Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

വാരിക്കോരി അവസരങ്ങൾ നൽകുന്ന നാടുകളിലേക്ക് പോയാലോ! എളുപ്പത്തിൽ വർക്ക് വീസ ലഭിക്കുന്ന 8 രാജ്യങ്ങൾ അറിയാം

Canada Varthakal by Canada Varthakal
September 19, 2025
in World
Reading Time: 2 mins read
Work-abroad

പുതിയ തലമുറ തൊഴിൽ തിരഞ്ഞെടുക്കുമ്പോൾ സ്വദേശത്തെ മാത്രമല്ല, വിദേശത്തെ അവസരങ്ങളും പരിഗണിക്കാറുണ്ട്. ഉയർന്ന ശമ്പളത്തോടൊപ്പം മികച്ച ജീവിത സാഹചര്യങ്ങളും വിദേശ രാജ്യങ്ങളിലേക്ക് ആളുകളെ ആകർഷിക്കുന്നു. എഞ്ചിനീയറിംഗ്, ഐടി, ആരോഗ്യം, സാമ്പത്തികം തുടങ്ങിയ മേഖലകളിൽ വിപുലമായ തൊഴിലവസരങ്ങൾ നൽകുന്നതോടൊപ്പം എളുപ്പത്തിൽ വർക്ക് വിസ ലഭ്യമാക്കുന്ന ചില രാജ്യങ്ങളെ പരിചയപ്പെടാം.

  1. ജർമനി

ADVERTISEMENT

ഐടി, ആരോഗ്യ രംഗത്തുള്ള ഇന്ത്യൻ ഉദ്യോഗാർഥികൾക്ക് ഏറ്റവും പ്രിയപ്പെട്ട രാജ്യമാണിത്. ജോലി അന്വേഷിക്കാൻ മാത്രമായി ആറ് മാസം വരെ ജർമനിയിൽ താമസിക്കാൻ ഇന്ത്യൻ പൗരന്മാർക്ക് അനുമതിയുണ്ട്. ഈ കാലയളവിനുള്ളിൽ ജോലി ലഭിച്ചാൽ വർക്ക് വിസയിലേക്കോ ബ്ലൂ കാർഡിലേക്കോ മാറുന്നത് എളുപ്പമാണ്.

  1. കാനഡ

കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്ന നയങ്ങളിലൂടെ കാനഡ പ്രശസ്തമാണ്. ടെമ്പററി ഫോറിൻ വർക്കർ പ്രോഗ്രാം (TFWP), എക്‌സ്‌പ്രസ് എൻട്രി സിസ്റ്റം എന്നിവ വഴി വിദഗ്ധരായ തൊഴിലാളികൾക്ക് കാനഡയിൽ എത്താൻ എളുപ്പമാണ്. പിന്നീട് സ്ഥിര താമസത്തിനുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് വർക്ക് പെർമിറ്റുകളും കാനഡ നൽകുന്നു.

  1. യുഎഇ

പതിറ്റാണ്ടുകളായി ഇന്ത്യൻ പ്രവാസികളുടെ പ്രധാന ലക്ഷ്യസ്ഥാനമാണ് യുഎഇ. സാധാരണയായി തൊഴിൽദാതാക്കൾ തന്നെ വർക്ക് വിസ നൽകുന്നതിനാൽ നടപടിക്രമങ്ങൾ വളരെ ലളിതമാണ്. ദുബായ്, അബുദാബി തുടങ്ങിയ നഗരങ്ങളിലെ തൊഴിലവസരങ്ങളുടെ ബാഹുല്യം സാധ്യതകൾ വർദ്ധിപ്പിക്കുന്നു.

