അബുദാബി: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഒമാനെതിരായ മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ (56) തകർപ്പൻ അർദ്ധ സെഞ്ച്വറി നേടി. സഞ്ജുവിൻ്റെ ബാറ്റിംഗ് മികവിൽ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 188 റൺസെടുത്ത ഇന്ത്യ ഒമാന് 189 റൺസ് വിജയലക്ഷ്യം വെച്ചു. 45 പന്തുകളിൽ നിന്നാണ് സഞ്ജു 56 റൺസ് നേടിയത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് തുടക്കത്തിൽത്തന്നെ തിരിച്ചടിയേറ്റു. രണ്ടാം ഓവറിൽ ഓപ്പണർ ശുഭ്മാൻ ഗിൽ (5) പുറത്തായി. പിന്നീട് ക്രീസിലെത്തിയ സഞ്ജു സാംസൺ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്.
സ്കോറിംഗ് നിരക്ക് കുറവായിരുന്നെങ്കിലും വിക്കറ്റ് നഷ്ടപ്പെടാതെ അദ്ദേഹം ശ്രദ്ധിച്ചു. അഭിഷേക് ശർമ്മ (38), തിലക് വർമ്മ (29), അക്സർ പട്ടേൽ (26) എന്നിവരും ബാറ്റിംഗിൽ തിളങ്ങി. ഒമാൻ ബൗളിംഗ് നിരയിൽ ഫൈസൽ ഷാ, ജിതേൻ കുമാർ, ആമിർ കലീം എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അതേസമയം, ഇന്ത്യൻ ടീമിൽ ജസ്പ്രീത് ബുംറയ്ക്കും വരുൺ ചക്രവർത്തിക്കും വിശ്രമം നൽകി, അവർക്ക് പകരം അർഷ്ദീപ് സിംഗ്, ഹർഷിത് റാണ എന്നിവരെ ഉൾപ്പെടുത്തി.
ഗ്രൂപ്പ് എയിൽ എല്ലാം മത്സരങ്ങളും വിജയിച്ച ഇന്ത്യ, ആറു പോയിന്റോടെ ഒന്നാം സ്ഥാനത്താണ്. ഒമാൻ പട്ടികയിൽ അവസാനവും. 21ന് പാക്കിസ്ഥനെതിരെയാണ് ഇന്ത്യയുടെ ആദ്യ സൂപ്പർ ഫോർ മല്‍സരം.
ഇന്ത്യൻ ടീം: അഭിഷേക് ശർമ്മ, ശുഭ്മാൻ ഗിൽ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ്മ, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്.
ഒമാൻ ടീം: ആമിർ കലീം, ജതീന്ദർ സിംഗ് (ക്യാപ്റ്റൻ), ഹമ്മദ് മിർസ, വിനായക് ശുക്ല (വിക്കറ്റ് കീപ്പർ), ഷാ ഫൈസൽ, സിക്രിയ ഇസ്ലാം, ആര്യൻ ബിഷ്ത്, മുഹമ്മദ് നദീം, ഷക്കീൽ അഹമ്മദ്, സമയ് ശ്രീവാസ്തവ, ജിതേൻ രാമാനന്ദി.
Asia Cup: Sanju Samson shines!; India scores a huge score against Oman
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



