റെ എതിർപ്പ് നയത്തോടാണ്, പ്രത്യേകിച്ചു ചെറിയ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലേക്ക് വലിയ തോതിലുള്ള കുടിയേറ്റം ഉണ്ടാകുന്നതിനോടാണ് എന്നും കീൻ കൂട്ടിച്ചേർത്തു.
H1B visa mocked; Life changed in minutes: American citizen lost lakhs because of a tweet
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



