Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home India

കരൂർ റാലി ദുരന്തം; മരണം 40 ആയി; 20 ലക്ഷം വാഗ്ദാനം ചെയ്ത് വിജയ്, സ്റ്റാലിൻ 10 ലക്ഷം!

Canada Varthakal by Canada Varthakal
September 28, 2025
in India
Reading Time: 1 min read
കരൂർ റാലി ദുരന്തം; മരണം 40 ആയി; 20 ലക്ഷം വാഗ്ദാനം ചെയ്ത് വിജയ്, സ്റ്റാലിൻ 10 ലക്ഷം!

ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്‌യുടെ കരൂരിലെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 40 ആയി ഉയർന്നു. പരിക്കേറ്റ് ചികിത്സയിലായിരുന്ന കരൂർ സ്വദേശി കവിൻ (32) എന്ന യുവാവ് പിന്നീട് നെഞ്ചുവേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചതോടെയാണ് മരണസംഖ്യ വർദ്ധിച്ചത്. ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് നടനും പാർട്ടി അധ്യക്ഷനുമായ വിജയ് 20 ലക്ഷം രൂപ വീതവും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 111 പേർക്ക് രണ്ടുലക്ഷം രൂപ വീതവും പ്രഖ്യാപിച്ചു.

“നഷ്ടമായത് എന്റെ കുടുംബാംഗങ്ങളെയാണ്. ഈ ഘട്ടത്തിൽ അവർക്കൊപ്പം നിൽക്കേണ്ടത് എന്റെ കടമയാണ്,” വിജയ് തന്റെ ‘എക്സ്’ (X) പോസ്റ്റിലൂടെ അറിയിച്ചു. ഇതിന് പുറമെ, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതം നൽകുകയും ചെയ്യും. ദുരന്തത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ അന്വേഷിക്കുന്നതിനായി റിട്ടയേർഡ് ജസ്റ്റിസ് അരുണ ജഗദീഷൻ്റെ നേതൃത്വത്തിൽ ഒരു അന്വേഷണ കമ്മീഷനെ നിയമിക്കുമെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ പ്രഖ്യാപിച്ചു.

ADVERTISEMENT

അതേസമയം, കരൂർ ദുരന്തത്തിൽ മദ്രാസ് ഹൈക്കോടതി നേരിട്ട് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ടിവികെ അപ്പീൽ നൽകാൻ ഒരുങ്ങുകയാണ്. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും മറ്റ് രേഖകളും സംരക്ഷിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. വിജയ്‌യുടെ വാഹനവ്യൂഹം വെളിച്ചമ്പുരത്തെ വേദിയിൽ എത്തിയപ്പോഴാണ് തിക്കിലും തിരക്കിലും അപകടം തുടങ്ങിയതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടിയതോടെ തിക്കുംതിരക്കുമുണ്ടായി. മരിച്ച 40 പേരിൽ 17 സ്ത്രീകളും 8 കുട്ടികളും ഉൾപ്പെടുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ തിരുച്ചിറപ്പള്ളി, സേലം, ദിണ്ടിഗൽ എന്നീ ജില്ലകളിലെ കളക്ടർമാർക്ക് സ്റ്റാലിൻ നിർദ്ദേശം നൽകി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Two workers rescued from Nepal hydropower tunnel
India

വെളിച്ചവുമില്ല, രക്ഷാപ്പെടുമോ എന്ന പ്രതീക്ഷയുമില്ല; നേപ്പാൾ തുരങ്കത്തിൽ അത്ഭുതകരമായി അതിജീവിച്ച രണ്ട് പേരുടെ കഥ ഇങ്ങനെ !

by Canada Varthakal
September 8, 2026
India China leaders at BRICS Summit trade talks
India

ബ്രിക്സ് ഉച്ചകോടി: ഇന്ത്യ-ചൈന ചർച്ചയിൽ വ്യാപാരബന്ധം പ്രധാന വിഷയം

by Canada Varthakal
September 8, 2026
Tamil Nadu CM Vijay criticizes DMK over corruption
India

ഡിഎംകെ കാലത്തെ അഴിമതിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി വിജയ്

by Canada Varthakal
September 8, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.