വിൻഡ്സർ: വിൻഡ്സറിൽ കാർ വാങ്ങാനെന്ന വ്യാജേനയെത്തി ടെസ്റ്റ് ഡ്രൈവിനിടെ വിൽപ്പനക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ച് വാഹനം മോഷ്ടിക്കാൻ ശ്രമിച്ച രണ്ട് ഇന്ത്യക്കരെ പൊലീസ് അറസ്റ്റ് ചെയ്തു. 22-കാരനായ സിമ്രൻജീത് സിംഗ്, 20-കാരനായ പാർഥീക് എഹിതാൻ എന്നിവരാണ് പിടിയിലായത്. ഇവർക്കെതിരെ കൊലപാതകശ്രമം, കവർച്ച, ഗുരുതരമായ ആക്രമണം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തിട്ടുണ്ട്.
സംഭവം നടന്നത് മേയ് 10-നാണ്. ഫേസ്ബുക്ക് മാർക്കറ്റ്പ്ലേസിൽ ഒരു ഡോഡ്ജ് ചലഞ്ചർ കാർ വിൽപ്പനയ്ക്ക് വെച്ചയാളെ സമീപിച്ച പ്രതികൾ, ടെസ്റ്റ് ഡ്രൈവിനിടെ ആക്രമിക്കുകയായിരുന്നു. കാറിനകത്ത് വെച്ച് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയ പ്രതികൾ, വാഹനത്തിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ട വിൽപ്പനക്കാരന്റെ കഴുത്തിൽ കുത്തിപ്പരിക്കേൽപ്പിച്ച് കാറുമായി കടന്നുകളഞ്ഞു.
ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പോലീസ് നടത്തിയ അന്വേഷണത്തിൽ തൊട്ടടുത്ത ദിവസം വിൻസറിൽ നിന്ന് തന്നെ മോഷ്ടിച്ച വാഹനം കണ്ടെത്തി. പ്രതികളെ കണ്ടെത്താൻ നീണ്ട അന്വേഷണം ആവശ്യമായി വന്നു. ഒടുവിൽ സെപ്റ്റംബർ 11-നാണ് രണ്ട് പ്രതികളെയും പിടികൂടിയതെന്ന് പീൽ റീജിയണൽ പോലീസ് അറിയിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Online car deal turns into disaster; Indians arrested after being attacked during test drive



