പ്രിൻസ് എഡ്വേർഡ് ഐലൻഡ്: പ്രിൻസ് എഡ്വേർഡ് ദ്വീപിലെ കർഷകർ ഏറെക്കാലമായി കാത്തിരിക്കുന്ന നിമിഷമാണിത്. ഈ സീസൺ മുഴുവൻ പരിപാലിച്ചെടുത്ത തങ്ങളുടെ ഭീമൻ മത്തങ്ങകൾക്കും (Giant Pumpkin) സ്‌ക്വാഷുകൾക്കും കിരീടം നേടിക്കൊടുക്കാനായി അവർ ഈ ശനിയാഴ്ച കൂടിച്ചേരുകയാണ്. പ്രിൻസ് എഡ്വേർഡ് ദ്വീപിൽ എല്ലാവർഷവും നടക്കുന്ന വലിയ മത്തങ്ങകളുടെയും സ്‌ക്വാഷുകളുടെയും തൂക്കമത്സരം സമ്മർസൈഡിൽ വെച്ചാണ് നടക്കുന്നത്. കഴിഞ്ഞ വർഷത്തെ വിജയികളിൽ ഒരാളായ മാർക്ക് ട്രെമേർ അഭിപ്രായപ്പെട്ടത്, ഈ വർഷത്തെ ചൂടുള്ളതും വരണ്ടതുമായ വേനൽക്കാലം കർഷകർക്ക് മികച്ചതായിരുന്നുവെന്നാണ്. ചിലപ്പോൾ പ്രിൻസ് എഡ്വേർഡ് ദ്വീപിൽ ഒരു പുതിയ റെക്കോർഡ് തന്നെ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങളും ശക്തമാണ്.
മാർക്ക് ട്രെമേർ കഴിഞ്ഞ വർഷത്തെ മത്സരത്തിൽ 668 കിലോഗ്രാം ഭാരമുള്ള മത്തങ്ങയ്ക്ക് ഒന്നാം സമ്മാനമായ $750-യും, 361 കിലോഗ്രാം ഭാരമുള്ള സ്‌ക്വാഷിന് $200-യും നേടിയിരുന്നു. ചാപ്യൻ കൂടിയായ ട്രെമേർ പറയുന്നത്, 2018-ൽ ചാൾട്ട്ടൗണിലെ എഡ്ഡി ഷാ സ്ഥാപിച്ച 802 കിലോഗ്രാമിന്റെ നിലവിലെ റെക്കോർഡ് മറികടക്കാൻ ഇത്തവണ കടുത്ത മത്സരം ഉണ്ടാകുമെന്നാണ്. ഈ വർഷത്തെ മത്സരത്തിൽ പുതിയ മത്സരാർത്ഥികൾക്ക് പുറമേ, ‘മോൺസ്റ്ററുകൾ’ എന്ന് അദ്ദേഹം വിശേഷിപ്പിച്ച ഭീമാകാരമായ ഏതാനും മത്തങ്ങകളും പങ്കെടുക്കുന്നുണ്ടെന്നും ട്രെമേർ പറഞ്ഞു. അസോസിയേഷന്റെ സ്ഥാപകാംഗമായ വാൾട്ടർ ആൻഡ്രൂസിന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ മികച്ച യുവ കർഷകനുള്ള അവാർഡ് കൂടാതെ, നീളമുള്ള പയറുവിളകൾ, തക്കാളി, തണ്ണിമത്തൻ എന്നിവയ്ക്കും ഈ വർഷം പുതിയ മത്സര വിഭാഗങ്ങൾ ഉണ്ടാകും.
സമ്മർസൈഡിലെ കൂൾ ബ്രീസ് ഫാംസിലാണ് (Kool Breeze Farms) മത്സരം നടക്കുന്നത്. ശനിയാഴ്ച രാവിലെ 10 മണിക്ക് പരിപാടികൾ ആരംഭിക്കും. ഉച്ചയ്ക്ക് 12 മണിയോടെ ഭീമൻ മത്തങ്ങകളുടെ ഔദ്യോഗിക തൂക്കമെടുപ്പ് തുടങ്ങും. കൃഷിയിൽ താൽപ്പര്യമുള്ളവർക്കായി വിത്തുകളും, വളങ്ങളും, ഉപദേശങ്ങളും നൽകാൻ കർഷക കൂട്ടായ്മ തയ്യാറാണ്. ഈ രംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച അവസരമാകും. കമ്മ്യൂണിറ്റിയെ എല്ലാ അർത്ഥത്തിലും മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുന്നതായി ട്രെമേർ കൂട്ടിച്ചേർത്തു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Will the record be broken? Giant pumpkin weight battle in PEI: 'Monsters' in Summerside for the crown!