  1. ഓസ്‌ട്രേലിയ

വിദഗ്ദ്ധ തൊഴിലാളികൾക്ക് വലിയ സാധ്യതകൾ തുറന്നിടുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. ഐടി, ആരോഗ്യ മേഖലകളിൽ നിന്ന് ധാരാളം ഇന്ത്യക്കാർ ഓസ്‌ട്രേലിയയെ തിരഞ്ഞെടുക്കുന്നു. സ്കിൽഡ് ഡെവലപ്‌മെന്റ് വിസ (സബ്ക്ലാസ് 189), ടെമ്പററി സ്കിൽ ഷോർട്ടേജ് വിസ (സബ്ക്ലാസ് 482) എന്നിവ എളുപ്പത്തിൽ ഓസ്‌ട്രേലിയയിലേക്ക് കുടിയേറാൻ സഹായിക്കുന്നു.

  1. സിംഗപ്പൂർ

ധനകാര്യ, വ്യാപാര മേഖലകളിലെ പ്രൊഫഷണലുകൾക്ക് സിംഗപ്പൂർ ഒരു മികച്ച ഓപ്ഷനാണ്. എംപ്ലോയ്മെന്റ് പാസ് ലഭിക്കാൻ എളുപ്പമാണെന്നതും ഇവിടുത്തെ ആകർഷണമാണ്.

  1. ന്യൂസിലാൻഡ്

ലളിതമായ വിസ നടപടിക്രമങ്ങളും മികച്ച ജീവിത നിലവാരവും ന്യൂസിലാൻഡിനെ പ്രിയങ്കരമാക്കുന്നു. ആരോഗ്യ, നിർമ്മാണ മേഖലകളിൽ ധാരാളം അവസരങ്ങളുണ്ട്. ഇമിഗ്രേഷൻ സംവിധാനം സുതാര്യമായതിനാൽ യാത്രകളും കുടിയേറ്റവും എളുപ്പമാണ്.

  1. യുണൈറ്റഡ് കിങ്ഡം

ബ്രെക്സിറ്റിന് ശേഷം പോയിന്റ് അടിസ്ഥാനത്തിലുള്ള ഇമിഗ്രേഷൻ സംവിധാനം യു.കെയിൽ നടപ്പിലാക്കിയത് ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ഗുണകരമായി. ഐടി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലുള്ളവർക്ക് എളുപ്പത്തിൽ വിസ ലഭിക്കും. ആരോഗ്യപ്രവർത്തകർക്കായി ഫാസ്റ്റ് ട്രാക്ക് ഓപ്ഷനുകളുമുണ്ട്.

  1. അയർലൻഡ്

യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ഏറ്റവും വേഗത്തിൽ വിസ ലഭിക്കുന്ന രാജ്യങ്ങളിലൊന്നാണ് അയർലൻഡ്. ഐടി മേഖലയുടെ വളർച്ചയും മികച്ച തൊഴിൽ സംസ്കാരവും നിരവധി ഇന്ത്യക്കാരെ ഇവിടേക്ക് ആകർഷിക്കുന്നു. പ്രൊഫഷണലുകൾക്കായി പ്രത്യേക എംപ്ലോയ്മെന്റ് പെർമിറ്റുകളും ഇവിടെ ലഭ്യമാണ്

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Why not go to countries that offer endless opportunities? Here are 8 countries where you can easily get a work visa.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Trump administration bans Canadian alcohol and motorbike imports
World

ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം; കനേഡിയൻ മദ്യത്തിനും മോട്ടോർബൈക്കുകൾക്കും ഇറക്കുമതി വിലക്ക്

by Canada Varthakal
September 9, 2026
US strikes Iranian oil tankers as Iran attacks US base
World

ഇറാന്റെ എണ്ണക്കപ്പലുകൾ ആക്രമിച്ച് യുഎസ്; ജോർദാനിലെ അമേരിക്കൻ സൈനിക താവളം ലക്ഷ്യമിട്ട് ഇറാൻ

by Canada Varthakal
September 9, 2026
Russia welcomes India’s efforts to end Ukraine war
World

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ ഇടപെടൽ; സ്വാഗതം ചെയ്ത് റഷ്യ

by Canada Varthakal
September 8, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.