ന്യൂ ബ്രൺസ്വിക്ക്: താത്കാലിക വിദേശ തൊഴിലാളി പദ്ധതിയിൽ (TFWP) തൊഴിലാളികളോട് മോശമായി പെരുമാറിയതിനും നിയമലംഘനങ്ങൾ നടത്തിയതിനും ബൊലേറോ ഷെൽഫിഷ് പ്രോസസ്സിംഗ് ഇൻകോർപറേറ്റഡിന് ഒരു മില്യൺ ഡോളർ ($1,000,000) പിഴ ചുമത്തി ഫെഡറൽ സർക്കാർ. ഗുരുതരമായ ഈ വീഴ്ചയുടെ പേരിൽ കമ്പനിയെ 10 വർഷത്തേക്ക് പദ്ധതിയിൽനിന്ന് വിലക്കുകയും ചെയ്തു. തൊഴിലാളികൾക്ക് സുരക്ഷിതവും മാന്യവുമായ തൊഴിൽ സാഹചര്യങ്ങൾ ഒരുക്കുന്നതിൽ വീഴ്ച വരുത്തുന്ന ഒരു നടപടിയോടും വിട്ടുവീഴ്ചയില്ലെന്ന് ഫെഡറൽ തൊഴിൽ, കുടുംബകാര്യ മന്ത്രി പാറ്റി ഹൈഡു വ്യക്തമാക്കി.
സെന്റ്-സൈമൺ ആസ്ഥാനമായുള്ള ഈ കമ്പനി നിയമനത്തിലും റിക്രൂട്ട്മെന്റിലും ഫെഡറൽ-പ്രാദേശിക നിയമങ്ങൾ ലംഘിച്ചതായും, വാഗ്ദാനം ചെയ്ത വേതനവും തൊഴിൽ സാഹചര്യങ്ങളും പാലിക്കാത്തതായും, ജോലിസ്ഥലത്തെ ചൂഷണവും പ്രതികാര നടപടികളും തടയുന്നതിൽ പരാജയപ്പെട്ടതായും സർക്കാർ രേഖകളിൽ പറയുന്നു. ഈ പിഴ ചുമത്തിയ ബൊലേറോ കമ്പനിയുടെ പ്രധാന ഉടമസ്ഥരായ സോഗെൽകോ ഇന്റർനാഷണൽ എന്ന സ്ഥാപനം ഒരു ഇ-മെയിൽ പ്രസ്താവനയിലൂടെ തങ്ങളുടെ നിലപാട് അറിയിച്ചു. സർക്കാർ ഇപ്പോൾ കണ്ടെത്തിയിട്ടുള്ള കാര്യങ്ങൾ തെറ്റാണ് എന്നും, തങ്ങളുടെ കമ്പനി തൊഴിലാളികളോട് മോശമായി പെരുമാറിയിട്ടില്ല എന്നും, ജീവനക്കാരെ നന്നായി നോക്കുന്നതിൽ തങ്ങൾക്ക് പൂർണ്ണ ഉത്തരവാദിത്തമുണ്ട് എന്നും അവർ പറഞ്ഞു.ഈ തീരുമാനത്തെ കോടതിയിൽ ചോദ്യം ചെയ്യുമെന്നും അവർ വ്യക്തമാക്കി.
വിദേശ തൊഴിലാളികൾക്ക് മികച്ച സംരക്ഷണം ആവശ്യമാണെന്ന് ട്രേസി ഗ്ലിൻ ചൂണ്ടിക്കാട്ടി. തൊഴിലാളികൾക്ക് മറ്റേതെങ്കിലും തൊഴിലിലേക്ക് മാറാൻ കഴിയുന്ന ഓപ്പൺ പെർമിറ്റുകൾ നൽകണമെന്നും, മുൻകൂട്ടി അറിയിക്കാതെയുള്ള പരിശോധനകൾ നടത്തണമെന്നും അവരുടെ സംഘടന ആവശ്യപ്പെടുന്നു. തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് തടയാൻ പിഴയും വിലക്കുകളും മാത്രം പോരെന്നും, പല കമ്പനികൾക്കും ഇത് ‘ബിസിനസ്സ് ചെയ്യുന്നതിനുള്ള ചെലവ്’ മാത്രമായി മാറുന്നു എന്നും അവർ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം TFW പ്രോഗ്രാമിലെ നിയമലംഘനങ്ങൾക്കുള്ള പിഴത്തുക ഏകദേശം $4.9 മില്യൺ ആയി ഇരട്ടിയിലധികം വർധിക്കുകയും വിലക്കുകൾ മൂന്നിരട്ടിയായി വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്. കനേഡിയൻ കമ്പനികൾ വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും, പദ്ധതിയിൽ ആവശ്യമായ മെച്ചപ്പെടുത്തലുകൾ വരുത്തുന്നതിനും സർക്കാർ ശ്രമിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Cruelty to foreign workers: New Brunswick company fined $1 million, banned for 10 years!



