സിഡ്നി ∙ സിഡ്‌നിയിലെ ദന്തഡോക്ടറായ സഫുവാൻ ഹാസിക്കിൽ നിന്ന് ചികിത്സ തേടിയ നൂറുകണക്കിന് ആളുകൾക്ക് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി. രക്തത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, എച്ച്ഐവി (HIV) ഉൾപ്പെടെയുള്ള വൈറസ് ബാധിച്ചിട്ടുണ്ടോയെന്ന് ഉടൻ പരിശോധിക്കാനാണ് അധികൃതർ നിർദ്ദേശിച്ചിരിക്കുന്നത്.
വൃത്തിയില്ലാത്ത സാഹചര്യത്തിലാണ് ഡോക്ടർ സഫുവാൻ ഹാസിക് പ്രാക്ടീസ് നടത്തിയിരുന്നതെന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് ആരോഗ്യവകുപ്പിന്റെ നിർണായക മുന്നറിയിപ്പ്. തെക്കൻ സിഡ്നിയിലെ മോർട്ട്ഡെയ്ൽ 70 വിക്ടോറിയ അവന്യൂവിലായിരുന്നു ഇദ്ദേഹത്തിന്റെ ക്ലിനിക്ക് പ്രവർത്തിച്ചിരുന്നത്.
വൈറസ് ബാധിക്കാനുള്ള സാധ്യത കുറവാണെങ്കിലും, അഥവാ ബാധിച്ചാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം എന്നതിനാലാണ് എത്രയും വേഗം പരിശോധന നടത്താൻ നിർദേശം നൽകിയിരിക്കുന്നത്.
1980 മുതൽ ദന്തഡോക്ടറായി പ്രാക്ടീസ് ചെയ്തുവരികയായിരുന്നു ഡോക്ടർ സഫുവാൻ. ന്യൂ സൗത്ത് വെയിൽസിലെ ഡെന്റൽ കൗൺസിൽ നടത്തിയ ഓഡിറ്റിൽ ദന്ത ഉപകരണങ്ങളുടെ അപര്യാപ്തതയും വൃത്തിഹീനമായ സാഹചര്യങ്ങളും കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് കഴിഞ്ഞ മാസം കൗൺസിൽ ഇദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Patients of a Mortdale dentist practice urged to get tested for blood-borne viruses including HIV



